മാതൃകയായി വീണ്ടും കേരളം; എല്ലാ പൊതുവിദ്യാലയവും ഒക്ടോബറിൽ ഹൈടെക് ആകും.

Breaking News

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ ഫലമായി കേരളത്തിലെ എല്ലാ പൊതുവിദ്യാലയങ്ങളും ക്ലാസുമുറികളും ഒക്ടോബറിൽ ഹൈടെക് ആകും. ഇതോടെ വിദ്യാഭ്യാസരംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറും.

എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 4752  സ്കൂളിലെ 44,705 ക്ലാസ് മുറിയിൽ ലാപ്‌ടോപ്, മൾട്ടിമീഡിയ പ്രൊജക്ടർ, ഡിഎസ്എൽആർ ക്യാമറ, സ്പീക്കർ, ടെലിവിഷൻ തുടങ്ങിയ സംവിധാനങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. ഒരു സ്മാർട്ട് ക്ലാസ് മുറിക്ക് ഒരു ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്.  ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള 9941 സ്കൂളിലെ ക്ലാസ് മുറികൾ  ഹൈടെക് ആയി രൂപാന്തരപ്പെടുന്നു.

14,693 സ്കൂളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കി. സമഗ്ര എന്ന വിദ്യാഭ്യാസ പോർട്ടൽ പഠനബോധന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നു. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, ഭാഷാവിഷയങ്ങൾ എന്നിവ ഡിജിറ്റലായി അവതരിപ്പിക്കുന്നതിന് സമഗ്ര പോർട്ടൽ ഉപയുക്തമാണെന്ന്‌ നവകേരളം കർമപദ്ധതി കോ ഓർഡിനേറ്റർ ചെറിയാൻ ഫിലിപ് വാർത്താ കുറുപ്പിൽ പറഞ്ഞു.

Breaking News

13 thoughts on “മാതൃകയായി വീണ്ടും കേരളം; എല്ലാ പൊതുവിദ്യാലയവും ഒക്ടോബറിൽ ഹൈടെക് ആകും.

  1. Pingback: viagra 100mg
  2. Pingback: best cialis site
  3. Pingback: cialis pills
  4. Pingback: buy chloroquine
  5. Pingback: levitra vs viagra
  6. Pingback: cialis treats
  7. Pingback: Google

Comments are closed.

Top