കേരളം ഇടതുപക്ഷം ഭരിക്കുന്നതാണ് നല്ലത്. ​കുറവുകൾ ഇല്ലെന്നല്ല. തലയ്ക്കു വെളിവുള്ള മനുഷ്യർ കൂടുതൽ അവിടെയാണ്.എഴുത്തുകാരിയും ക്ഷേത്ര ഗവേഷകയുമായ ലക്ഷ്മി രാജീവ്.

രാഷ്ട്രീയം ഇഷ്ടമായിരുന്നില്ല. ഇടപെട്ടിട്ടോ ശ്രദ്ധിച്ചിട്ടോ ഇല്ല പക്ഷെ ശബരിമല വിഷയത്തിൽ ഇടപെട്ടതോടെ ഒന്നുറപ്പിച്ചു. ഇടതു പക്ഷം അല്ല ഭരിച്ചിരുന്നതെങ്കിൽ കേരളം കോൺഗ്രസ്സും ബി ജെ പിയും കൂടെ നശിപ്പിക്കുമായിരുന്നു. നേരിട്ട് അറിഞ്ഞ ഭീകരത.അന്ന് ഈ നാട് നശിക്കരുതെന്നു കൃത്യമായി ആഗ്രഹിച്ച ഒരു പിടി മനുഷ്യരെ കണ്ടത് ഇടതു പക്ഷത്താണ്. ഇടതു പക്ഷത്തു മാത്രം. അറിഞ്ഞു കൊണ്ട് ഈ നാടിനെ നശിപ്പിക്കാൻ ഒരു കമ്മ്യൂണിസ്റ്റ് കാരനും കൂട്ട് നിൽക്കില്ലെന്നു തോന്നിയ

കേരളം കുതിക്കുന്നു. അവിശ്വസനീയം ഈ മാറ്റം.

കേരളം ലോകത്തെ വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളെ അസൂയപ്പെടുത്തുകയാണ്. നമ്മളിൽ ഓരോരുത്തരുടെയും ജീവിതത്തെ തൊടുന്ന മാറ്റങ്ങളാണു കേരളത്തിൽ ഉണ്ടാകുന്നത്. അതു നാം ഓരോരുത്തരും അറിയേണ്ടതാണ്, മറ്റുള്ളവരോടു പറയേണ്ടതാണ്. കേരളീയർക്ക് ആയുസ്സു കൂടുതലാണ്. ശിശുമരണം നന്നേ കുറവാണ്. പുരുഷന്മാരെക്കാൾ സ്ത്രീകൾ കൂടുതലാണിവിടെ. കൂടാതെ, സമ്പൂർണ്ണസാക്ഷരത, എല്ലാവർക്കും വിദ്യാഭ്യാസം ഒക്കെ ഇവിടെയുണ്ട്. സ്ത്രീകളിൽ ഏതാണ്ടെല്ലാവരും വിദ്യാഭ്യാസം നേടുന്നു. ഇതെല്ലാം വികസനത്തിന്റെ ലക്ഷണമാണ്. ഇവയിലൊക്കെ നാം അമേരിക്കയും യൂറോപ്പും അടക്കമുള്ള വികസിതലോകത്തിനൊപ്പമാണ്. ഇൻഡ്യയിലെ മറ്റെല്ലാ

ഷാനിമോളെ ആലപ്പുഴയ്ക്ക് വിട്ട് ബലിയാടാക്കാന്‍ നീക്കം. കെവി തോമസിനെ വെട്ടി ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന അഭ്യൂഹം ശക്തം; വടകരയില്‍ കെകെ രമയ്ക്ക് പിന്തുണ നല്‍കി കൈകഴുകാനും ആലോചന; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലിസ്റ്റ് അവസാനവട്ട മിനുക്ക് പണിയിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ഹൈക്കമാണ്ടിലെ സ്വാധീനമാണ് സീറ്റ് നിര്‍ണ്ണയത്തില്‍ ഏറ്റവും പ്രധാന ഘടകം. അതുകൊണ്ട് തന്നെ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാലിന് സ്വന്തം തീരുമാനങ്ങള്‍ എടുക്കാനാവുന്നത്. ആലപ്പുഴയില്‍ എഎം ആരിഫ് ഇടത് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ തോല്‍വി ഉറപ്പായത് കൊണ്ട് മത്സരിക്കാന്‍ കെസിക്ക് താല്‍പ്പര്യമില്ല. വയനാട് കിട്ടാന്‍ ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ആലപ്പുഴയില്‍ മത്സരിക്കില്ലെന്ന് കെസി പരസ്യമായി  തന്നെ പറയുന്നു. ഇതിന് ഡല്‍ഹിയിലെ

രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

ചെങ്ങന്നൂര്‍: നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ്(58) അന്തരിച്ചു. പുലര്‍ച്ചെ 3.30ക്ക് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഏറെക്കാലമായി വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

വെെത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്ടിലെ വൈത്തിരിയില്‍ പൊലീസും മാവോയിറ്റും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. നേര്‍ക്കുനേരുണ്ടായ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. കമഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. രാത്രി എട്ടരയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ പുലര്‍ച്ചെ നാലര വരെ നീണ്ടുവെന്ന് പൊലീസ് പറഞ്ഞു. ആയുധവുമായി അഞ്ചംഗ സംഘമാണ് വെടിവയ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലുണ്ടായ ശേഷം ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നായിരുന്നു. കാടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ഏറ്റുമുട്ടലുണ്ടായ റിസോര്‍ട്ടിന്

ബാലാകോട്ടില്‍ ഭീകരരെ വധിച്ചതിന് തെളിവ് ആവശ്യപ്പെട്ട് പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബങ്ങള്‍

ദില്ലി: ബാലാകോട്ട് ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് ഭീകരനെ ഇന്ത്യന്‍ വ്യോമസേന വധിച്ചു എന്നതിന് തെളിവ് ആവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച ധീരസൈനികരുടെ കുടുംബങ്ങള്‍. സൈനികരുടെ ജീവത്യാഗത്തിന് പകരം വീട്ടി എന്നതിന് വിശ്വസിക്കാവുന്ന ഒരു തെളിവും ഇതുവരെ കണ്ടില്ലെന്ന് കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ ഷംലി എന്ന പ്രദേശത്തുനിന്നുള്ള സിആര്‍പിഎഫ് ജവാന്‍ പ്രദീപ് കുമാറിന്‍റെ അമ്മ സുലേലത പറഞ്ഞു. "ഞങ്ങള്‍ തൃപ്തരല്ല. നമ്മുടെ ഒരുപാട് മക്കള്‍ മരിച്ചുപോയി. എന്നാല്‍ അപ്പുറത്ത് മരിച്ച ഒരാളെയും ഞങ്ങള്‍

ബന്ധുനിയമന വിവാദം: കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണം ഇല്ലെന്ന് സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ പരാതിയില്‍ അന്വേഷണം വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. വിവരാവകാശ പ്രകാരം പി.കെ ഫിറോസിന് ലഭിച്ച മറുപടിയിലൂടെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമായിരിക്കുന്നത്. പി.കെ ഫിറോസ് ബന്ധു നിയമന വിവാദത്തില്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ എന്ത് നടപടി എടുത്തുവെന്ന വിവരം

കാര്‍ഷിക വായ്പകളില്‍ ഒരു വര്‍ഷത്തേയ്ക്ക് ജപ്തി ഇല്ല; ബാങ്കിങ് സമിതിയുടെ അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ച്‌ ബാങ്കുകള്‍. കാര്‍ഷിക കടാശ്വാസ പരിധി രണ്ടുലക്ഷമാക്കി ഉയര്‍ത്തിയ നടപടിയെയും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ബാങ്കേഴ്‌സ് സമിതി യോഗം അംഗീകരിച്ചു. കാര്‍ഷിക വായ്പകളിന്മേലുളള ജപ്തി നടപടികള്‍ തല്കാലത്തേയ്ക്ക് നിര്‍ത്തിവെയ്ക്കണമെന്നത് അടക്കമുളള സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യമാണ് ബാങ്കുകള്‍ അംഗീകരിച്ചത്. വായ്പകളില്‍ ഒരു വര്‍ഷത്തേയ്ക്ക് സര്‍ഫാസി ചുമത്തില്ലെന്ന് ബാങ്കേഴ്‌സ് സമിതി സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് കാര്‍ഷിക

‘വുമണ്‍ സ്പീക്കിംഗ്’ കെണിയില്‍ വീണു ; നിരന്തരം ചാറ്റ് ചെയ്തപ്പോള്‍ നേരില്‍ കാണാന്‍ മോഹം ; തട്ടിക്കൊണ്ടുപോകല്‍, അറസ്റ്റ്

കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയത് സമൂഹമാധ്യമത്തിലെ പെണ്‍കെണി ഉപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തി. കയ്യൂര്‍, ഉദയഗിരി സ്വദേശികളായ രണ്ട് യുവാക്കളെയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയി മൂന്നുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത്. സംഭവത്തില്‍ നാലുപേര്‍ പൊലീസിന്റെ പിടിയിലായി. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെയാണ്. മൊബൈലിലെ ഒരു പ്രത്യേക ആപ്ലിക്കേഷനില്‍ 'വുമണ്‍ സ്പീക്കിങ്' എന്ന ഓപ്ഷന്‍ യുവാക്കള്‍ സന്ദര്‍ശിച്ചു. അതില്‍ ഒരുപാട് സ്ത്രീകളുടെ ചിത്രങ്ങളും അവരോട് ചാറ്റ് ചെയ്യാനും കഴിയും. ഇതില്‍ ചാറ്റ് ചെയ്തപ്പോഴാണ്

നൂറ് ശതമാനം വിജയം : എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥിയ്ക്ക് അനുമതി നിഷേധിച്ചതായി പരാതി

കൊച്ചി : സ്‌കൂളിന് നൂറ് ശതമാനം വിജയം നഷ്ടമാകും എന്ന കാരണം പറഞ്ഞ് വിദ്യാര്‍ത്ഥിയെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കിയതായി പരാതി. സ്‌കൂള്‍ അധികൃതരാണ് തന്നെ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയതെന്ന് വിദ്യാര്‍ത്ഥി പറയുന്നു. സ്‌കൂളിന് നൂറ് ശതമാതമാനം വിജയം ഉറപ്പാക്കാനാണ് ഇതെന്ന് വിദ്യാര്‍ത്ഥിയും വീട്ടുകാരും പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ പരീക്ഷ എഴുതുന്നില്ലെന്ന് നിര്‍ബന്ധിച്ച്‌ എഴുതി വാങ്ങിയതായി വിദ്യാര്‍ഥി പറഞ്ഞു. എറണാകുളം ഇടപ്പള്ളി നോര്‍ത്ത് ഗവണ്‍മെന്റ്

Top