കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനായി പ്രാര്‍ത്ഥനയോടെ പ്രധാനമന്ത്രിയും.

Breaking News

ചെന്നൈ : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസ്സുകാരന്‍ സുജിത്തിന്‍റെ രക്ഷക്കായി പ്രാര്‍ഥനയോടെ കൂടെയുണ്ടാകുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുജിത് എത്രയും വേഗം രക്ഷപ്പെടാനായി താന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി സംസാരിച്ച ശേഷം സുജിത്തിനെ സുരക്ഷിതമായി പുറത്തെടുക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. അതേസമയം കുഴല്‍ കിണറില്‍ നിന്നും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഒഎന്‍ജിസിയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.

Breaking News
Top