ഇന്ന് എല്ലായിടത്തും കൊറോണ ആണല്ലോ ചർച്ച. നമുക്കീ രോഗത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കാം. ഡോ.രതീഷ് കുമാർ വിശദീകരിക്കുന്നു.

Breaking News

ഇന്ന് എല്ലായിടത്തും കൊറോണ ആണല്ലോ ചർച്ച. നമുക്കീ രോഗത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കാം. ഡോ.രതീഷ് കുമാർ വിശദീകരിക്കുന്നു…

വീഡിയോ കാണാം:

എന്താണീ കൊറോണ വൈറസ്? ഇതൊരു പുതിയ രോഗമാണോ?

മൃഗങ്ങളിലോ മനുഷ്യരിലോ അസുഖമുണ്ടാക്കുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകൾ. മനുഷ്യരിൽ, ജലദോഷത്തിനു മുതൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്), സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്) പോലുള്ള കഠിനമായ രോഗങ്ങൾക്ക് വരെ കൊറോണ വൈറസുകൾ കാരണമാകുന്നു. അടുത്തിടെ കണ്ടെത്തിയ കൊറോണ വൈറസ് COVID-19 എന്ന പേരിൽ അറിയപ്പെടുന്ന രോഗത്തിന് കാരണമാകുന്നു . 2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ പകർച്ചവ്യാധി ആരംഭിക്കുന്നതിന് മുമ്പ് ഈ പുതിയ വൈറസും രോഗവും അജ്ഞാതമായിരുന്നു.

എന്തൊക്കെയാണ് COVID-19ന്റെ ലക്ഷണങ്ങൾ?

പനി, ക്ഷീണം, വരണ്ട ചുമ എന്നിവയാണ് COVID-19 ന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ചില രോഗികൾക്ക് ശരീര വേദനയും, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ടവേദന അല്ലെങ്കിൽ വയറിളക്കം എന്നിവയും ഉണ്ടാകാം. ഈ ലക്ഷണങ്ങൾ സാധാരണയായി സൗമ്യവും സാവധാനം ആരംഭിക്കുന്നതുമാണ്.
രോഗബാധിതരായ എല്ലാ ആളുകളും രോഗലക്ഷണങ്ങൾ കാണിക്കുന്നില്ല. മിക്ക ആളുകളും (ഏകദേശം 80%) പ്രത്യേക ചികിത്സ ആവശ്യമില്ലാതെ രോഗത്തിൽ നിന്ന് കരകയറുന്നു. COVID-19 ബാധിക്കുന്ന ഓരോ 6 പേരിലെയും ഒരാൾക്ക് ഗുരുതരമായ രോഗം പിടിപെടുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യുന്നു. പ്രായമായ ആളുകൾക്കും ഉയർന്ന രക്തസമ്മർദ്ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉള്ളവർക്ക് COVID-19 മാരകമായി വരാനുള്ള സാധ്യത കൂടുതലാണ്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയുള്ളവർ വൈദ്യസഹായം തേടണം.

എങ്ങനെയാണീ രോഗം പകരുന്നത്?

വൈറസ് ബാധിച്ചവരിൽ നിന്ന് മറ്റുള്ള ആളുകൾക്ക് COVID-19 പിടിപെടും. രോഗി ചുമക്കുമ്പോളോ ശ്വാസോച്ഛ്വാസം ചെയ്യുമ്പോളോ മൂക്കിൽ നിന്നോ വായിൽ നിന്നോ ഉണ്ടാകുന്ന ചെറിയ തുള്ളികളിലൂടെ രോഗം പടരുന്നു. ഈ തുള്ളികൾ വ്യക്തിക്ക് ചുറ്റുമുള്ള വസ്തുക്കളിലും ഉപരിതലത്തിലും പറ്റിപ്പിടിക്കുന്നു. മറ്റ് ആളുകൾ ഈ വസ്തുക്കളെയോ ഉപരിതലത്തെയോ സ്പർശിച്ചതിന് ശേഷം അവരുടെ കണ്ണുകളിലോ മൂക്കിലോ വായിലോ സ്പർശിക്കുമ്പോൾ COVID-19 പിടിപെടുന്നു . COVID-19 ഉള്ള ഒരാളിൽ നിന്ന് അന്തരീക്ഷത്തിൽ പടരുന്ന തുള്ളികൾ ശ്വസിച്ചാൽ ആളുകൾക്ക് COVID-19 പിടിക്കാം. അതുകൊണ്ടാണ് രോഗിയായ ഒരു വ്യക്തിയിൽ നിന്ന് 1 മീറ്ററിൽ (3 അടി) കൂടുതൽ അകലെ നിൽക്കേണ്ടത് പ്രധാനമാണ് എന്നു പറയുന്നത്. രോഗലക്ഷണങ്ങളില്ലാത്ത രോഗബാധിതരിൽ നിന്നും COVID-19 പകരാൻ ഇടയുണ്ട്.

പരിഭ്രാന്തി വേണ്ട, ജാഗ്രത മതി എന്ന് പറയുന്നത് എന്തുകൊണ്ടാണ്?

COVID-19 രോഗത്തെക്കുറിച്ച് ഏറ്റവുമാദ്യം മനസിലാക്കേണ്ടത് മരണനിരക്ക് നോക്കിയാൽ ഇതൊരു മാരകമായ രോഗമല്ലെന്നും, ആരോഗ്യമുള്ളവരിൽ രോഗം ബാധിച്ചാലും ഗുരുതരമായ പ്രശ്നങ്ങൾ വരാനിടയില്ലെന്നും, അതിനാൽ പരിഭ്രാന്തരാകേണ്ടതില്ല എന്നുമാണ്. പക്ഷെ ഏറ്റവും ഗൗരവകരമായ കാര്യം മറ്റു പകർച്ചവ്യാധികളെ അപേക്ഷിച്ച് COVID-19 രോഗപ്പകർച്ചാനിരക്ക് വളരെയധികം കൂടുതലാണ് എന്നതാണ്. ആരോഗ്യമുള്ളവർക്ക് രോഗം ഗുരുതരമായി ബാധിച്ചില്ലെങ്കിൽ പോലും അനിയന്ത്രിതമായി വ്യാപിച്ചാൽ പ്രായമായവർക്കും മറ്റു രോഗങ്ങളുള്ളവർക്കും വൈറസ് ബാധിച്ച് മരണനിരക്ക് കൂടിയേക്കാം. അതുകൊണ്ടുതന്നെയാണ്, പരിഭ്രാന്തിയല്ല, ജാഗ്രതയാണ് ആവശ്യമെന്ന് പറയുന്നത്.

ഈ രോഗത്തിന് ചികിത്സയില്ലേ?

നിലവിൽ ഒരു മരുന്നിനും രോഗത്തെ തടയാനോ സുഖപ്പെടുത്താനോ കഴിയുമെന്നതിന് തെളിവുകളൊന്നുമില്ല. COVID-19 തടയുന്നതിനോ ചികിത്സിക്കുന്നതിനോ വാക്സിനും പ്രത്യേക ആൻറിവൈറൽ മരുന്നും ഇത് വരെ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്‌ഥാനത്തിൽ മരുന്ന് നൽകിയാണ് നിലവിൽ കേസ് മാനേജ് ചെയ്യുന്നത്. സമാനമായി രോഗലക്ഷണങ്ങൾ അടിസ്ഥാനമാക്കി ചികിത്സിക്കുന്ന ഹോമിയോപ്പതി അടക്കമുള്ള ആയുഷ് വൈദ്യശാസ്ത്രങ്ങളുടെ സഹായം ചികിത്സക്ക് ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. പ്രതിരോധമരുന്നായി ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ആയുഷ്/ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും കേരളത്തിൽ അക്കാര്യത്തിൽ സർക്കാരും ആരോഗ്യവകുപ്പും തന്നെ ഉചിതമായ തീരുമാനമെടുക്കട്ടെ.

Breaking News

11 thoughts on “ഇന്ന് എല്ലായിടത്തും കൊറോണ ആണല്ലോ ചർച്ച. നമുക്കീ രോഗത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കാം. ഡോ.രതീഷ് കുമാർ വിശദീകരിക്കുന്നു.

  1. Pingback: viagra 100mg
  2. Pingback: best cialis site
  3. Pingback: ciprofloxacin cost
  4. Pingback: buy viagra brand

Comments are closed.

Top