സിനിമാ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് ഇന്ന് മുതല്‍ വര്‍ധിക്കും. വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് 10 രൂപ മുതല്‍ 30 രൂപ വരെ വര്‍ധനവുണ്ടാകും. ടിക്കറ്റുകളിന്‍മേല്‍ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം തല്‍ക്കാലത്തേക്ക് അനുവദിച്ച്‌ നല്‍കാമെന്ന് തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചതോടെയാണ് നിരക്കില്‍ വര്‍ധനവ് ഉണ്ടാകുന്നത്. 130 രൂപയാകും ഇനി സാധാരണ ടിക്കറ്റിന്റെ നിരക്ക്. ജിഎസ്ടി നടപ്പായപ്പോള്‍, 100 രൂപ വരെയുള്ള ടിക്കറ്റിന് 18%

മമ്മൂട്ടിചിത്രം ഷൈലോക്ക് 2020 ജനുവരി 23ന് പ്രദര്‍ശനത്തിന് എത്തും

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ 409ആം ചിത്രമാണ് ഷൈലോക്ക്. ചിത്രം അടുത്ത വര്‍ഷം ജനുവരി 23ന് പ്രദര്‍ശനത്തിന് എത്തും. ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം മാമാങ്കം ഡിസംബറില്‍ റിലീസ് ചെയ്യുന്നതിനാല്‍ ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും തുടര്‍ച്ചയായി 3ആം തവണയാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷും, ബിബിനും ചേര്‍ന്നാണ്. ചിത്രത്തിന്റെ പൂജയും ഇന്ന് നടന്നു. ഗുഡ് വില്‍

വിനോദ നികുതി; സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ സംഘടനകള്‍ ബന്ദ് നടത്തും. വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിനിമാ ടിക്കറ്റിന്‍ മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. സാമ്ബത്തിക പ്രതിസന്ധിക്കിടയില്‍ നികുതിയിളവ് നല്‍കാനാവില്ല. അഞ്ച് ശതമാനം നികുതിക്കുമേല്‍ ജി എസ് ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചിരുന്നുവെന്നും, ആകെ നികുതി

വേദി പങ്കിടല്‍ വിവാദം ഒത്തുതീര്‍ന്നു, ജാതി അധിക്ഷേപമില്ലെന്ന്‌ ഫെഫ്‌ക; അനിലിന്റെ ചിത്രത്തിലേക്കില്ലെന്ന്‌ ബാസ്‌റ്റിന്‍

കൊച്ചി: പാലക്കാട്‌ ഗവ. മെഡിക്കല്‍ കോളജ്‌ യൂണിയന്‍ ഉദ്‌ഘാടനത്തിനിടയില്‍ നടന്‍ ബിനീഷ്‌ ബാസ്‌റ്റിനും സംവിധായകന്‍ അനില്‍ രാധാകൃഷ്‌ണന്‍ മേനോനും തമ്മിലുണ്ടായ വിവാദ വിഷയത്തിന്‌ വിരാമം. ഇരുവരും തമ്മില്‍ സിനിമ സാങ്കേതിക വിദഗ്‌ധരുടെ സംഘടനയായ ഫെഫ്‌കയുടെ ഭാരവാഹികളുമായി കൊച്ചിയിലെ ഓഫീസില്‍ നടത്തിയ ചര്‍ച്ചയിലാണ്‌ പ്രശ്‌നം പരിഹരിച്ചത്‌. അനില്‍ രാധാകൃഷ്‌ണന്‍ മേനോന്‍ ബിനീഷിനെതിരേ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന്‌ ചര്‍ച്ചയ്‌ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫെഫ്‌ക

‘കിളവന്മാര്‍ എങ്ങോട്ടോ’ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനെ പരിഹസിച്ച യുവാവിനെ തേച്ചൊട്ടിച്ച്‌ നടന്‍ മുകേഷ്..

ക്യാമറയ്ക്ക് മുന്‍പില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും നിറഞ്ഞ് നില്‍ക്കുന്നവരാണ് താരങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ആരാധകരോട് സംവദിക്കാനും ചില താരങ്ങള്‍ ശ്രമിക്കാറുണ്ട്. താരങ്ങള്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്കും വന്‍ സ്വീകാര്യത തന്നെ ലഭിക്കാറുണ്ട്. എന്നാല്‍ അതിനിടയിലും അവരെ അപകീര്‍ത്തിപ്പെടുത്തുന്നവരും അനവധിയാണ്. കമന്റ് രൂപേണ നിരവധി വിമര്‍ശനങ്ങളാണ് തൊടുക്കാറുള്ളത്. ഇപ്പോള്‍ അത്തരത്തില്‍ വിമര്‍ശനത്തന് ഇരയായിരിക്കുന്നത് നടന്‍ മുകേഷ് ആണ്. നടന്‍ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഈ ചിത്രത്തിനു താഴെ 'കിളവന്മാര്‍ എങ്ങോട്ടോ' എന്ന് സിറാജ് ബിന്‍

മഞ്ജു വാര്യര്‍ എന്ന അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാന്‍ കഴിഞ്ഞു;തടസങ്ങളിലൊന്നും തളരാത്ത ഒരു ഊര്‍ജ്ജം എല്ലാവരിലും ഉണ്ടായിരുന്നു;സിനിമ എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു; – മഞ്ഞുപ്രളയത്തില്‍ നിന്നും രക്ഷപെട്ടതിനെകുറിച്ച്‌ സനല്‍കുമാര്‍ ശശിധരന്‍.

സനല്‍കുമാര്‍ ശശിധരന്റെ 'കയറ്റം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹിമാചലില്‍ എത്തിയതായിരുന്നു നടി മഞ്ജു വാരിയരും സിനിമാസംഘവും. കനത്ത മഞ്ഞിടിച്ചിലും മഴയും മൂലം ഹിമാചല്‍പ്രദേശിലെ ഷിയാം ഗോരു ഗ്രാമത്തില്‍ അകപ്പെട്ടുപോയതിനെകുറിച്ചും രക്ഷപെട്ടതിനെകുറിച്ചും സനല്‍കുമാര്‍ ശശിധരന്റെ ഫെയ്‌സ്ബുക് പോസ്റ്റ്‌- കഴിഞ്ഞ പത്ത് ദിവസമായി മൊബൈല്‍ റെയിഞ്ചും ഇന്റര്‍നെറ്റും ഇല്ലാത്ത ഹിമാലയന്‍ പര്‍വതങ്ങളിലായിരുന്നു. കേരളത്തിലെ മഴയും പ്രളയ ദുരിതങ്ങളും ഒന്നും അറിയാന്‍ കഴിഞ്ഞില്ല. നാടിന്റെ സങ്കടത്തില്‍ പങ്കു ചേരുന്നു. മഞ്ജു

സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി കൊണ്ടുപോയി ; ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക മൊഴി.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ച്‌, പ്രോഗ്രാം മാനേജര്‍ പ്രകാശന്‍ തമ്പിക്കെതിരെ നിര്‍ണായക മൊഴി. കൊല്ലത്തെ ജ്യൂസ് കട ഉടമ ഷംനാദിന്റേതാണ് മൊഴി. ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്ബി കരസ്ഥമാക്കിയെന്നാണ് വെളിപ്പെടുത്തല്‍. പ്രകാശന്‍ തമ്ബി കടയിലെത്തി സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോകുകയും, പിന്നീട് തിരികെ ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് ഷംനാദ് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ബാലഭാസ്‌കറും സംഘവും കൊല്ലത്ത് ജ്യൂസ് കുടിക്കാന്‍ കടയില്‍ കയറിയത്. പൊലീസ് പരിശോധനയ്ക്ക്

എന്റെ സുഹൃത്തുക്കളിൽ കൂടുതലും നല്ല മനുഷ്യരായത് കൊണ്ട് വലിയ രോഷത്തോട് കൂടിയാവും ഈ കുറിപ്പ് സ്വീകരിക്കപ്പെടുക എന്ന് ഞാൻ അനുമാനിക്കുന്നു. ഇളയരാജയുടെ പ്രവർത്തിയോട് വിയോജിക്കുന്നു എന്നാൽ അതിലേറെ അദ്ദേഹത്തെ തെറി വിളിക്കുകയും സൈബർ ബുള്ളിയിങ്ങ് ചെയ്യുന്നതുമായ ആളുകളോട് പ്രതിഷേധിക്കുന്നു. ശ്രുതി എസ് പങ്കജ്

എന്റെ സുഹൃത്തുക്കളിൽ കൂടുതലും നല്ല മനുഷ്യരായത് കൊണ്ട് വലിയ രോഷത്തോട് കൂടിയാവും ഈ കുറിപ്പ് സ്വീകരിക്കപ്പെടുക എന്ന് ഞാൻ അനുമാനിക്കുന്നു. വെള്ളം കൊണ്ടു കൊടുത്ത സെക്യൂരിറ്റിക്കാരനെ ശകാരിച്ച ഇളയരാജയെ തെറി കൊണ്ടു അഭിഷേകം ചെയ്യുന്ന കാഴ്ചയാണ് ആ വാർത്തകളുടെ അടിയിൽ കാണുന്നത്. ഇളയരാജ ചെയ്ത ആ പ്രവർത്തിയോട് വിയോജിക്കുമ്പോൾ തന്നെ നാട്ടിലുള്ള കലാകാരന്മാർ എല്ലാം തികഞ്ഞ നന്മ മരങ്ങൾ ആവണമെന്ന ജനങ്ങളുടെ ആഗ്രഹം എനിക്ക് ഉൾക്കൊള്ളാനാവുന്നില്ല. പെണ്ണുപിടിച്ച്, കള്ളും കഞ്ചാവുമടിച്ച്

മോഹൻലാലിൻറെ ജന്മദിനത്തിൽ അദ്ദേഹത്തിൻറെ ഫോട്ടോ പ്രദർശനവുമായി ഒരു കടുത്ത മോഹൻലാൽ ആരാധകൻ.

മോഹൻലാലിൻറെ ജന്മദിനത്തിൽ അദ്ദേഹത്തിൻറെ ഫോട്ടോ പ്രദർശനവുമായി ഒരു കടുത്ത മോഹൻലാൽ ആരാധകൻ. തൃശ്ശൂർ കാനാട്ടുകര സ്വദേശി നിഖിൽ വർമയാണ് മോഹൻലാൽ ചിത്രങ്ങളുടെ പ്രദർശനം കൊച്ചിയിൽ ഒരുക്കിയത്. മഞ്ഞിൽ വിരിഞ്ഞ പൂവ് മുതൽ ലൂസിഫർ വരെയുള്ള 333 മോഹൻലാലിൻ്റെ ചിത്രങ്ങളാണ് ദർബാർ ഹാളിൽ ഒരുക്കിയിരിക്കുന്ന സ്പർശം പ്രദർശനത്തിൽ ഉള്ളത്. പൂർണമായും പ്രകൃതിദത്ത വസ്തുക്കളായ മൈലാഞ്ചി മുള മുള എന്നിവ ഉപയോഗിച്ചാണ് ആണ് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഏഴു മുതൽ എട്ടു മാസം വരെ ചിലവഴിച്ചാണ് ആണ് കടുത്ത

പൂരത്തിന്റെ പകര്‍പ്പവകാശം സോണി മ്യൂസിക്കിനെന്ന് ആരോപണം: വിറ്റിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി, വിവാദം.

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഓഡിയോ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് വിവാദം ഒടുങ്ങുന്നില്ല. തൃശൂര്‍പൂരത്തിന്റെ ഓഡിയോ പകര്‍പ്പവകാശം റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്‌റ്റോറി എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക്കിന് ലഭിച്ചതിനാല്‍ പൂരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും ഓഡിയോകള്‍ക്കും യൂട്യൂബ് വിലക്കേര്‍പ്പെടുത്തുന്നതാണ് വിവാദത്തിന് വഴിവെച്ചത്. എന്നാല്‍ കോപ്പിറൈറ്റ് വിവാദങ്ങളെക്കുറിച്ച്‌ കേള്‍ക്കുമ്ബോള്‍ തനിക്ക് ദുഃഖം തോന്നുന്നൂവെന്നാണ് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചത്. 'ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. സോണിയുമായി തനിക്ക് യാതൊരു ഇടപാടുമില്ല. ഓഡിയോ റെക്കോഡ് ചെയ്തത്

Top