അലയുന്നവർക്കഭയം അശരണർക്കന്നം എന്ന ആശയം നെഞ്ചോട് ചേർത്ത് വെച്ച് ഒരു കൂട്ടം നന്മ നിറഞ്ഞ മനസുകൾ

അലയുന്നവർക്കഭയം അശരണർക്കന്നം എന്ന ആശയം നെഞ്ചോട് ചേർത്ത് വെച്ച് ഒരു കൂട്ടം നന്മ നിറഞ്ഞ മനസുകൾ ഒത്തു ചേർന്ന തെരുവോരം ഡെസ്റ്റിറ്റ്യൂട്ട് കെയർ ഓർഗനൈസേഷൻ ഇന്ത്യ മലപ്പുറം പെരുവള്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ്. അയ്യായിരത്തിന് മുകളിൽ ആളുകളെ ഏറ്റെടുത്ത് കൊണ്ട് ആഴ്ചയിൽ മൂന്ന് ദിവസം (മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, എറണാകുളം) ജില്ലകളിലെ തെരുവോരങ്ങളിൽ കിടക്കുന്നവർക്ക് ഭക്ഷണവും വസ്ത്രവും മുടങ്ങാതെ എത്തിച്ച് കൊടുക്കുന്നു... കൂടാതെ രക്തദാന ജീവകാരുണ്യ മേഖലയിലും തനതായ വ്യക്തിമുദ്ര

മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ദര്‍ശന്‍ പുരസ്കാരം പിണറായി വിജയന്‌

തിരുവനന്തപുരം: മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ പുരസ്കാരം പിണറായി വിജയന്‌. ഗാന്ധി ദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌ക്കാരം തിബറ്റ്‌ ആത്‌മീയ ആചാര്യന്‍ ദലൈലാമക്ക്‌ സമ്മാനിക്കും. കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റിലിക്ക് മികച്ച പാര്‍ലമെന്റേറിയനുള്ള അവാര്‍ഡ് നല്‍കും. ജസ്‌റ്റിസ്‌ കെ.ടി തോമസ്‌, മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറല്‍ പി.ഡി.ടി ആചാരി എന്നിവരടങ്ങിയ ജൂറിയാണ്‌ അവാര്‍ഡ്‌ ജേതാക്കളെ നിര്‍ണയിച്ചത്‌. ഫൗണ്ടേഷന്‍ ഭാരവാഹികള്‍ തിരുവനന്തപുരത്ത്‌ വാര്‍ത്തസമ്മേളനത്തിലാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. മാര്‍ ക്രിസോസ്‌റ്റം മെത്രാപൊലീത്ത, ശ്രീ ശ്രീ

മോഷണശ്രമം സിസിടിവിയില്‍ പതിയാതിരിക്കാന്‍ പുതിയ ടെക്നിക്കുമായി മോഷ്ടാക്കള്‍!

മുളക്കുഴ: മുളക്കുഴയിലെ രണ്ട് വീടുകളില്‍ ജനല്‍ പാളികളും കമ്ബിയും തകര്‍ത്ത് മോഷണ ശ്രമം. മുളക്കുഴ തൈപ്പറമ്ബില്‍ ജംഗ്ഷന് സമീപം ചരിവുകാലായില്‍ ശിവദാസ്, രേഷ്മാ ഭവനില്‍ സുജാത എന്നിവരുടെ വീടുകളിലാണ് ഞായര്‍ പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയില്‍ മോഷണശ്രമം നടന്നത്. നിരീക്ഷണ ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ ക്യാമറയ്ക്ക് നേരെ ശക്തിയേറിയ ടോര്‍ച്ച്‌ ക്യാമറയ്ക്ക് നേരെ പ്രകാശിപ്പിക്കുന്നതിന്റെ ദൃശ്യവും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു . ചരിവുകാലായില്‍ ശിവദാസിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ജനല്‍ ഗ്ലാസുകളാണ്

ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്പോ​ള്‍ കേ​സി​ന്‍റെ മെ​റി​റ്റി​ലേ​ക്ക് പോ​കേ​ണ്ട: സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്പോ​ള്‍ ഹൈ​ക്കോ​ട​തി​ക​ള്‍ കേ​സി​ന്‍റെ മെ​റി​റ്റി​ലേ​ക്ക് ആ​ഴ​ത്തി​ല്‍ പോ​കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. പ്ര​ഥ​മ​ദൃ​ഷ്ട്യാ കേ​സു​ണ്ടോ​യെ​ന്നാ​ണു നോ​ക്കേ​ണ്ട​തെ​ന്നും പ്ര​തി​യു​ടെ സ്വാ​ധീ​ന​ശ​ക്തി​യും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​മു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. കൊ​ല​പാ​ത​ക കേ​സി​ല്‍​പ്പെ​ട്ട വ്യ​വ​സാ​യി മ​ഹി​മാ​ന​ന്ദ മി​ശ്ര​യ്ക്ക് ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി ന​ല്‍​കി​യ ജാ​മ്യം റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റീ​സ് നാ​ഗേ​ശ്വ​ര റാ​വു, ജ​സ്റ്റീ​സ് എം.​ശാ​ന്ത​ന​ഗൗ​ഡ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. പ്ര​തി​ക്ക് ശി​ക്ഷ ല​ഭി​ക്കാ​നു​ള​ള സാ​ധ്യ​ത​യു​ണ്ടോ എ​ന്നു​വ​രെ ആ​ഴ്ത്തി​ലി​റ​ങ്ങി പ​രി​ശോ​ധി​ച്ച ഹൈ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി

പകതീര്‍ക്കാന്‍ കര്‍ഷകനെ കള്ളക്കേസില്‍ കുടുക്കി; വൈദികന്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: സ്‌കൂട്ടറില്‍ കഞ്ചാവ് വച്ച്‌ കര്‍ഷകനെ എക്‌സ്‌സൈസിനെക്കൊണ്ട് പിടിപ്പിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. ഇടുക്കി പട്ടാരം ദേവമാത സെമിനാരിയുടെ മുന്‍ ഡയറക്ടര്‍ ഉളിക്കല്‍ കാലാകി സ്വദേശി ഫാ. ജയിംസ് വര്‍ഗീസ് തെക്കേമുറിയിലാണ് എക്‌സൈസ് പിടിയിലായത്. കര്‍ഷകന്റെ വൈദിക വിദ്യാര്‍ത്ഥിയായ മകന്‍ ഇയാള്‍ക്കെതിരെ കേസ് കൊടുത്തുതിന് വൈദികന്‍ പകവീട്ടിയിതാണെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി.

ഡീസല്‍ വില 80 രൂപ കടന്നു; പെട്രോള്‍ വില 86ന് മുകളില്‍; ഇന്ധനവിലയുടെ കുതിപ്പ് തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഒരു ലിറ്റര്‍ ഡീസല്‍വില 80 രൂപ കടന്നു. ഇതിനിടെ ഇന്നും പെട്രോളിനും ഡീസലിനും വില കൂടി. ലിറ്ററിന് 10 പൈസ വീതമാണ് വര്‍ധിച്ചത്. 84 രൂപ 27 പൈസയാണ് കൊച്ചിയിലെ പെട്രോള്‍ വില. ഡീസലിന് 77.90 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 85.40 രൂപ നല്‍കണം. ഡീസലിന് 78.97 രൂപ. കോഴിക്കോടും സമാനമായ വര്‍ധനയുണ്ട്. പെട്രോളിനും ഡീസലിനും യഥാക്രമം 85.03 രൂപയും, 78.65 രൂപയുമാണ് വില.

കന്യാസ‌്ത്രീയുടെ സഹോദരിയും നിരാഹാരത്തിന‌്

ബിഷപ‌് ഫ്രാങ്കോ മുളയ‌്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം പത്താംദിവസത്തിലേക്ക‌്. എറണാകുളം വഞ്ചിസ‌്ക്വയറില്‍ നടക്കുന്ന സമരത്തിന് പിന്തുണയറിയിച്ച‌് കൂടുതല്‍ വ്യക്തികളും സംഘടനകളും ഞായറാഴ‌്ച രംഗത്തെത്തി. തിങ്കളാഴ‌്ച മുതല്‍ കന്യാസ‌്ത്രീയുടെ സഹോദരിയും പി ഗീതയും നിരാഹാരം കിടക്കും. എല്ലാ ജില്ലാകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീകള്‍ക്കായി 'സേവ് ഔവര്‍ വുമണ്‍' എന്ന പേരില്‍ മുന്നേറ്റം തുടരാനാണ് തീരുമാനം. ഐക്യദാര്‍ഢ്യമറിയിച്ച്‌ കെ

അട്ടിമറി-ത്രിപുര ഗ്രാമപ്പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ല

അഗര്‍ത്തല: ത്രിപുര ഗ്രാമപ്പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ല. 18 ജില്ലാ പരിഷത്തുകളിലും ബിജെപി നേട്ടമുണ്ടാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ മാസം 30 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഇടതുപാര്‍ട്ടിയില്‍ നിന്നുള്ളവര്‍ കൂട്ടമായി രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 3,386 സീറ്റുകളിലേക്കാണ് (3,207 ഗ്രാമപ്പഞ്ചായത്ത് സീറ്റുകളിലേക്കും 161 പഞ്ചായത്ത് സമിതികളിലേക്കും 18 ജില്ലാ പരിഷത്തുകളിലേക്കും) ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കേരളയും മാവേലിയും തിങ്കളാഴ്ച മുതല്‍ കൊച്ചുവേളിയില്‍ നിന്ന്

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസും മംഗലാപുരത്തേക്കുള്ള മാവേലി എക്‌സ്പ്രസും തിങ്കളാഴ്ച മുതല്‍ ഒക്ടോബര്‍ 15 വരെ കൊച്ചുവേളിയില്‍ നിന്നായിരിക്കും പുറപ്പെടുക. പുറപ്പെടുന്ന സമയത്തില്‍ മാറ്റമില്ല. കേരള എക്‌സ്പ്രസ് രാവിലെ 11.15നും മാവേലി വൈകിട്ട് 6.45നും തന്നെയായിരിക്കും കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുക. ഈ ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷന് പകരം കൊച്ചുവേളിയിലായിരിക്കും യാത്ര അവസാനിപ്പിക്കുക. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം നമ്ബര്‍ പ്‌ളാറ്റ് ഫോം പൂര്‍ണമായി പൊളിച്ച്‌ പുതുതായി

മലപ്പുറത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ തടഞ്ഞു

മലപ്പുറം: പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്താനുളള ശ്രമം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ തടഞ്ഞു. 16 വയസ്സുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹമാണ് തടഞ്ഞത്. ശനിയാഴ്ചയായിരുന്നു വിവാഹ തിയ്യതി. 21 കാരനായ പൊന്നാനി സ്വദേശിയുമായാണ് വിവാഹം നിശ്ചയിച്ചത്. ഇതറിഞ്ഞ സ്‌കൂളിലെ കൗണ്‍സിലാറാണ് വിവരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകരെ അറിയിച്ചത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ പ്രവര്‍ത്തകര്‍ ഇക്കാര്യം പൊന്നാനി മുന്‍സീഫ് കോടതിയുടെ മുന്നില്‍ അറിയിക്കുകയും വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് വാങ്ങുകയുമായിരുന്നു. കോടതിയില്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്

Top