പോലീസിന് നേരെ ലീഗ്കാർ ബോംബേറിഞ്ഞു. എസ് ഐയുടെയും രണ്ട് പോലീസുകാരുടെ നില ഗുരുതരം.

Breaking News

പാനൂർ: കടവത്തൂരിൽ ലീഗ് സിപിഎം സംഘർഷം; സ്ഥലത്തെത്തിയ പൊലീസിന് നേരെ ഒരു സംഘം ബോംബെറിഞ്ഞു. ബോംബെറിൽ പോലീസുകാർക്ക് പരിക്ക് പറ്റിയതായി റിപ്പോർട്ടുണ്ട്.പോളിംഗ് അവസാനിച്ചതിനുശേഷം കടവത്തൂർ ഇരഞ്ഞിയിൽ കീഴിൽ ലീഗ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ കശപിശ നടന്നിരുന്നു. ഇതേതുടർന്ന് ഇരഞ്ഞിൻ കീഴിലെ സിപിഎം ഓഫീസ് ലീഗുകാർ ആക്രമിച്ചു. പ്രകോപിതരായ സിപിഎം പ്രവർത്തകർ പ്രദേശത്ത് തമ്പടിച്ച് വെല്ലുവിളി സൃഷ്ടിച്ചു. ലീഗ് പ്രവർത്തകർ മറുഭാഗത്ത് എത്തിയതോടെ സംഘർഷം മൂർച്ഛിച്ചു. ഇവിടെയാണ് കൊളവല്ലൂർ പോലീസ് എത്തിയത്. ഈ സമയം പോലീസിന് നേരെ ഒരു സംഘം ബോംബെറിഞ്ഞു. പ്രിൻസിപ്പൽ എസ്.ഐ എം.കെ.അനിൽകുമാറിനാണ് പരിക്ക് പറ്റിയത്.എസ്.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലബാർ സ്പെഷൽ പോലീസിലെ ചന്ദ്ര ദാസിനും പരിക്ക് പറ്റി.

Breaking News
Top