കൽക്കട്ടയിലെ ഡോക്ടർമാരോട് ഐക്യദാർഢ്യം! മുരളി തുമ്മാരുകുടി

കൽക്കട്ടയിലെ ഡോക്ടർമാരോട് ഐക്യദാർഢ്യം! കൽക്കട്ടയിലെ യുവ ഡോക്ടർമാരെ ഒരു സംഘം തെമ്മാടികൾ ആശുപത്രിയിലിട്ട് തല്ലിച്ചതച്ചു എന്ന വാർത്ത ഏറെ വിഷമത്തോടെയാണ് വായിച്ചത്. ലഭ്യമായ വിവരവും ഈ വിഷയത്തോട് ഡോക്ടർമാർ പ്രതികരിച്ച രീതിയും കാണുന്പോൾ ക്രൂരമായിരുന്നു ആക്രമണമെന്നും ഗുരുതരമാണ് പരിക്കേറ്റവരുടെ നില എന്നും മനസിലാക്കാം. ആക്രമണത്തിൽ പരിക്കേറ്റ യുവ ഡോക്ടർമാർക്ക് ഏറ്റവും നല്ല ചികിത്സ ലഭിക്കട്ടെ, വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. അതുപോലെ തന്നെ സംഘം ചേർന്ന് കുറ്റം ചെയ്തവർ നൂറുപേരിൽ

മോദി- പിണറായി കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ വിവിധ വികസന വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ സഹായം കേരളം അഭ്യര്‍ത്ഥിക്കും. പ്രളയ പുനരധിവാസത്തിന് കൂടുതല്‍ സഹായം, മഴക്കെടുതിയില്‍ ധനസഹായം എന്നിവ പ്രധാനമന്ത്രിക്ക് നല്‍കുന്ന നിവേദനത്തിലൂടെ ആവശ്യപ്പെടുമെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച.മോദി രണ്ടാം തവണ പ്രധാനമന്ത്രി ആയ ശേഷം ആദ്യമായാണ് പിണറായി മോദിയെ കാണുന്നത്. മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായി പങ്കെടുത്തിരുന്നില്ല. കേരളത്തിലെ

ചൊവ്വാഴ്ചത്തെ വാഹന പണിമുടക്ക് മാറ്റിവച്ചു.

ചൊവ്വാഴ്ച നടത്താനിരുുന്ന സ്വകാര്യ മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ 26ന് ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് പമണിമുടക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് കേരള മോട്ടോര്‍ വ്യാവസായ സംരക്ഷണ സമിതി കണ്‍വീനര്‍ കെകെ ദിവാകരന്‍ അറിയിച്ചു. എല്ലാ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുക, ടാക്‌സികള്‍ പതിനഞ്ച് വര്‍ഷത്തെ ടാക്‌സ് ഒന്നിച്ചടക്കുക തുടങ്ങിയ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെയായിരുന്നു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം. നാളെ രാജ്യവ്യാപക പ്രതിഷേധം.

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തൊട്ടുകൂടായ്മക്കെതിരെ സംസാരിച്ചതിന് ക്രൂരമായി കൊലചെയ്യപ്പെട്ട ജില്ലാ ട്രഷറര്‍ അശോകിന്റെ (26)മരണത്തില്‍ പ്രതിഷേധിച്ച്‌ ശനിയാഴ്ച ഡിവൈഎഫ്‌ഐ രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു. സംഭവത്തിന് പിന്നാലെ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രാഷ്ട്രപതിക്കും മറ്റ് അധികാരികള്‍ക്കും പരാതി നല്‍കുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു . പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്നും കൊലയാളികളെ ഉടന്‍ പിടികൂടണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. കൊലചെയ്യപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മുമ്പ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താതെ

കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിച്ചു; വ്യക്തിപരമായി അധിക്ഷേപിച്ചു; സിഐ നാടുവിട്ടത് മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് ഭാര്യ.

മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടര്‍ന്നാണ് സിഐ നവാസ് നാടുവിടാന്‍ കാരണമെന്ന് ഭാര്യ. എസിപി വ്യക്തിപരമായി അധിക്ഷേപിച്ചു. കള്ളക്കേസെടുക്കാന്‍ നിര്‍ബന്ധിപ്പിച്ചു. ഇതേ തുടര്‍ന്ന അദ്ദേഹം കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നെന്നും ഇതാണ് നാടുവിടാന്‍ കാരണമായതെന്നും ഭാര്യ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി നവാസിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മേലുദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണം. വയര്‍ലെസ്സ് റെക്കോര്‍ഡ് പരിശോധിക്കണം, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.

സമാധാന ചര്‍ച്ചക്കു തയ്യാറെന്ന് ഇമ്രാന്‍ഖാന്‍; ആദ്യം ഭീകരവാദം ഉപേക്ഷിക്ക്, എന്നിട്ടാവാം ചര്‍ച്ചയെന്ന് മോദി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അധികാരം ഇന്ത്യ- പാക് സമാധാനശ്രമങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് പ്രധാനമന്ത്രി ഇമ്രന്‍ഖാന്‍. മോദിയുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് ഇമ്രാന്‍ ബിഷ്‌ക്കെക്കില്‍ വിശദമാക്കി. രാജ്യാന്തര മധ്യസ്ഥതയ്ക്ക് പാകിസ്താന് സമ്മതമെന്നും ഇമ്രാന്‍ ഖാന്‍ വിശദമാക്കി. ഇന്നലെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് നല്‍കിയ അത്താഴ വിരുന്നില്‍ ഇരുനേതാക്കളും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിച്ചിരുന്നില്ല. ഉച്ചകോടിക്കിടെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച്‌ പങ്കെടുത്തത്. എന്നാല്‍ ഇരുനേതാക്കളും സംസാരിച്ചില്ലെന്ന് സര്‍ക്കാര്‍

കാ​​ല​​വ​​ര്‍​​ഷ​​മാ​​രം​​ഭി​​ച്ചി​​ട്ടും ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ല്‍ ജ​​ല​​നി​​ര​​പ്പ് താഴോട്ട് തന്നെ.

ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ല്‍ ജ​​ല​​നി​​ര​​പ്പ് 2309.10 അ​​ട​​യി​​ലേ​​ക്കു താ​​ഴ്ന്നു. കാ​​ല​​വ​​ര്‍​​ഷ​​മാ​​രം​​ഭി​​ച്ചി​​ട്ടും ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ല്‍ ജ​​ല​​നി​​ര​​പ്പ് പ്ര​​തി​​ദി​​നം താ​​ഴ്ന്നു ​​കൊ​​ണ്ടി​​രി​​ക്കുക​​യാ​​ണ്. അ​​ണ​​ക്കെ​​ട്ടി​​ന്‍റെ പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 16 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണി​​പ്പോ​​ഴു​​ള്ള​​ത്. ബു​​ധ​​നാ​​ഴ്ച 2309.16 അ​​ടി​​യാ​​യി​​രു​​ന്നു അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ്. ഇ​​ന്ന​​ലെ 24 മ​​ണി​​ക്കൂ​​റി​​നി​​ടെ പ​​ദ്ധ​​തിപ്ര​​ദേ​​ശ​​ത്തു ല​​ഭി​​ച്ച​​ത് 12 മി​​ല്ലി​​മീ​​റ്റ​​ര്‍ മ​​ഴ​​യാ​​ണ്.

ബിജെപി ഭരണത്തില്‍ തൃപ്തിയില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്; ബിജെപി ഐടി സെല്‍ അംഗത്തെ അറസ്റ്റ് ചെയ്തു.

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയ ബിജെപി ഐടി സെല്‍ അംഗം അറസ്റ്റില്‍. അസമിലെ ബിജെപി പ്രാദേശിക നേതാവായ നിതു ബോറയാണ് അറസ്റ്റിലായിരിക്കുന്നത്. വര്‍ഗീയ പരാമര്‍ശം നടത്തുന്നതിനോടൊപ്പം മുഖ്യമന്ത്രി സര്‍വാനന്ദ സോനോവാളിനെതിരെയും ഇയാള്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയിട്ടുണ്ട്. സമാനമായ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കുടിയേറ്റക്കാരായ മുസ്ലീങ്ങളില്‍ നിന്നും അസം ജനതയെ രക്ഷിക്കാന്‍

ഉളിയും ചുറ്റികയും ഉപയോഗിച്ച്‌ എടിഎം കുത്തിത്തുറക്കല്‍: ചോദ്യം ചെയ്തവരോട് എടിഎം മെക്കാനിക് ആണെന്ന് മറുപടി.

പട്ടാപ്പകല്‍ എടിഎം കൗണ്ടര്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചയാള്‍ പൊലീസ് കസ്റ്റഡിയില്‍. ആലപ്പുഴ ചാരുംമൂട് സ്വദേശിയായ ശ്രീകുമാര്‍ ആണ് അറസ്റ്റിലായത്. ആലപ്പുഴ ജില്ലയിലെ കണിച്ചുകുളങ്ങരയിലാണ് സംഭവം. എടിഎം മെക്കാനിക് ആണെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു മോഷണശ്രമം. രാവിലെ കണിച്ചുകുളങ്ങര ടൗണില്‍ കട തുറക്കാനെത്തിയ വ്യാപാരികള്‍ ശബ്ദം കേട്ട് എംടിഎം കൗണ്ടറിന് സമീപത്ത് ചെന്നപ്പോള്‍ ശ്രീകുമാര്‍ ഉളിയും ചുറ്റികയും ഉപോഗിച്ച്‌ എംടിഎം കൗണ്ടര്‍ പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ എടിഎം മെക്കാനിക് എന്നായിരുന്നു ഇയാളുടെ മറുപടി. സംശയം

കേരളം കുതിക്കുന്നു. വരുന്നു 27 മേൽപ്പാലം.

കേരള റെയില്‍ ഡവലപ്മെന്‍റ് കോര്‍പ്പറേഷനെ ചുമതലപ്പെടുത്തിയ 27 റോഡ് ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരുമായും റെയില്‍വെയുമായും ധാരണാപത്രം ഒപ്പിടുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. താഴെപ്പറയുന്ന സ്റ്റേഷനുകള്‍ക്കിടയ്ക്കാണ് ഓവര്‍ബ്രിഡ്ജുകള്‍ പണിയുന്നത്. ഏഴിമല സ്റ്റേഷന്‍ (പഴയങ്ങാടി - പയ്യന്നൂര്‍)മാഹി - തലശ്ശേരി തലശ്ശേരി - എടക്കാട്മുളങ്കുന്നത്തുകാവ് - പൂങ്കുന്നംകരുനാഗപ്പള്ളി - ശാസ്താംക്കോട്ടഒല്ലൂര്‍ - പുതുക്കാട്ചേപ്പാട് - കായംകുളംഷൊര്‍ണ്ണൂര്‍ - വള്ളത്തോള്‍ നഗര്‍ഷൊര്‍ണ്ണൂര്‍ - അങ്ങാടിപ്പുറം (21/100 - 200)അങ്ങാടിപ്പുറം - വാണിയമ്പലംനിലമ്പൂര്‍ യാഡ്കുറുപ്പന്തറ

Top