രണ്ടര ലക്ഷം റൂമുകളെവടെ ? രണ്ടര ലക്ഷം റൂമുകൾ തള്ളായിരുന്നോ….!!

Breaking News

🔴 രണ്ടര ലക്ഷം റൂമുകളെവടെ വിജയാ? രണ്ടര ലക്ഷം റൂമുകൾ തള്ളായിരുന്നല്ലേ?

രണ്ടര ലക്ഷം റൂമിൻ്റെ കാര്യമാണ് പ്രതിപക്ഷത്തിന് ഇനിയും ഉത്തരം കിട്ടാത്ത ഒരു ചോദ്യം. ആ ഒരൊറ്റ ചോദ്യത്തിലൂന്നിയാണ് പ്രതിപക്ഷത്തിൻ്റെ സൈബർവിങ്ങുകൾ ഇപ്പോഴും സജീവമായി നിൽക്കുന്നത്.പ്രതിപക്ഷത്തിൻ്റെ പരിഹാസം പതിവുപോലെ സർക്കാർ അവഗണിക്കുകയാണ്.കാരണം റൂമുകളെണ്ണി കാണിക്കാനുള്ള ഒഴിവും സമയവും സർക്കാരിനിപ്പോ ഇല്ല എന്നതു തന്നെ. സർക്കാർ പ്രതികരിക്കാത്തതു കൊണ്ടു തന്നെ പ്രതിപക്ഷം പരമാവധി സൈബറിടങ്ങളിൽ രണ്ടര ലക്ഷം റൂമിൻ്റെ കാര്യം നിറയെ മെഴുകി നടക്കുന്നുണ്ട്. ഇനി എന്താണ് ഈ റൂമുകളുടെ യാഥാർത്ഥ്യം എന്ന് നോക്കാം.

🔺 രണ്ടര ലക്ഷം റൂമുകൾ തയ്യാറാണ് എന്ന് മുഖ്യമന്ത്രി 6 മണിക്ക് വന്ന് വെറുതേ ബഡായി പറഞ്ഞതല്ല. ഹൈകോടതിക്ക് സർക്കാർ നൽകിയ സത്യവാങ്ങ്മൂലമാണ്.അതായത് ആ സത്യവാങ്ങ്മൂലത്തെ കോടതിക്ക് എപ്പോൾ വേണമെങ്കിലും ചോദ്യം ചെയ്യാമെന്ന് ചുരുക്കം. നാളെ രണ്ടര ലക്ഷം റൂമുകൾ കാണിച്ചു കൊടുക്കാൻ ഹൈകോടതി പറഞ്ഞാൽ തീർച്ചയായും സർക്കാരിനത് ചെയ്തേ പറ്റൂ. നിലവിൽ കോടതിക്ക് ആ കാര്യത്തിൽ ഒരു സംശയമില്ല എന്നു വേണം മനസ്സിലാക്കാൻ.

https://www.mathrubhumi.com/videos/news/news-in-videos/govt-all-set-with-40-000-testing-kits-for-expatriates-1.4743304

🔺 അപ്പോ ഈ രണ്ടര ലക്ഷം എന്ന സംഖ്യയിലേക്കു തന്നെ വീണ്ടും വരാം.കഴിഞ്ഞ പ്രളയത്തിന് 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.65 ലക്ഷം പേരെ സർക്കാർ പാർപ്പിച്ചിരുന്നു.

https://www.mathrubhumi.com/news/kerala/about-one-and-half-lakh-people-are-in-relief-camp-1.4031115

കോവിഡ് കാലത്ത് നാലര ലക്ഷത്തിനടുത്ത് വരുന്ന അതിഥി തൊഴിലാളികൾക്കായി സർക്കാരൊരുക്കിയത് 21556 ക്യാമ്പുകളാണ്.ഇതും ബഡായിയല്ല സുപ്രീം കോടതിയിൽ സംസ്ഥാനം കൊടുത്ത റിപ്പോർട്ടാണ്.

https://keralakaumudi.com/news/mobile/news.php?id=312843&u=kerala-report-to-supreme-court

ഒന്നര ലക്ഷത്തിന് മീതെ അതിഥി തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങി കഴിഞ്ഞു. അതായത് അത്രയും ക്യാമ്പുകൾ സംസ്ഥാനത്ത് ഉണ്ട് എന്നർത്ഥം. ഒപ്പം പ്രളയ സമയത്തെ 1318 ക്യാമ്പുകൾ വേറെയുമുണ്ട്.അതായത് രണ്ടര ലക്ഷമല്ല അതിൽ കൂടുതലാളുകളേയും പാർപ്പിക്കാൻ വേണ്ട സൗകര്യം സംസ്ഥാനത്തിനുണ്ട് എന്ന് ചുരുക്കം.

🔺 പക്ഷേ കോവിഡ് പോലുള്ള പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ സാധാരണ പോലെ ആളുകളെ പാർപ്പിക്കാൻ പറ്റില്ലല്ലോ? ഇല്ല പ്രത്യേകിച്ചും ബാത്ത് റൂം സൗകര്യം വേണം, സമ്പർക്കമൊഴിവാക്കണം. ഇത്തരത്തിൽ വേണം സൗകര്യമൊരുക്കുവാൻ. ഇത്തരത്തിൽ സംസ്ഥാനത്തൊട്ടാകെ 27000 കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. അതിൽ 11000 ത്തോളം സ്കൂളുകളുണ്ട്, ഹോട്ടലുകളുണ്ട്, സ്റ്റേഡിയങ്ങളുണ്ട്, ഓഡിറ്റോറിയങ്ങളുണ്ട്. പത്ത് ലക്ഷത്തിനടുത്തേക്ക് ആളുകളെ ചികിത്സിക്കേണ്ട അവസരം വന്നാൽ ഈ എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തേണ്ടി വരും.

https://www.newindianexpress.com/states/kerala/2020/may/03/kerala-gears-up-to-receive-returnees-readies-97-lakh-hospital-beds-2138436.html

🔺സർക്കാർ ഏറ്റെടുത്ത കെട്ടിടങ്ങൾക്കു പുറമേ സർക്കാരിനോട് സഹകരിച്ച് സ്വന്തം സ്ഥാപനങ്ങൾ വിട്ടുനൽകിയവരുമുണ്ട്.പാലാ രൂപത, എം.ഇ.എസ് എന്നിവ അവയിൽ ചിലത് മാത്രം.

https://www.twentyfournews.com/2020/05/20/300-bath-attached-rooms-under-diocese-of-pala-quarantine.html
https://www.mediaonetv.in/kerala/2020/04/11/shoud-unite-for-expatriates-says-hyderali-shihab-thangal

🔺 സംഗതിയൊക്കെ ശരി തന്നെ.ഇവിടങ്ങളിലൊക്കെ രണ്ടര ലക്ഷം കിടക്ക വിരിച്ചോ? കിടക്കയെവിടെ?

ഇവിടങ്ങളിൽ മുഴുവൻ കിടക്കയിട്ടിട്ടില്ലെങ്കിലും ഭൂരിഭാഗം സ്ഥലത്തും കിടക്കയൊരുക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് ഞാൻ ജീവിക്കുന്നത്. എൻ്റെ താലൂക്കിൽ 8 കെട്ടിടങ്ങളിലായി 133 മുറികൾ സജ്ജമാണ്. അതുപോലെ ചാലക്കുടി താലൂക്കിൽ 51 കെട്ടിടങ്ങളിലായി 1071 മുറികളും, ചാവക്കാട് താലൂക്കിൽ 139 കെട്ടിടങ്ങളിലായി 3401 മുറികളും, കൊടുങ്ങല്ലൂർ താലൂക്കിൽ 16 കെട്ടിടങ്ങളിലായി 188 മുറികളും, കുന്നംകുളം താലൂക്കിൽ 45 കെട്ടിടങ്ങളിലായി 1285 മുറികളും,തലപ്പിള്ളി താലൂക്കിൽ 8 കെട്ടിടങ്ങളിലായി 127 മുറികളും തൃശ്ശൂർ താലൂക്കിൽ 87 കെട്ടിടങ്ങളിലായി 2382 മുറികളും ഒരുക്കിയിട്ടുണ്ട്. അതായത് തൃശൂർ ജില്ലയിൽ 7 താലൂക്കുകളിൽ 354 കെട്ടിടങ്ങളിലായി 8587 മുറികളിൽ 17122 ബെഡുകൾ.

https://www.prd.kerala.gov.in/ml/node/80518

ഇതുപോലെ നിങ്ങളുടെ താലൂക്കാപ്പീസിൽ പോയി ചോദിച്ചാൽ നിങ്ങളുടെ താലൂക്കിലെ വിവരമറിയാം. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തിൽ രണ്ടര ലക്ഷം പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ നിലവിൽ തയ്യാറാണ്.കൂടാതെ എറണാകുളം ജില്ലയിൽ കോവിഡ് ആശുപത്രിയിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കേണ്ട ഘട്ടം വന്നപ്പോൾ ഉടനടി 300 ബെഡുകൾ അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻ്ററിൽ ഒരുക്കിയതും സർക്കാരിൻ്റെ മുൻകൂട്ടിയുള്ള കൃത്യതയാർന്ന പ്ളാനിങ്ങ് മൂലമായിരുന്നു.

https://www.mediaonetv.in/kerala/2020/06/06/covid-treatment-centre

🔺 അപ്പോ കിടക്കയുടെ കാര്യത്തിലും മുറികളുടെ കാര്യത്തിലും ഇനി ആശങ്ക വേണ്ട. നിലവിൽ രണ്ടര ലക്ഷം പേരെ ചികിത്സിക്കാനുള്ള സൗകര്യം സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്.നിലവിൽ 21000+ പേർ സർക്കാർ ഒരുക്കിയ ക്വാറൻ്റെയ്നിലുണ്ട്. ഈ മാസമവസാനത്തോടെ അത് ഒരു ലക്ഷം കവിയാനും സാധ്യതയുണ്ട്. 10 ലക്ഷം വരെ പ്രൊജക്ഷൻ കണ്ട് അതിനുള്ള മുന്നൊരുക്കങ്ങൾ സർക്കാർ നടത്തിയിട്ടുമുണ്ട്. പിന്നെ ഈ സൗകര്യങ്ങളൊക്കെ തയ്യാറാക്കി എന്ന് കേന്ദ്രത്തേയും സുപ്രീം കോടതിയേയും ബോധ്യപ്പെടുത്തിയതുകൊണ്ടാണ് പ്രവാസികൾക്ക് മടങ്ങിവരുന്നതിന് കേന്ദ്രം വിമാന സർവ്വീസ് ആരംഭിച്ചത്.

🔺ഇനിയും കിടക്കയെവിടെ എന്ന് ചോദിക്കുന്നവരോട് ലളിതമായ ഒരു ചോദ്യം ചോദിക്കുന്നു. മൂന്ന് ലക്ഷം കിടക്കകൾ തീവണ്ടികളിൽ സജ്ജീകരിച്ചു എന്ന് പറഞ്ഞ് കേന്ദ്ര റെയിൽവേ മന്ത്രി പ്രസ്താവന നടത്തിയിരുന്നു.

https://malayalam.news18.com/photogallery/india/covid-19-railway-converts-empty-coaches-into-isolation-wards-updated-gg-221919.html

❓ഈ കിടക്കകളിൽ ഇപ്പോഴെത്ര രോഗികൾ കിടക്കുന്നുണ്ട്?

❓ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ഈ തീവണ്ടികളുള്ളത്?

❓ ഈ തീവണ്ടികളിലെ കിടക്കകളെ പറ്റി നിങ്ങൾ പറയാതിരിക്കുന്നതെന്തുകൊണ്ട്?

❓ ഈ കിടക്കകളെ പറ്റി കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിക്കപ്പെട്ടിട്ടുണ്ടോ?

അപ്പോ യുഡിഎഫുകാരാ റൂം ക്വാറൻ്റൈൻ സർക്കാർ നിർബന്ധമാക്കിയത് അതിൻ്റെ പ്രയോജനം ആരോഗ്യ വിദഗ്ദരുടെ നിർദ്ദേശപ്രകാരം മനസ്സിലാക്കിയതുകൊണ്ടാണ്. അല്ലാതെ കിടക്കയില്ലാഞ്ഞിട്ടല്ല. ഇനി വീടുകളിൽ മാനദണ്ഡങ്ങൾ പ്രകാരം അതിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ തന്നെ സൗകര്യം നൽകുന്നുമുണ്ട്. അപ്പോ ഈ കുത്തിത്തിരുപ്പും ഇനി നിർത്തുന്നതല്ലേ നല്ലത്?

പ്രിജോ റോബർട്ട്.

Breaking News
Top