
സാമുദായിക നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി. സ്ഥാപിത താല്പര്യങ്ങളില് സര്‍ക്കാര്‍ തൊടാന്‍ ശ്രമിക്കുമ്പോഴൊക്കെ സാമുദായിക നേതാക്കള്‍ വിശ്വാസികളെ പറഞ്ഞ് ഇളക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വിശ്വാസത്തിന്റെ പേര് പറഞ്ഞ് കാര്യങ്ങളെ എതിര്‍ക്കുന്നത് അനധികൃതമായി വെച്ചനുഭവിക്കുന്ന ദുരധികാരത്തിന്റെ സംരക്ഷണത്തിനെന്നും മുഖ്യമന്ത്രി പറഞ്ഞു. 2019 ലെ ജോസഫ് മുണ്ടശേരി അവാര്‍ഡ് പ്രശസ്ത കവി സച്ചിദാനന്ദന് സമ്മാനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ജോസഫ് മുണ്ടശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിനെതിരെയാണ് സാമുദായിക ശക്തികള്‍ വിമോചന സമരത്തിന് തുടക്കം കുറിച്ചത്. ഇന്നും ചിലര്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരില്‍ ആളുകളെ ഇളക്കി വിടുകയാണ് . ഒരിക്കല്‍കൂടി വിമോചന സമരം നടക്കുമെന്ന് ചിലര്‍ ഇപ്പോള്‍ കരുതുന്നു.
സ്ഥാപിത താല്പര്യങ്ങളില് തൊടാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴൊക്കെ സാമുദായിക നേതാക്കള്‍ വിശ്വാസികളെ പറഞ്ഞ് ഇളക്കുന്നു. ആചാരത്തിന്റെയും , വിശ്വാസത്തിന്റെയും പേര് പറയുന്നത് തന്ത്രത്തിന്റെ ഭാഗമായിട്ടാണ്. വിശ്വാസത്തിന്റെ പേര് പറഞ്ഞ് കാര്യങ്ങളെ എതിര്‍ക്കുന്നത് അനധികൃതമായി വെച്ചനുഭവിക്കുന്ന ദുരധികാരത്തിന്റെ സംരക്ഷണത്തിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി
വാളയാര്‍ അടക്കുമുളള വിഷയങ്ങളില്‍ സംസാരിക നായകര്‍ പ്രതികരിക്കുന്നില്ലെന്നത് സംഘപരിവാറിന്റെ ഭാഷ്യമാണെന്ന് കവി സച്ചിദാനന്ദന് വ്യക്തമാക്കി
സാഹിത്യ നിരൂപകന് ഡോ. പി സോമന് രചിച്ച അഖിലേന്ത്യ പുരോഗമന സാഹിത്യ ചരിത്രം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പു.കാ.സാ സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണ്‍, ഡോ.ജി ബാലമോഹന് തമ്പി, പ്രൊഫസര്‍ വി. കാര്ത്തികേയന് നായര്‍, പ്രൊഫസര്‍ കെഎന്‍ ഗംഗാധരന് എന്നീവര്‍ പ്രസംഗിച്ചു.
210 thoughts on “ദ്രവിച്ച പഴയ വാളുമായി ഇറങ്ങാമെന്ന് ഇനി ആരും കരുതേണ്ട: സാമുദായിക നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി.”
Comments are closed.