കേരളമെന്നു കേട്ടാൽ..എത്ര അതിശയകരമായ കണക്കുകൾ. ലോകത്തിന് മുന്നിൽ കേരളം തിളങ്ങുന്നു. മുരളി തുമ്മാരുകുടി.

കേരളമെന്നു കേട്ടാൽ.. കേരളത്തിലെ കൊറോണ ഡാഷ്ബോർഡിൽ നിന്നും ഇന്ന് രാവിലെ എടുത്ത ചിത്രമാണ് !! എത്ര അതിശയകരമായ കണക്കുകൾ ആണ് ഇതിൽ കാണുന്നതെന്ന് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലായിക്കൊള്ളണം എന്നില്ല. ജനുവരി മുപ്പത്തിനാണ് കേരളത്തിൽ ആദ്യത്തെ മൂന്നു കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ബാക്കി കാര്യങ്ങൾ നോക്കൂ മൊത്തം ജനസംഖ്യ 33,406,000 ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്ത ദിവസം - ജനുവരി മുപ്പത് മെയ് നാലുവരെ മൊത്തം കേസുകളുടെ എണ്ണം - 499 മൊത്തം മരണ സംഖ്യ - 3 ഇതേ സമയം

കൊവിഡ് 19 നെ തോൽപ്പിച്ച കമ്മ്യൂണിസ്റ്റ് വിയറ്റ്നാം. എന്ത് കൊണ്ട് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ.

വിയറ്റ്നാമിൽ ഒരു കൊവിഡ്-19 മരണം പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല , ആദ്യത്തെ അസുഖം റിപ്പോർട്ട് ചെയ്തതിന് ശേഷം ആകെ 268 കേസുകൾ മാത്രമാണ് 90 ൽ അതികം ദിവസങ്ങൾ കടന്നിട്ടും അവിടെ ഇതുവരെ ഉണ്ടായത്. ചൈനയുടെ അതിർത്തിയിലുള്ള, 96 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഒരു രാജ്യത്തിന്, വലിയ സമ്പദ്‌വ്യവസ്ഥകളുള്ള സമാന വലിപ്പത്തിലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ഈ പാൻഡെമികിനെ അതിജീവിക്കാൻ അവർക്ക് കഴിഞ്ഞു. കൊറോണ വൈറസിനെതിരെ പോരാടുന്നതിൽ സോഷ്യലിസ്റ്റ് റിപ്പബ്ലിക്

തുർക്കിയിൽ ജയിലിൽ നിരാഹാരം കിടന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ തടവുകാരൻ മുസ്തഫ കൊചാക് മരണപ്പെട്ടിരിക്കുന്നു.

തുർക്കിയിൽ ഹെലിൻ ബോളിക്കിന് പിന്നാലെ ജയിലിൽ നിരാഹാരം കിടന്ന മറ്റൊരു രാഷ്ട്രീയ തടവുകാരൻ കൂടി മരണപ്പെട്ടിരിക്കുന്നു. നീതിപൂർവമായ വിചാരണ നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 297 ദിവസമായി നിരാഹാരം കിടക്കുകയായിരുന്ന മുസ്തഫ കൊചാക് ആണ് മരണപ്പെട്ടിരിക്കുന്നത്. മാർക്‌സിസ്‌റ്റ്‌ സംഘടനയുമായി ബന്ധം പുലർത്തി എന്നാരോപിച്ചാണ്‌ മുസ്‌തഫയെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിരുന്നത്‌. മാര്‍ക്‌സിസ്റ്റ് സംഘടനകളുമായി ബന്ധം പുലര്‍ത്തി എന്നും ഒരു പ്രോസിക്യൂട്ടറുടെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്ക് സ്ഫോടക വസ്‌തുക്കള്‍ എത്തിച്ചുകൊടുത്തുവെന്നുമായിരുന്നു

കൊറോണക്കാലത്തു നിന്നും കുറച്ചു നല്ല പാഠങ്ങൾ. മുരളി തുമ്മാരുകുടി

കൊറോണക്കാലത്തു നിന്നും കുറച്ചു നല്ല പാഠങ്ങൾ.. രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ. ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല. പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല. ഗ്രീക്ക് മിത്തോളജിയിലെ ഹൈഡ്രയെപ്പോലെയാണ് ഇപ്പോൾ കൊറോണ വൈറസ്. ഒന്പത് തലകളുള്ള മോൺസ്റ്റർ ആയിരുന്നു ഹൈഡ്ര, അതിൽ ഏതെങ്കിലും ഒരു തല ആരെങ്കിലും ഛേദിച്ചാൽ അതിന് പകരം

കൊവിഡ് 19-കരുതലായി കേരളം. തിരികെയെത്തുന്ന പ്രവാസികള്‍ക്കായി കേരളമൊരുങ്ങി; 2.5 ലക്ഷത്തിൽ പരം മുറികള്‍ തയ്യാറാക്കി കേരള സർക്കാർ.

കോഴിക്കോട്: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികൾ കൂട്ടത്തോടെ തിരികെയെത്തിയാൽ സ്വീകരിക്കാനുള്ള ഒരുക്കത്തിലേക്ക് സർക്കാർ കടന്നു. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തിൽ പാർപ്പിക്കാനായി ജില്ലകളിൽ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഹോട്ടലുകളും റിസോർട്ടുകളും ഇതിനായി ഏറ്റെടുക്കും. സ്ഥാപനങ്ങൾ കണ്ടെത്താനും ക്രമീകരണങ്ങളൊരുക്കാനും കളക്ടർമാർക്ക് നിർദേശം നൽകി. പ്രവാസികളെയെത്തിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരാണ്. നിലവിൽ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തിൽ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല.

നീലേശ്വരം കമ്യൂണിറ്റി കിച്ചണിലേക്ക് തീയ്യക്ഷേമസഭയുടെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്ത് മാതൃകയായി

നീലേശ്വരം: തീയ്യക്ഷേമസഭ പ്രവർത്തകരുടെ വകയായി നീലേശ്വരം കമ്യൂണിറ്റി കിച്ചണിലേക്ക് വിഷുദിവസത്തെ ഭക്ഷ്യധാന്യങ്ങൾ തീയ്യക്ഷേമസഭ ചെയർമാൻ ശ്രീ. ശ്രീരാജ് പാലക്കാട്ട് നഗരസഭാ ചെയർമാൻ കെ പി ജയരാജനെ ഏല്പിക്കുന്നു. വൈസ് ചെയർപേഴ്സൺ വി ഗൗരി, പി രാധ, കൗൺസിലർമാരായ മാധവി, വനജ, ലത, തീയ്യക്ഷേമസഭാ പ്രവർത്തകരായ സതീശൻ കളത്തിങ്കാൽ, നാഗേന്ദ്രൻ കാവുങ്കാൽ, എന്നിവർ പങ്കെടുത്തു.

എപ്രിൽ 7 ലോക ആരോഗ്യ ദിനം. വലിയ ആശങ്കയോടെയാണ് ഇന്ന് ഈ ദിനം കടന്നു പോകുന്നത്. ഒട്ടും ആശ്വാസകരമായ ആഗോള വാർത്തയല്ല നമുക്ക് ലഭിക്കുന്നത്.

എപ്രിൽ 7 ലോക ആരോഗ്യ ദിനം. വലിയ ആശങ്കയോടെയാണ് ഇന്ന് ഈ ദിനം കടന്നു പോകുന്നത്. ഒട്ടും ആശ്വാസകരമായ ആഗോള വാർത്തയല്ല നമുക്ക് ലഭിക്കുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയെ ICU വിലേക്ക് മാറ്റി. ഇന്നലെ അമേരിക്കയിൽ മാത്രം 1240 പേർ വിടവാങ്ങിയെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇന്ത്യയിൽ 4 സംസ്ഥാനങ്ങളിൽ അതിവേഗ വ്യാപനമെന്ന റിപ്പോർട്ട് സുചിപ്പിക്കുന്നുത് നമ്മുടെ രാജ്യവും മെച്ചപ്പെട്ടിട്ടില്ലന്നാണ്. പൊതുജനാരോഗ്യ മേഖലയുടെ പ്രസക്തി ലോകം തിരിച്ചറിയുന്ന കാലവും ആണ്. കോവിഡ് പരിശോധനക്ക്

ഇടതുപക്ഷ വിപ്ലവകാരിയും സംഗീതജ്ഞയായ സഖാവ് ഹെലിൻ ബോലെക് തന്റെ 288 ദിന നിരാഹാര സത്യാഗ്രഹത്തിനിടെ മരിച്ചു.

ഇടതുപക്ഷ വിപ്ലവകാരിയും സംഗീതജ്ഞയായ സഖാവ് ഹെലിൻ ബോലെക് തന്റെ 288 ദിന നിരാഹാര സത്യാഗ്രഹത്തിനിടെ മരിച്ചു . മ്യൂസിക് ഗ്രൂപ്പിലെ തടവിലാക്കപ്പെട്ട സഖാക്കളെ മോചിപ്പിക്കാൻ വേണ്ടി പ്രതിഷേധിക്കുകയായിരുന്നു സഖാവ് ഹെലിൻ സഖാവ് ഹെലിന്റെ മരണം തുർക്കിഷ് ഫാസിസത്തിന്റെ ഫലമാണ് മറക്കില്ല സഖാവെ മരിക്കുവോളം . ലോകം എമ്പാടുമുള്ള ഓരോ വിപ്ലവ സഖാക്കളും🌹🌹

കൊറോണയ്ക്ക് എതിരായ ഫലപ്രദമായ മരുന്ന് സംഭാവന ചെയ്ത് വിസ്മയമായി കമ്മ്യൂണിസ്റ്റ് ക്യൂബ. ചൈനക്ക് തുണയായതും ക്യൂബ വികസിപ്പിച്ച മരുന്ന്.

ഇറ്റലി: വീണ്ടും മെഡിക്കൽ രംഗത്തെ അമ്പരപ്പിച്ച് കൊറോണയ്ക്ക് എതിരായ ഫലപ്രദമായ മരുന്ന് സംഭാവന ചെയ്ത് വിസ്മയമായി ക്യൂബ. വുഹാനിൽ ആരംഭിച്ച കൊവിഡ് 19 എന്ന മഹാമാരിയെ പിടിച്ചുകെട്ടാൻ ചൈന ആശ്രയിച്ചതും ക്യൂബയുടെ സംഭാവനയായ ഇന്റർഫെറോൺ ആൽഫ 2ബി എന്ന അഡ്വാൻസ്ഡ് ആയ മരുന്നിനെയാണ്. ക്യൂബയിൽ നിന്നുള്ള ആന്റി വൈറൽ മരുന്നാണ് ഇന്റർഫെറോൺ ആൽഫ 2ബി. കൊറോണയെന്ന് കേൾക്കുന്നതിന് മുമ്പ് തന്നെ 1981ലാണ് ക്യൂബ ഈ മരുന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. അതിന്

ബഹുമാനപൂർവ്വം എൻ്റെ രാജ്യത്തെ പ്രധാന മന്ത്രിക്ക്, സ.ടി.എം.എ. കരീമിൻ്റെ പോസ്റ്റ് വൈറലായി. നീണ്ട 21 ദിവസക്കാലം ഈ ജനത എങ്ങനെ ജീവിക്കും സർ? സ.ടി.എം.എ. കരീമിൻ്റെ പോസ്റ്റ് വൈറലായി.

ബഹുമാനപൂർവ്വം എൻ്റെ രാജ്യത്തെ പ്രധാന മന്ത്രിക്ക്, 21 ദിവസത്തേക്ക് അങ്ങ് രാജ്യത്തെ അടച്ചിടാൻ ആഹ്വാനം ചെയ്തല്ലോ നല്ല മനസ്സോടെ ഞാനാ നിർദേശത്തെ അംഗീകരിക്കുന്നു പക്ഷേ സർ ഈ രാജ്യത്തിനകത്ത് 130 കോടി ജനങ്ങളുണ്ട്... നമ്മുടെ രാജ്യത്തെ പാർലമെൻറ് നിയോഗിച്ച ഒരു കമ്മീഷൻ പറയുന്നത് 72 കോടിയോളം വരുന്ന ജനങ്ങൾ നിത്യവൃത്തിക്ക് പോലും വകയില്ലാത്തവരാണെന്നും, ശരാശരി 20 രൂപയാണ്‌ അവരുടെ വരുമാനമെന്നുമാണ്. നീണ്ട 21 ദിവസക്കാലം ഈ ജനത എങ്ങനെ

Top