വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ യുഎഇ പോലീസ് കേസെടുത്തു തുടങ്ങി. പലരും ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടി.

Breaking News

വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ യുഎഇ യിൽ പോലീസ് കേസെടുത്തു തുടങ്ങി. പലരും ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടി.

ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടിയാലും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജോലി ചെയ്യുന്ന രാജ്യത്തെ അപമാനിച്ചവർക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോവാൻ ദുബായ് പോലീസ് തീരുമാനിച്ചു.

യു എ ഇ അന്വേഷണം തുടങ്ങി. തിരുവനന്തപുരത്തെയു എ ഇ കോൺസുലേറ്റിൻ്റെ വിലാസത്തിൽ നയതന്ത്ര ബാഗേജായി ആരാണ് സ്വർണ്ണം അയച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഇന്ത്യയിലെ യു എ ഇ സ്ഥാനപതി കാര്യാലയം പത്രക്കുറിപ്പിൽ അറിയിച്ചു.വലിയ കുറ്റകൃത്യം നടത്തിയതിനൊപ്പം ഇന്ത്യയിലെ യുഎഇ സ്ഥാനപതി കാര്യാലയത്തിൻ്റെ പ്രതിഛായ കളങ്കപ്പെടുത്താൻ വീഡിയോ നിർമ്മിച്ചവരെയും പങ്കുവെച്ച കുറ്റവാളികളെയും വെറുതെ വിടില്ലെന്ന് കാര്യാലയം അറിയിച്ചു.

കേരള സർക്കാരിനെ വെട്ടിലാക്കാൻ നോക്കിയവർ വെട്ടിലായി.

വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

UAE നടപടി ശക്തമാക്കിയതിനെ തുടർന്ന് വ്യാജ വീഡിയോ വിഷയത്തിൽ മൗനം പാലിക്കാൻ വിദേശത്ത് വൻ നിക്ഷേപമുള്ള മുസ്ലീം ലീഗിലെ ഉന്നത നേതാക്കൾ അണികൾക്ക് നിർദ്ദേശം നല്കിയതായാണ് വിവരം.

Breaking News
Top