അഴിമതിയെപ്പറ്റി, സ്വജനപക്ഷപാതിത്വത്തെപ്പറ്റി, സ്വാധീനത്തെപ്പറ്റിയൊക്കെ പ്രബന്ധം രചിക്കുന്ന നിങ്ങൾ, സ്വാധീനമുപയോഗിച്ചു നിങ്ങളിലെ പ്രമുഖർ നേടിയ ഫ്ലാറ്റുകൾ ഏത് കണക്കിൽ പെടുത്തും ..? അല്ല അതും ജനങ്ങളുടെ നികുതിപ്പണം തന്നെയാണല്ലോ.. ല്ലേ…..

Breaking News

കഴിഞ്ഞദിവസം ഒരു മാധ്യമത്തൊഴിലാളി സർക്കാരിന്റെ പേ റോളിൽ ഉള്ള ഒരാൾ രാഷ്ട്രീയം പറയാമോ, മാധ്യമങ്ങളെ വിമർശിക്കാമോ എന്നൊക്കെ ചോദിക്കുന്നത് കേട്ടു… ?

സർക്കാരിന്റെ പണത്തെപ്പറ്റി ബേജാറാകുന്ന മാധ്യമങ്ങളെ പഴയൊരു കാര്യം ഓർമപ്പെടുത്താം … അധികം പഴക്കമൊന്നുമില്ല ഒരു അഞ്ചാറ് വർഷത്തെ പഴക്കം …

തിരുവനന്തപുരം പേരൂർക്കടയിൽ മാധ്യമ പ്രവർത്തകർക്കായി കേരള ഹൗസിംഗ് ബോർഡ് അൻപത്തി നാല് ഫ്ലാറ്റുകൾ നിർമ്മിച്ചു .. ടു ബെഡ് റൂം, ത്രീ ബെഡ് റൂം ഫ്ലാറ്റുകൾ .ജേർണലിസ്റ്റ് കോളനിക്കായി ഫ്ലാറ്റ് സമുച്ചയം മാറ്റി വച്ചു. ടു ബെഡ് റൂം ഫ്ലാറ്റിന് 7.62 Lacs ഉം ത്രീ ബെഡ് റൂം ഫ്ലാറ്റിന് 10.28 Lacs ഉം ആണ് ഹൗസിംഗ് ബോർഡ് വില നിശ്ചയിച്ചത്. അൻപതിനായിരം രൂപ സർക്കാർ സബ്സിഡിയും കൊടുത്തു .. ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ അടച്ച് അൻപത്തി നാല് മാധ്യമ പ്രവർത്തകർ ഫ്ലാറ്റുകൾ സ്വന്തമാക്കി. 2500 മുതൽ 4000 വരെയായിരുന്നു പ്രതിമാസ തിരിച്ചടവ് നിജപ്പെടുത്തിയിരുന്നത്..

അഞ്ചുപേർ ആദ്യത്തെ അഞ്ച് ഗഡു അടച്ചു… ബാക്കിയുള്ളവർ ഒരുരൂപ പോലും അടച്ചില്ല.. പക്ഷെ എല്ലാവരും ഫ്ലാറ്റുകൾ സ്വന്തമാക്കുകയും ചിലർ ഫ്ലാറ്റ് മറിച്ചുകൊടുത്ത് വാടക വാങ്ങുകയും ചെയ്തു. നോട്ട് ദി പോയിന്റ് – ഒരുരൂപപോലും ഫ്ലാറ്റിന്റെ ഗഡുവായി അടക്കാത്തവരാണ് അത് മറിച്ചു കൊടുത്ത് വാടക കീശയിലാക്കിയതിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. “കവർസ്റ്റോറി” മുതലാളിയുടെ ഭർത്താവും ഇതിൽ പെടും … കൂട്ടത്തിലെ പതിനൊന്നു പേർ മനോരമക്കാർ … അഞ്ചുപേർ മാതൃഭൂമിക്കാർ …ഇന്നുവരെ ആ പണം ഇവരാരും അടച്ചിട്ടില്ല ..പക്ഷെ ഈ ഫ്ലാറ്റൊക്കെ ഇവരുടെ സ്വന്തവുമാണ്…..

അപ്പൊ ചോദ്യം ഇതാണ് മാധ്യമത്തൊഴിലാളികളേ…

അഴിമതിയെപ്പറ്റി, സ്വജനപക്ഷപാതിത്വത്തെപ്പറ്റി, സ്വാധീനത്തെപ്പറ്റിയൊക്കെ പ്രബന്ധം രചിക്കുന്ന നിങ്ങൾ, സ്വാധീനമുപയോഗിച്ചു നിങ്ങളിലെ പ്രമുഖർ നേടിയ ഫ്ലാറ്റുകൾ ഏത് കണക്കിൽ പെടുത്തും ..? അല്ല അതും ജനങ്ങളുടെ നികുതിപ്പണം തന്നെയാണല്ലോ …

സർക്കാരിന്റെ പണം നേടിയതുകൊണ്ട് നിങ്ങളാരും ഇനി രാഷ്ട്രീയം പറയരുത് ഞങ്ങൾക്കഭിപ്രായമില്ലാട്ടോ മാധ്യമത്തൊഴിലാളികളേ…

ദേശാഭിമാനിക്കാർഇടപാടിൽഇല്ലഎന്ന്കൂടിഓർമ്മപെടുത്തട്ടേ….

Breaking News
Top