
തിരുവനന്തപുരം: ബംഗ്ലാദേശിനെതിരെ അവസാന ട്വന്റി- 20യില്‍ ഹാട്രിക് ഉള്‍പ്പെടെ ആറ് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനം കാഴ്ചവച്ച ദീപക് ചഹറിന് വീണ്ടും ഹാട്രിക്. സയ്യിദ് മുഷ്താഖ് അലി ട്വന്റി- 20യില്‍ വിദര്‍ഭയ്ക്കെതിരെയായിരുന്നു രാജസ്ഥാന് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് ചഹര്‍ ഹാട്രിക് വിക്കറ്റ് നേട്ടം കൊയ്തത്. ആകെ നാല് വിക്കറ്റുകള്‍ ചഹര്‍ സ്വന്തമാക്കി.
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരം നേരത്തെ മഴ കാരണം 13 ഓവറാക്കി ചുരുക്കിയിരുന്നു. 13ാം ഓവറിലായിരുന്നു ചഹറിന്റെ തകര്‍പ്പന്‍ പ്രകടനം. 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ആയിരുന്നു ചഹര്‍ ആറ് വിക്കറ്റ് സ്വന്തമാക്കിയത്.
249 thoughts on “ഹാട്രിക് ചാഹര്‍… ദീപക് ചാഹറിന് വീണ്ടും ഹാട്രിക്”
Comments are closed.