ഇംഗ്ലണ്ടിന് സൂപ്പര്‍ ലോകകപ്പ്,​ ന്യൂസിലന്‍ഡിനെ സൂപ്പര്‍ ഓവറില്‍ കീഴടക്കി ഇംഗ്ലണ്ടിന് കന്നികിരീടം.

ആവേശം സൂപ്പറോവറോളം നീണ്ട ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇംഗ്ലണ്ട് ലോകചാമ്പ്യന്‍മാരായി. മത്സരം സമനിലയിലായതിനെ തുടര്‍ന്ന് നടത്തിയ സൂപ്പര്‍ ഓവറിലും ഇരുടീമും സമനില പാലിച്ചതിനെ തുടര്‍ന്ന് ബൗണ്ടറിയുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് ചാമ്പ്യന്‍മാരായത്. ഇംഗ്ലണ്ടിന്റെ ആദ്യ ലോകകിരീടമാണിത്. ന്യൂസിലനഡ് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഫൈനലില്‍ തോല്‍ക്കുന്നത്. ഇ​ന്ന​ലെ​ ​ലോ​ഡ്സി​ല്‍​ ​ന​ട​ന്ന​ ​ഫൈ​ന​ലി​ല്‍​ ​ടോ​സ് ​നേ​ടി​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ന്യൂ​സി​ല​ന്‍​ഡ് ​നി​ശ്ചി​ത​ 50​

മാഞ്ചസ്​റ്ററില്‍ കണ്ണീര്‍, ലോക കപ്പ്​ ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്​.

മാഞ്ചസ്റ്റര്‍: കിവീസിന്റെ ബാറ്റിംഗ് കരുത്തിന് മുന്നില്‍ അടിപതറി ഇന്ത്യ. 18 റണ്‍സിന് ഇന്ത്യയെ തകര്‍ത്ത് ന്യൂസിലാന്‍ഡ് സെമിയില്‍. സെമി ഫൈനല്‍ പോരാട്ടത്തില്‍ കിവീസ് ഉയര്‍ത്തിയ 240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക ബാറ്റേന്തിയ ഇന്ത്യയ്ക്ക് 49.3 ഓവറില്‍ 221 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അര്‍ധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയുടെയും ധോണിയുടെയും പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്സില്‍ നിര്‍ണായകമായത്. ജഡേജ 59 പന്തില്‍ 77 റണ്‍സാണെടുത്തത്. പ്രതീക്ഷ നല്‍കിയ മുന്‍ നായകന്‍ എംഎസ് ധോണി 72 പന്തില്‍

കോപ്പ അമേരിക്ക: പെറുവിനെ തകര്‍ത്ത് ബ്രസീല്‍ ചാമ്പ്യന്‍; ഒന്‍പതാം കിരീടം.

മരക്കാനയില്‍ തലയുയര്‍ത്തിപ്പിടിച്ച്‌ കിരീടം നേടി ലോക ഫുട്ബാളിലെ രാജാക്കന്മാര്‍. കോപ്പ അമേരിക്ക ഫൈനലില്‍ പെറുവിനെ തോല്‍പ്പിച്ചാണ് ബ്രസീല്‍ കിരീടം ചൂടിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ആധികാരിക വിജയം. 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് കോപ്പ അമേരിക്കയില്‍ ബ്രസീല്‍ മുത്തമിട്ടത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം. എവര്‍ട്ടന്‍ (15), ഗബ്രിയേല്‍ ജെസ്യൂസ് (45+3), റിച്ചാര്‍ലിസന്‍ (90, പെനല്‍റ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകള്‍ നേടിയത്.

റൊ​ണാ​ള്‍​ഡോ വ​ന്നു; യു​വ​ന്‍റ​സ് ഉ​പേ​ക്ഷി​ച്ച്‌ ഹി​ഗ്വെ​യ്ന്‍ എ​സി മി​ലാ​നി​ലേ​ക്ക്

മി​ലാ​ന്‍: സ്ട്രൈ​ക്ക​ര്‍ ഗൊ​ണ്‍​സാ​ലോ ഹി​ഗ്വെ​യ്ന്‍ എ​സി മി​ലാ​നി​ലേ​ക്ക്. വ്യാ​ഴാ​ഴ്ച മി​ലാ​നു​മാ​യി ക​രാ​ര്‍ ഒ​പ്പി​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഹി​ഗ്വെ​യ്ന്‍ പ​റ​ഞ്ഞു. പോ​ര്‍​ച്ചു​ഗീ​സ് സ്ട്രൈ​ക്ക​ര്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ വ​ര​വി​നു പി​ന്നാ​ലെ​യാ​ണ് ഹി​ഗ്വെ​യ്ന്‍ യു​വ​ന്‍റ​സ് വി​ടു​ന്ന​ത്. നാ​പ്പോ​ളി​യി​ല്‍​നി​ന്നു ര​ണ്ടു വ​ര്‍​ഷം മു​ന്പാ​ണ് ഹി​ഗ്വെ​യ്ന്‍ യു​വ​ന്‍റ​സി​ലെ​ത്തി​യ​ത്. 105 ദ​ശ​ല​ക്ഷം ഡോ​ള​റാ​ണ് യു​വ​ന്‍റ​സ് ഹി​ഗ്വെ​യ്നാ​യി മു​ട​ക്കി​യ​ത്. യു​വ​ന്‍റ​സി​ല്‍ സി​രി എ, ​കോ​പ്പ ഇ​റ്റാ​ലി​യ കി​രീ​ട​ങ്ങ​ള്‍ നേ​ടാ​ന്‍ താ​ര​ത്തി​നാ​യി. 105 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 55 ഗോ​ളു​ക​ള്‍ നേ​ടാ​നും ഹി​ഗ്വെ​യ്നു ക​ഴി​ഞ്ഞു. ഇ​തി​ല്‍

വ​നി​താ ഹോ​ക്കി ലോ​ക​ക​പ്പ്: മൂ​ന്ന​ടി​ച്ച്‌ ഇ​ന്ത്യ ക്വാ​ര്‍​ട്ട​റി​ല്‍

ല​ണ്ട​ന്‍: വ​നി​താ ലോ​ക​ക​പ്പ് ഹോ​ക്കി​യി​ല്‍ ഇ​ന്ത്യ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​റ്റ​ലി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്നു ഗോ​ളു​ക​ള്‍​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ മു​ന്നേ​റി​യ​ത്. ലാ​ല്‍​റെം​സി​യാ​മി(9), നേ​ഹ ഗോ​യ​ല്‍(45), വ​ന്ദ​ന ക​താ​രി​യ(55) എ​ന്നി​വ​രാ​ണ് ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ചി​ല ഒ​റ്റ​പ്പെ​ട്ട ആ​ക്ര​മ​ണ​ങ്ങ​ള്‍ ഇ​റ്റ​ലി​യു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യെ​ങ്കി​ലും ഇ​ന്ത്യ പ്ര​തി​രോ​ധി​ച്ചു. അ​യ​ര്‍​ല​ന്‍​ഡാ​ണ് ക്വാ​ര്‍​ട്ട​റി​ല്‍ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​രു ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​പ്പോ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു അ​യ​ര്‍​ല​ന്‍​ഡ് ജ​യി​ച്ചി​രു​ന്നു.

റൊണാള്‍ഡോയില്ലാത്ത റയല്‍ മാഡ്രിഡ് ടീമിനെ കെട്ടിപ്പടുക്കുക വലിയ വെല്ലുവിളിയാണെന്ന് ലോപെടെഗി

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഒരു മികച്ച റയല്‍ മാഡ്രിഡ് ടീം കെട്ടിപ്പടുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് പരിശീലകന്‍ ലോപെടെഗി. റയലിന്റെ ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടുന്നതിന്റെ മുന്‍പ് ആണ് ലോപെടെഗിയുടെ പ്രതികരണം. ലോപെടെഗിയുടെ റയല്‍ മാഡ്രിഡ് പരിശീലകനായുള്ള ആദ്യ മത്സരമാണിത്. റൊണാള്‍ഡോക്ക് പകരക്കാരനായി റയലിനെ മുന്നോട്ട് നയിക്കാന്‍ ഗരെത് ബെയ്‌ലിന് കഴിയുമെന്നും റയല്‍ മാഡ്രിഡ് പരിശീലകന്‍ പറഞ്ഞു. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.35നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള റയലിന്റെ

അത് അഭിനയമായിരുന്നു; ഒടുവില്‍ വെളിപ്പെടുത്തലുമായി നെയ്‌മര്‍

 റഷ്യന്‍ ലോകകപ്പ് മത്സരങ്ങള്‍ക്കിടെ നിരവധി തവണ നിലത്ത് വീണ് ഉരുളുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മറിന്റെ പ്രകടനം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ സ്‌പോണ്‍സര്‍ക്ക് വേണ്ടി തയ്യാറാക്കിയ പരസ്യചിത്രത്തില്‍ മത്സരത്തിലെ തന്റെ പ്രകടനം അതിശയോക്തി കലര്‍ന്നതായിരുന്നുവെന്ന്വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നെയ്‌മര്‍. എന്നാല്‍ മൈതാനത്തില്‍ താന്‍ ഒട്ടേറെ വേദന സഹിച്ചിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

നിപ്പോണ്‍ ദാസിനെതിരേ ലൈംഗിക ആരോപണം

ലോക ജൂനിയര്‍ അത്ലറ്റ്മീറ്റില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ ഹിമാ ദാസിന്‍റെ പരിശീലകനെതിരേ ലൈംഗിക ആരോപണം. പരിശീലകനായ നിപ്പോണ്‍ ദാസിനെതിരേയാണ് പരാതി ഉയരുന്നത്. ഗുവഹാത്തിയില്‍ നിപ്പോണിന് കീ‍ഴില്‍ പരിശീലനം നടത്തുന്ന അത്ലറ്റാണ് പരാതിക്കാരി. ക‍ഴിഞ്ഞ മെയ് മാസമാണ് സംഭവം നടന്നതെന്ന് അത്ലറ്റ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ലൈഗിംകമായി പീഡനത്തിന് ഇരയാക്കുകയായിരുന്നെന്നാണ് അത്ലറ്റിന്‍റെ വെളിപ്പെടുത്തല്‍. പരാതിയെ തുടര്‍ന്ന് ഗുവഹാത്തി പൊലീസ് എഫ്െഎആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പരാതി നിഷേധിച്ച്‌ പരിശീലകന്‍ രംഗത്തെത്തിയിട്ടുണ്ട്.

ബ്ലാ​സ്റ്റേ​ഴ്സി​നു അ​ഞ്ചു ഗോ​ള്‍ തോ​ല്‍​വി; ജി​റോ​ണ​യ്ക്കു ലാ​ലി​ഗ വേ​ള്‍​ഡ് കി​രീ​ടം

കൊ​ച്ചി: കേ​ര​ളാ​ബ്ലാ​സ്റ്റേ​ഴ്സി​നെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ര്‍‌​ച്ച​യാ​യ ര​ണ്ടു വി​ജ​യ​ങ്ങ​ളോ​ടെ ലാ​ലി​ഗ വേ​ള്‍​ഡ് കി​രീ​ടം ജി​റോ​ണ എ​ഫ്സി സ്വ​ന്ത​മാ​ക്കി. ആ​ദ്യ പ​കു​തി​യി​ല്‍‌ ഒ​രു ഗോ​ള്‍ വ​ഴ​ങ്ങി​യ ബ്ലാ​സ്റ്റേ​ഴ്സ് ര​ണ്ടാം പ​കു​തി​യി​ല്‍ നാ​ലെ​ണ്ണം കൂ​ടി വ​ഴ​ങ്ങി​യാ​ണ് പ​രാ​ജ​യം രു​ചി​ച്ച​ത്. എ​റി​ക് മോ​ര്‍​ട്ട​സ് (42), പെ​ഡ്രോ പോ​റോ (54), അ​ല​ക്സ് ഗ്രാ​ന​ല്‍ (57), അ​ഡ​യ് ബെ​നി​റ്റ​സ് (75), അ​ല​ക്സ് ഗാ​ര്‍​ഷി​യ (പെ​നാ​ല്‍​റ്റി91) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. മെ​ല്‍​ബ​ണ്‍ സി​റ്റി​യെ ആ​റു ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് വമ്പന്മാര്‍ക്ക് എതിരെ

ലാലിഗ വേള്‍ഡ് പ്രീസീസണ്‍ ടൂര്‍ണമെന്റിലെ അവസാന മത്സരം ഇന്ന് നടക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ ലാലിഗ ക്ലബായ ജിറോണയുമായാണ് കേരളത്തിന്റെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പോരിനിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ സാക്ഷാല്‍ റയല്‍ മാഡ്രിഡിനെ വരെ പരാജയപ്പെടുത്തിയ ക്ലബാണ് ജിറോണ എന്നതുകൊണ്ട് തന്നെ ഒരു ജയമൊന്നും കേരള ബ്ലാസ്റ്റേഴ്സ് സ്വപ്നം കാണുന്നില്ല. ഒരു മത്സര പരിചയം എന്ന രീതിയില്‍ മാത്രമാകും ഇന്നത്തെ മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയോട് എതിരില്ലാത്ത

Top