വ്യാജവാര്‍ത്ത മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ പൂട്ടി.

Breaking News

സംഘപരിവാര്‍ അജണ്ടകളും വ്യാജപ്രചാരണങ്ങളും കേരളത്തില്‍ പ്രചരിപ്പിക്കാന്‍ സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തുവെന്ന ആരോപണം നിലനില്‍ക്കുന്ന മറുനാടന്‍ മലയാളിക്ക് കനത്ത പ്രഹരം. മുസ്ലീങ്ങള്‍ക്കും ഇടതുപക്ഷത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് സമാനമായ നിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്ന യൂട്യൂബ് ചാനല്‍ ഒറ്റ രാത്രികൊണ്ട് പൂട്ടി.

ശ്രീകണ്ഠന്‍ നായര്‍ക്കെതിരേയും സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവര്‍ക്കെതിരേയും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നിരന്തരമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കൂടി ഉപയോഗിച്ചിരുന്ന മറുനാടന്‍ മലയാളി യൂട്യൂബ് ചാനലാണ് പൂട്ടിയത്.

7,84,000 സബ്സ്‌ക്രൈബേഴ്സുണ്ടായിരുന്ന യൂട്യൂബ് ചാനലാണ് നിരന്തരമായ പരാതികളെത്തുടര്‍ന്ന് പൂട്ടിക്കെട്ടിയത്. 24 മണിക്കൂറായി യൂട്യൂബ് ചാനലില്‍ പുതിയ അപ് ലോഡുകള്‍ ഉണ്ടാകുന്നില്ല. അതേസമയം ഇവരുടെ ഫേസ്ബുക്ക് പേജില്‍ വീഡിയോകള്‍ അപ്ലോഡു ചെയ്യുന്നുണ്ട്. ഇതില്‍നിന്ന് യൂട്യൂബ് ചാനല്‍ പ്രതിസന്ധിയിലായെന്ന് വ്യക്തം. തുടര്‍ച്ചയായ കോപ്പിറൈറ്റ് ലംഘനവും വ്യാജവാര്‍ത്തകളുമാണ് നടപടികളിലേയ്ക്ക് നയിച്ചത്.

Breaking News
Top