ഡിസംബർ മാസം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 2 കിറ്റുകൾ നല്കുന്നു

Breaking News

ഡിസംബർ മാസം എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 2 കിറ്റുകൾ സർക്കാർ നൽകുന്നു. ലോക്ക്‌ഡൗൺ സമയത്ത് ഒരു സൗജന്യ കിറ്റും അതോടൊപ്പം ഓണക്കിറ്റും സർക്കാർ നൽകിയിരുന്നു. അതിനുശേഷം 100 ദിവസത്തെ കർമ്മപദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിൽ നാല് മാസത്തേക്ക് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കുന്ന വിവരം അറിയിച്ചിരുന്നു.

അങ്ങനെ വരുമ്പോൾ സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കിറ്റ് വിതരണം ഉണ്ടായിരിക്കും. പക്ഷേ കുറച്ചു ദിവസങ്ങൾക്കു മുൻപ് സർക്കാർ ഡിസംബർ മാസത്തിൽ ക്രിസ്മസ് കിറ്റ് കൂടി നൽകുന്നുണ്ട് എന്ന് പ്രഖ്യാപിച്ചു, അപ്പോൾ ഡിസംബർ മാസത്തിലെ കിറ്റ് ക്രിസ്ത്മസ് കിറ്റ് എന്ന് പറഞ്ഞു നൽകുവാനാണ് ആദ്യം തീരുമാനിച്ചത്, പക്ഷേ അതുകൊണ്ട് ഉപഭോക്താക്കൾക്ക് യാതൊരു ഗുണവും ഇല്ലാത്തതിനാൽ രണ്ട് കിറ്റ് നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. ഇത് ഏവർക്കും സന്തോഷകരമായ കാര്യമാണ്, ആയതിനാൽ ഡിസംബർ മാസം ഒരു കിറ്റ് മാത്രം റേഷന് കടകളിൽ നിന്ന് പോകരുത്, രണ്ടും ചോദിച്ചു വാങ്ങണം.


Breaking News
Top