പൂരത്തിന്റെ പകര്‍പ്പവകാശം സോണി മ്യൂസിക്കിനെന്ന് ആരോപണം: വിറ്റിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി, വിവാദം.

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ ഓഡിയോ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് വിവാദം ഒടുങ്ങുന്നില്ല. തൃശൂര്‍പൂരത്തിന്റെ ഓഡിയോ പകര്‍പ്പവകാശം റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് സ്‌റ്റോറി എന്ന ചിത്രത്തിലൂടെ സോണി മ്യൂസിക്കിന് ലഭിച്ചതിനാല്‍ പൂരവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കും ഓഡിയോകള്‍ക്കും യൂട്യൂബ് വിലക്കേര്‍പ്പെടുത്തുന്നതാണ് വിവാദത്തിന് വഴിവെച്ചത്. എന്നാല്‍ കോപ്പിറൈറ്റ് വിവാദങ്ങളെക്കുറിച്ച്‌ കേള്‍ക്കുമ്ബോള്‍ തനിക്ക് ദുഃഖം തോന്നുന്നൂവെന്നാണ് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചത്. 'ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. സോണിയുമായി തനിക്ക് യാതൊരു ഇടപാടുമില്ല. ഓഡിയോ റെക്കോഡ് ചെയ്തത്

മമ്മൂട്ടി ചിത്രം ‘ഒരു കുട്ടനാടന്‍ ബ്ലോഗി’ന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിട്ടു

കൊച്ചി: മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി സേതു തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ഒരു കുട്ടനാടന്‍ ബ്ലോഗി'ന്റെ ഔദ്യോഗിക ടീസര്‍ പുറത്തുവിട്ടു. അനന്ത വിഷന്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പികെ മുരളീധരനും ശാന്ത മുരളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റായ് ലക്ഷ്മി, അനു സിത്താര, ഷംന കാസിം, ലാലു അലക്‌സ്, നെടുമുടി വേണു, വിവേക് ഗോപന്‍, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

മമ്മൂട്ടി ചിത്രം ‘പേരന്‍പി’ന്റെ ടീസര്‍ പുറത്ത്

മമ്മൂട്ടിയുടെ തമിഴ് ചിത്രം 'പേരന്‍പി'ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ദേശീയ പുരസ്‌കാര ജേതാവ് റാം സംവിധാനം ചെയ്ത ചിത്രത്തില്‍ അഞ്ജലി, സാധന, സമുദ്രക്കനി, അഞ്ജലി അമീര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പിഎല്‍ തേനപ്പനാണ് പേരന്‍പ് നിര്‍മ്മിക്കുന്നത്. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്​, സുരാജ്​ വെഞ്ഞാറമൂട്​ എന്നിവരും ചിത്രത്തി​​​ന്റെ തമിഴ്​, മലയാളം പതിപ്പുകളില്‍ അഭിനയിക്കുന്നുണ്ട്.

വീണ്ടും പി.സി. ജോര്‍ജ്; ഇത്തവണ കമ്മീഷണറായി; വീഡിയോ. കാണാം.

കൊച്ചി: വിവാദങ്ങളിലൂടെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ നിറയുന്നയാളാണ് പി.സി. ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ ദിവസവും പാലിയേക്കര ടോള്‍ പ്ലാസയില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതിന്റെ വീഡിയോ പ്രചരിച്ചും പി.സി. വാര്‍ത്തകളില്‍ ഇടംനേടി. രാഷ്ട്രീയത്തില്‍ മാത്രമല്ല, ഇതിന് മുന്‍പ് സിനിമയിലും പി.സി. മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും തകര്‍പ്പന്‍ സീനുമായി പൂഞ്ഞാര്‍ എംഎല്‍എ തരംഗമാകുന്നു. ജയറാം നായകനായ അച്ചായന്‍സ് എന്ന ചിത്രത്തില്‍ പ്രധാന വേഷം പിസി കൈകാര്യം ചെയ്തിരുന്നു. ഇപ്പോഴിതാ, തീക്കുച്ചിയും പനിത്തുളിയും എന്ന ചിത്രത്തിലൂടെ പൊലീസ് കമ്മീഷണറായി

മമ്മൂട്ടിയുടെ അമുധന്‍ അവതരിച്ചു; പേരന്‍പ്​ ടീസര്‍ VIDEO

​ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന 'പേരന്‍പ്'​ എന്ന തമിഴ്​ചിത്രത്തി​​െന്‍റ ടീസര്‍ പുറത്ത്​. പ്രശസ്​ത തമിഴ്​ സംവിധായകന്‍ റാം ഒരുക്കുന്ന ചിത്രത്തില്‍ അമുധന്‍ എന്ന കഥാപാത്രമായാണ്​ മമ്മൂട്ടിയെത്തുന്നത്​. ദേശീയ അവാര്‍ഡ്​ ജേതാവായ സാധനാ സര്‍ഗം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി വേഷമിടുന്നു. അഞ്​ജലിയാണ്​ നായിക. യുവാന്‍ ശങ്കര്‍ രാജയുടേതാണ്​ സംഗീതം. പി.എല്‍ തേനപ്പന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ട്രാന്‍സ്​ ജെന്‍ഡര്‍ അഞ്​ജലി അമീറും പ്രധാന വേഷത്തിലുണ്ട്​. സമുദ്രക്കനി, സിദ്ധിഖ്​, സുരാജ്​ വെഞ്ഞാറമൂട്​ എന്നിവരും ചിത്രത്തി​​െന്‍റ തമിഴ്​, മലയാളം

കൂട്ടരേ… ഇനിയാണ്​ കളി; ഒടിയന്റെ ഗംഭീര ടീസര്‍

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലി​​​​​ന്റെ ഏറ്റവും പുതിയ ബിഗ്​ബജറ്റ്​ ചി​ത്രം ഒടിയ​​​​​ന്റെ മറ്റൊരു ഗംഭീര ടീസര്‍ കൂടി പുറത്ത്​. ഒടിയന്‍ മാണിക്യനായി വേഷമിടുന്ന മോഹന്‍ലാലി​​​​​ന്റെ ശബ്​ദത്തി​​​​​ന്റെ അകമ്പടിയോടെ പുറത്തുവന്ന ടീസറില്‍ ചിത്രത്തി​​​​​ന്റെ റിലീസിങ്​ തീയതിയും പുറത്തുവിട്ടു. വരുന്ന ഒക്​ടോബര്‍ 11ന്​ കേരളത്തില്‍ വമ്പന്‍ റിലീസായി ഒടിയനെത്തും. വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രകാശ്​ രാജ്​, സിദ്ദിഖ്​, ബോളിവുഡ്​ താരം മനോജ്​ ജോഷി, മഞ്​ജു വാര്യര്‍, നരെയ്​ന്‍, കൈലാഷ്​, സന്തോഷ്​ കീഴാറ്റൂര്‍ എന്നിവര്‍ പ്രധാന

റിലീസിങ്ങിനൊരുങ്ങി ലാലേട്ടന്റെ നീരാളി! ചിത്രത്തിന് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്‌!!

മോഹന്‍ലാലിന്റെ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് നീരാളി. ആക്ഷന്‍ അഡ്വെെഞ്ചര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രം ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയാണ് ഒരുക്കിയിരിക്കുന്നത്. നദിയാ മൊയ്തുവാണ് ചിത്രത്തില്‍ ലാലേട്ടന്റെ നായികയായി എത്തുന്നത്. സൂരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രമായാണ് ലാലേട്ടന്‍ എത്തുന്നത്. നീരാളിയുടെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഫസ്റ്റ്‌ലുക്കില്‍ സ്റ്റൈലിഷ് ലുക്കിലായിരുന്നു ലാലേട്ടനെ കാണിച്ചിരുന്നത്. നീരാളിയുടെ ട്രെയിലറിനും

മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്‍റെത് ബിലാത്തികഥയല്ല; ഡ്രാമ

മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ഡ്രാമ എന്ന് പേരിട്ട ചിത്രം ലണ്ടനില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍.

അബ്രഹാമിനു പിന്നാലെ പുതിയ ചിത്രവുമായി ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്‍സ്! ഇത്തവണയും നായകനായി മമ്മൂക്ക?

മലയാളത്തില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുളള ബാനറാണ് ഗുഡ്വില്‍ എന്റെര്‍ടെയ്ന്‍മെന്റ്‌സ്. മമ്മൂട്ടിയുടെ പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഈ ബാനറാണ്. ടിഎല്‍ ജോര്‍ജ്ജ്,ജോബി ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്നാണ് മമ്മൂക്കയുടെ പുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈദ് റിലീസായി പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തതികള്‍ക്ക് മികച്ച സ്വീകരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. മമ്മൂക്കയുടെ അടുത്ത മെഗാഹിറ്റാകാന്‍ പോകുന്ന ചിത്രമാണ് ഇതെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്. അബ്രഹാമിന്റെ സന്തതികളുടെ വിജയത്തിനിടെ തങ്ങളുടെ പുതിയ ചിത്രം

Top