എക്സിറ്റ് പോളുകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍; ഒരു ഊഹത്തെ പറ്റി മറ്റൊരു ഊഹം പറയേണ്ടതില്ല.

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ്പോള്‍ ഫലങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. എക്സിറ്റ് പോള്‍ ഫലങ്ങള്‍ മാറിമറിഞ്ഞ ചരിത്രമുണ്ട്. അതിനാല്‍ ഫലം വരുന്ന മെയ് 23വരെ കാത്തിരിക്കണം. കേരളത്തില്‍ ഇടതുപക്ഷം മികച്ച വിജയം നേടുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 2004ല്‍ എന്‍ഡിഎയ്ക്ക് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഒരു ഊഹത്തെ പറ്റി മറ്റൊരു ഊഹം പറയേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി

പാര്‍ട്ടിയില്‍ പിടിമുറുക്കി ജോസഫ്; സംസ്ഥാന കമ്മിറ്റി വിളിക്കില്ല; പാര്‍ട്ടി ചെയര്‍മാന്‍ താന്‍തന്നെ.

കേരള കോൺഗ്രസ്‌ എം ചെയർമാൻ സ്ഥാനത്തേക്ക്‌ ജോസ് കെ മാണിയെ പൂർണമായി തഴഞ്ഞ് പി ജെ ജോസഫ്. കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഉടൻ വിളിക്കില്ലെന്ന് തൊടുപുഴയിൽ മാധ്യമ പ്രവർത്തകരോട് താൽക്കാലിക ചെയർമാൻ കൂടിയായ പി ജെ ജോസഫ്  പറഞ്ഞു. സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കിൽ സാഹചര്യം വ്യക്തമാക്കണം. സമവായത്തിലൂടെയാകണം ചെയർമാനെ തെരരഞ്ഞെടുക്കേണ്ടത്. താൻ ചെയർമാനും ജോസ് കെ മാണി വർക്കിങ് ചെയർമാനുമാകട്ടെ എന്ന ഫോർമുല മുന്നോട്ട്

വോട്ടെണ്ണല്‍ ദിനത്തില്‍ കര്‍ശന സുരക്ഷ ഒരുക്കി അധികൃതര്‍; മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് വിലക്ക്.

നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ ഹാളുകള്‍ വേര്‍തിരിച്ചിട്ടുള്ളതിനാല്‍ ആള്‍ക്കൂട്ടം ഒരിടത്തു മാത്രമായി കേന്ദ്രീകരിക്കില്ലെന്ന ആശ്വാസത്തിലാണ് അധികൃതര്‍. കര്‍ശന സുരക്ഷാ പരിശോധനയ്ക്കു ശേഷമാകും വോട്ടെണ്ണല്‍ ഹാളിലേക്ക് ജീവനക്കാര്‍ക്കും ഏജന്റുമാര്‍ക്കും പ്രവേശനം. സ്ട്രോങ് റൂമില്‍ നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ മേശയില്‍ എത്തിക്കല്‍, എണ്ണിക്കഴിഞ്ഞ യന്ത്രങ്ങള്‍ നീക്കല്‍, യന്ത്രത്തില്‍ നിന്ന് ലഭിക്കുന്ന വോട്ടിങ് കണക്ക് സഹവരണാധികാരിയുടെയും നിരീക്ഷകരുടെയും മേശപ്പുറത്ത് എത്തിക്കല്‍, ഈ കണക്ക് ഓരോ റൗണ്ട് കഴിയുമ്ബോഴും തിരെഞ്ഞെടുപ്പ് കമ്മിഷന്റെ വെബ് സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യല്‍ ഉള്‍പ്പെടെയുള്ള

സിദ്ദുവിന്റെ ലക്ഷ്യം തന്റെ മുഖ്യമന്ത്രി പദം; അമരീന്ദര്‍സിംഗ്.

നവ്‌ജ്യോത് സിംഗ് സിദ്ദുവിന്റെ ലക്‌ഷ്യം തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി പകരം മുഖ്യമന്ത്രിയാവുക എന്നതാണെന്ന് അമരീന്ദര്‍സിംഗ്.സിദ്ദുവിനെ ചെറുപ്പം മുതല്‍ അറിയാമെന്നും കൃത്യമായ ലക്ഷ്യങ്ങള്‍ സിദ്ദുവിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിലെ വിഭാഗീയത ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ് . നവ്‌ജ്യോത് സിംഗ് നടത്തിയ പരോക്ഷ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് അമരീന്ദര്‍സിംഗിന്റെ പരാമര്‍ശം. അച്ചടക്കലംഘനം പാര്‍ട്ടി അനുവദിക്കില്ലെന്നും സിദ്ദുവിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി വരുമെന്ന് സൂചന; 950 പോയിന്റ് നേട്ടവുമായി സെന്‍സെക്സ്.

മുംബയ്: 950 പോയിന്റ് നേട്ടവുമായി സെന്‍സെക്സ്. നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന ഇന്നലത്തെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷമാണ് സെന്‍സെക്സ് മുകളിലേക്ക് കുതിച്ചത്. ആദ്യ വ്യാപാരത്തില്‍ മുംബയ് സ്റ്റോക്ക് എക്സ്ചേഞ്ച് 912.12 പോയിന്റിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇന്നലത്തെ വ്യാപാരം അവസാനിച്ചപ്പോള്‍ 286.95 പോയിന്റാണ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് നിഫ്റ്റി രേഖപ്പെടുത്തിയത്. ബാങ്കിങ്, സേവനങ്ങള്‍, വാഹന വിപണി, ലോഹ വ്യാപാരം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ ക്രയവിക്രയം നടന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് തിരശ്ശീല വീണു; ഇനി ഫലമറിയാനുള്ള കാത്തിരിപ്പ്.

ന്യൂഡല്‍ഹി: ഏറെ അക്രമങ്ങള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു. 543 ലോക്സഭാ മണ്ഡലങ്ങളിലേക്ക് ഏഴ് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് വൈകുന്നേരം ആറ് മണിയോടെയാണ് അവസാനിച്ചത്. ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശ ത്തെയും 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദി സേനയ്ക്ക് മുന്നില്‍ കീഴടങ്ങി: രാഹുല്‍.

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദി സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേദാര്‍നാഥില്‍ കണ്ടതും ഇത് തന്നെയാണെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറ്റപ്പെടുത്തി. ഇവിഎം, തെരഞ്ഞെടുപ്പ് പട്ടികയിലും തിരിമറികള്‍ നടത്തിയ ശേഷമാണ് മോദി സേന കേദാര്‍നാഥിലെ നാടകത്തിന് ഇറങ്ങിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടേയും മോദി സേനയുടേയും മുന്നില്‍ കീഴടങ്ങിയെന്ന് ഇന്ത്യക്കാര്‍ക്ക് വ്യക്തമായി. തെരഞ്ഞെടുപ്പ് കമ്മീഷനെയുപയോഗിച്ച്‌ ഭീഷണിപ്പെടുത്തല്‍ ഇനി നടക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്ന സൂചന നല്‍കി എക്‌സിറ്റ്‌പോള്‍ റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്ന സൂചന നല്‍കി എക്‌സി റ്റ്‌പോള്‍ നിഗമനം. ബിജെപി നേതാക്കള്‍ മുന്‍പ് തന്നെ ഇത്തരം പ്രസ്താവനകള്‍ പുറത്ത് വിട്ടിരുന്നു. കേവല ഭൂരിപക്ഷം ബിജെപി നേടുമെന്നാണ് പുറത്ത് വിട്ടിരിക്കുന്ന റിപ്പോര്‍ട്ട്.

സഖ്യ കക്ഷികളെ ഞെട്ടിച്ചു കൊണ്ട് കെസിആറും ജഗന്‍ മോഹന്‍ റെഡ്ഢിയും ബിജെപി പാളയത്തിലേക്ക്.

പ്രതിപക്ഷ കക്ഷികളെ ഞെട്ടിച്ചു കൊണ്ട് തെലങ്കാനയില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള പ്രധാന പാര്‍ട്ടി നേതാക്കള്‍ അമിത്ഷായുമായും മോദിയുമായും ചര്‍ച്ച നടത്തി. ബിജെപിക്ക് ഏതെങ്കിലും സാഹചര്യത്തില്‍ വോട്ടുകള്‍ കുറഞ്ഞാല്‍ ഇരു പാര്‍ട്ടികളുടെയും സഹകരണം ഉറപ്പു നല്‍കിയതായാണ് സൂചന. ഇരുവരും ചന്ദ്രബാബു നായിഡുവുമായി ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ തന്നെ മൂന്നാം മുന്നണിയിലേക്ക് പോകില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായാലും ഇരു പാര്‍ട്ടികള്‍ക്കും അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് ബിജെപി ഉറപ്പ് നല്‍കിയതായും

‘മോദി നുണയനായ ലാമ’ പരിഹസിച്ച്‌ പ്രകാശ് രാജ്.

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ്‌ യാത്രയെ പരിഹസിച്ച്‌ നടന്‍ പ്രകാശ് രാജ് രംഗത്ത്. റോള്‍ ക്യാമറ, ആക്ഷന്‍ എന്ന തലക്കെട്ടോടെയാണ് മോദി ധ്യാനത്തിലിരിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം പ്രകാശ് രാജ് ഫേസ്ബുക്കിലൂടെ പങ്ക്‌വെച്ചത്. എന്നാല്‍ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം മോദിയെ വീണ്ടും പരിഹസിച്ചത്. മോദി നുണയനായ ലാമയാണെന്നാണ് പ്രകാശ് രാജിന്റെ പരാമര്‍ശം. .'ദ-ലൈ-ലാമ, ഒരു പഴ്‌സ്‌ പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി,

Top