
കോഴിക്കോട്: സന്തോഷ്ട്രോഫി ഫുട്ബോള്‍ ദക്ഷിണ മേഖല യോഗ്യതാ മത്സരത്തില്‍ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് ഇഎംഎസ് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ആന്ധ്രയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. പകരക്കാരനായി ഇറങ്ങിയ എമില്‍ ബെന്നി ഇരട്ടഗോളുമായി തിളങ്ങി.
മത്സരത്തിന്റെ 44-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍ പിറന്നത്. പ്രതിരോധനിര താരം വിബിന് തോമസാണ് ഹെഡറിലൂടെ കേരളത്തെ മുന്നില്‍ എത്തിച്ചത്. ആദ്യ പകുതിക്കു ശേഷം ഇന്‍ജുറി ടൈമില്‍ കേരളത്തിന്റെ രണ്ടാം ഗോളും പിറന്നു. ബോക്സില്‍ വീഴ്ത്തിയതിന് കേരളത്തിന് ലഭിച്ച പെനാല്‍റ്റി ലിയോണ്‍ അഗസ്റ്റിന് ഗോളാക്കി മാറ്റുകയായിരുന്നു.
രണ്ടാം പകുതിയില്‍ ആന്ധ്രയുടെ പ്രതിരോധം ആടിയുലഞ്ഞു. ഇരട്ടഗോളുമായി എമില്‍ ബെന്നിയും തകര്‍പ്പന്‍ ഗോളുമായി എന്‍.ഷിഹാദും കളംനിറഞ്ഞതോടെ കേരളത്തിന്റെ ലീഡ് അഞ്ചായി ഉയര്‍ന്നു. ഇതോടെ ആന്ധ്ര മറുപടിയില്ലാതെ തകര്‍ന്നടിഞ്ഞു.
ശനിയാഴ്ച തമിഴ്നാടിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
203 thoughts on “എതിരില്ലാതെ അതിരില്ലാ സന്തോഷം; ആന്ധ്രയ്ക്കെതിരെ കേരളത്തിനു തകര്‍പ്പന്‍ ജയം”
Comments are closed.