വിലക്കുകള്‍ മാറുന്നു,​ ടിക് ടോക്കിന്റെ നിരോധനം നീക്കി.

ചെന്നെെ: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ നിരോധനം മദ്രാസ് ഹെെക്കോടതി നീക്കി. ടിക് ടോക്കിന്റെ പുനപരിശോധന ഹര്‍ജിയിലാണ് നടപടി. സര്‍ക്കാരുകളും കോടതിയും ആവശ്യപ്പെട്ടതോടെ ഗൂഗിള്‍, ആപ്പിള്‍ പ്ളേ സ്റ്റോറില്‍ നിന്ന് ടിക് ടോക് ആപ്ളിക്കേഷന്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ പുനപരിശോധന ഹര്‍ജി നല്‍കിയതോടെ മദ്രാസ് ഹെെക്കോടതി നിരോധനം നീക്കുകയായിരുന്നു. സെക്സ്, ലഹരി, ആഭാസ ഡാന്‍സുകള്‍, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തുടങ്ങിയഅനാശാസ്യ പ്രവണതകള്‍ ടിക് ടോക് ആപ്പിലൂടെ പ്രചരിക്കുന്നുവെന്ന

ന്യൂനമര്‍ദ്ദം കേരളതീരത്തേക്ക്; 2.2 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ളു​യ​രാ​ന്‍ സാ​ധ്യ​ത; ജാഗ്രതാ നിര്‍ദേശം.

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ തെക്കു കിഴക്കുമായി ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനെ തുടര്‍ന്ന് ശക്തമായ കാറ്റും മഴയും തീരപ്രദേശങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി​വ​രെ കേ​ര​ള തീ​ര​ത്ത് തി​ര​മാ​ല​ക​ള്‍ 2.2 മീ​റ്റ​ര്‍ വ​രെ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അതിശക്തമായ കടല്‍ക്ഷോഭം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇ​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി.

ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാംഗം ഉദിത് രാജ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വിവരം പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു. ബിജെപിയുടെ നയങ്ങള്‍ക്ക് താനെപ്പോഴും എതിരായിരുന്നുവെന്ന് ഉദിത് രാജ് മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ് രിവാളും തനിക്ക് ഇക്കാര്യത്തെ കുറിച്ച്‌ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഉദിത് രാജ് കൂട്ടിച്ചേര്‍ത്തു

പരിസ്ഥിതി വിഷയത്തിൽ അറിവ് നേടാൻ അവസരം.ഈ പോസ്റ്റ് എല്ലാവരും ഷെയർ ചെയ്യണം. പരമാവധി ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കട്ടെ. മുരളി തുമ്മാരുകുടി

പരിസ്ഥിതി വിഷയത്തിൽ അറിവ് നേടാൻ അവസരം. എണ്ണ ഗ്യാസ് പര്യവേക്ഷണവും ഉല്പാദനവും വലിയ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നറിയാമല്ലോ. എണ്ണ - ഗ്യാസ് ശേഖരങ്ങൾ കണ്ടെത്തുന്നതിന് മുൻപ് തന്നെ പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തുകയും വേണ്ടത്ര മുൻകരുതലുകളെടുക്കുകയും വേണം. ഈ വിഷയത്തിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്ര വിദഗ്ദ്ധരിൽ നിന്നും നേരിട്ട് അറിയാനും ഒരു സർട്ടിഫിക്കറ്റ് നേടാനുമുള്ള ഒരവസരം അടുത്തയാഴ്ചയുണ്ട്. ഏപ്രിൽ മുപ്പത് വൈകിട്ട് നാല് മുപ്പത് ഇന്ത്യൻ സമയം മുതൽ ഒന്നര

പോലീസിന് നേരെ ലീഗ്കാർ ബോംബേറിഞ്ഞു. എസ് ഐയുടെയും രണ്ട് പോലീസുകാരുടെ നില ഗുരുതരം.

പാനൂർ: കടവത്തൂരിൽ ലീഗ് സിപിഎം സംഘർഷം; സ്ഥലത്തെത്തിയ പൊലീസിന് നേരെ ഒരു സംഘം ബോംബെറിഞ്ഞു. ബോംബെറിൽ പോലീസുകാർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ടുണ്ട്.പോളിംഗ് അവസാനിച്ചതിനുശേഷം കടവത്തൂർ ഇരഞ്ഞിയിൽ കീഴിൽ ലീഗ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ കശപിശ നടന്നിരുന്നു. ഇതേതുടർന്ന് ഇരഞ്ഞിൻ കീഴിലെ സിപിഎം ഓഫീസ് ലീഗുകാർ ആക്രമിച്ചു. പ്രകോപിതരായ സിപിഎം പ്രവർത്തകർ പ്രദേശത്ത് തമ്പടിച്ച് വെല്ലുവിളി സൃഷ്ടിച്ചു. ലീഗ് പ്രവർത്തകർ മറുഭാഗത്ത് എത്തിയതോടെ സംഘർഷം മൂർച്ഛിച്ചു. ഇവിടെയാണ് കൊളവല്ലൂർ പോലീസ്

കോണ്‍ഗ്രസിനും സിപിഎമ്മിനും ബിജെപിക്കും വേണ്ടി ഒരു കാറില്‍ പ്രചരണം നടത്തി സുഹൃത്തുക്കള്‍.

തിരുവനന്തപുരം: കേരളത്തോളം രാഷ്ട്രീയവല്‍കൃത സമൂഹം ഇന്ത്യയില്‍ മറ്റെങ്ങും കാണുകയില്ല. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും തെരഞ്ഞെടുപ്പു കാലത്തും അല്ലാത്തപ്പോഴും കല്യാണ വീടുകള്‍ മുതല്‍ മരണവീടുകളില്‍ വരെ രാഷ്ട്രീയം ചര്‍ച്ചയാകുന്നതും അതുകൊണ്ടാണ്. ഒരു വീട്ടില്‍ തന്നെ പല പാര്‍ട്ടികളില്‍ പെട്ടവരും കേരളത്തില്‍ സാധാരണമാണ്. ഒറ്റപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുമ്പോഴും സഹിഷ്ണുതയും സഹവര്‍ത്തിത്വവും പുലര്‍ത്താന്‍ കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകരും

കളമേശരിയില്‍ റീപോളിങ് നടത്താന്‍ തീരുമാനം.

തിരുവനന്തപുരം: വോട്ടുകളില്‍ വ്യത്യാസം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം മണ്ഡലത്തിലെ കളമശേരിയില്‍ റീപോളിങ്. യഥാര്‍ത്ഥ വോട്ടുകളില്‍ നിന്ന് വ്യത്യസ്തമായി വോട്ടിങ് മെഷീനില്‍ 43 വോട്ടുകള്‍ അധികം കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ കളമശേരിയിലെ 83-ാം ബൂത്തിലാണ് റീപോളിങ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. മോക് പോളിങിലെ വോട്ടുകള്‍ മാറ്റാതെ വോട്ടെടുപ്പ്

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ദക്ഷിണ കര്‍ണാടകയിലെ സിര്‍സിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ അസ്ലം ബാബാജാന്‍ (22) ആണ് മരിച്ചത്. സിര്‍സിയിലെ കസ്തൂര്‍ബ നഗറില്‍ ഒഴിഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഘര്‍ഷത്തില്‍ ബിജെപി മൈനോറിറ്റി മോര്‍ച്ച വൈസ് പ്രസിഡന്റ് അനീഫ് തഹ്‌സീല്‍ദാര്‍ എന്നയാള്‍ക്ക് കുത്തേറ്റിരുന്നു. ഇയാള്‍ മംഗളൂരുവിലെ ആശുപത്രിയില്‍

വടകരയില്‍ ആര്‍എംപി വോട്ടുകള്‍ ലഭിച്ചത് സിപിഎമ്മിന്; പി ജയരാജന്‍.

കോഴിക്കോട്: വടകരയില്‍ ആര്‍എംപി വോട്ടുകള്‍ സിപിഎമ്മിനാണ് ലഭിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സിപിഎമ്മിനെതിരെ മുരളീധരന്‍ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പാക്കിയതിനാലാണെന്നും അദ്ദേഹം പറഞ്ഞു. കൊലപാതക രാഷ്ടീയം വടകരയില്‍ ഫലം കണ്ടിട്ടില്ലെന്നും തന്നെ കൊലപാതകിയായി ചിത്രീകരിച്ചവര്‍ക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും ജയരാജന്‍ വ്യക്തമാക്കി. അതേസമയം കനത്തപോളിംഗാണ് വടകരയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. എണ്‍പത് ശതമാനത്തിന് മുകളിലാണ് ഇന്നലെ പോളിങ് രേഖപ്പെടുത്തിയത്. ഇത്തവണ 82.48 ആണ

പ്രിസൈഡിങ് ഓഫീസറായാലും തെറി വിളി; ബിന്ദു തങ്കം കല്ല്യാണിയെ അധിക്ഷേപിച്ചതായി പരാതി.

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച ബിന്ദു തങ്കം കല്ല്യാണിയെ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചതായി പരാതി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി പട്ടാമ്ബി സംസ്കൃത കോളജില്‍ പ്രിസൈഡിങ് ഓഫീസറായി എത്തിയ ബിന്ദുവിനെ ആ‌ര്‍എസ്‌എസ്- ബിജെപി പ്രവര്‍ത്തകര്‍ അധിക്ഷേപിച്ചതായാണ് അവര്‍ പറയുന്നത്. ഡ്യൂട്ടിക്കിടെ തന്നെ തിരിച്ചറിഞ്ഞ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സംഘടിതമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നും ബിന്ദു പറയുന്നു. കലക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിലും പരാതി നല്‍കുമെന്ന് ബിന്ദു തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

Top