ഈ വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നീന്തല്‍ പഠനവും; എല്ലാ നിയോജക മണ്ഡലങ്ങളിലും നീന്തല്‍ക്കുളങ്ങള്‍: വിദ്യാഭ്യാസ മന്ത്രി.

Breaking News

ഈ വര്‍ഷം മുതല്‍ നീന്തല്‍ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. എല്ലാ മണ്ഡലങ്ങളില്‍ നീന്തല്‍ കുളങ്ങള്‍ നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു. ചെമ്പുച്ചിറ സ്‌കൂളില്‍ പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശമായിരുന്നെന്ന് രവീന്ദ്രനാഥ് വ്യക്തമാക്കി. ആ നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് പ്രാവര്‍ത്തികമാക്കുകയാണ്. ഈ വര്‍ഷം മുതല്‍ നീന്തല്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ഇതിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും നീന്തല്‍ക്കുളങ്ങള്‍ നിര്‍മിക്കും. രണ്ടു വര്‍ഷത്തിനകം തന്നെ സംസ്ഥാനത്തെ മൂന്നു മേഖലകളിലും രാജ്യാന്തര നിലവാരമുള്ള ഒരു നീന്തല്‍ക്കുളമെങ്കിലും നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്‌കൂളുകളെ സമ്പൂര്‍ണമായി ലഹരിവിമുക്തമാക്കാന്‍ ഈ വര്‍ഷം തന്നെ നടപടിയെടുക്കും. ഇതിനായി ജനകീയ ക്യാംപയ്ന്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഒന്നു മുതല്‍ പ്ലസ് വണ്‍ വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ ഒരേ ദിവസം പഠനമാരംഭിക്കുന്നത് ചരിത്ര സംഭവമാണെന്ന് രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ ഒറ്റ യൂണിറ്റായി മാറിയതിലുടെ സ്‌കൂള്‍ ഒരു കുടുംബമായി മാറിയെന്നും അക്കാദമിക് തലത്തില്‍ അതിന്റെ ഗുണമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

Breaking News

7 thoughts on “ഈ വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നീന്തല്‍ പഠനവും; എല്ലാ നിയോജക മണ്ഡലങ്ങളിലും നീന്തല്‍ക്കുളങ്ങള്‍: വിദ്യാഭ്യാസ മന്ത്രി.

  1. Pingback: viagra 100mg
  2. Pingback: best cialis site
  3. Pingback: buy chloroquine

Comments are closed.

Top