വിനോദ നികുതി; സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്

Breaking News

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ സംഘടനകള്‍ ബന്ദ് നടത്തും. വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സിനിമാ ടിക്കറ്റിന്‍ മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. സാമ്ബത്തിക പ്രതിസന്ധിക്കിടയില്‍ നികുതിയിളവ് നല്‍കാനാവില്ല. അഞ്ച് ശതമാനം നികുതിക്കുമേല്‍ ജി എസ് ടി ഏര്‍പ്പെടുത്താനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചിരുന്നുവെന്നും, ആകെ നികുതി 18 ശതമാനത്തിനു മുകളില്‍ പോകില്ലെന്നും മന്ത്രി വ്യക്തമാക്കി.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

വിനോദ നികുതി ചുമത്താനുള്ള അധികാരം സര്‍ക്കാരിനല്ല തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെന്ന വാദം അംഗീകരിച്ചാണ് ഉത്തരവിന് താത്കാലിക സ്‌റ്റേ നല്‍കിയത്. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ച് ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനവും വിനോദ നികുതി ചുമത്താനായിരുന്നു തീരുമാനം.

Breaking News

10 thoughts on “വിനോദ നികുതി; സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദ്

  1. Pingback: viagra 100mg
  2. Pingback: best cialis site
  3. Pingback: cialis
  4. Pingback: albuterol inhaler
  5. Pingback: ciproxin-500

Comments are closed.

Top