
തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് കൂടി ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷിക്കേണ്ടത്. വി.എച്ച്.എസ്.ഇ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.
വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂള്‍തലത്തില്‍ ഹെല്‍പ്പ് ഡെസ്ക്കുകളുണ്ട്. അപേക്ഷയുടെ രണ്ട് പേജുളള പ്രിന്റൗട്ടും അനുബന്ധരേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പരിശോധനയ്ക്ക് വ്യാഴാഴ്ചക്കകം സമര്‍പ്പിക്കണം.
അപേക്ഷ അന്തിമമായി സമര്‍പ്പിച്ചശേഷം ഏതെങ്കിലുംതരത്തിലുളള തെറ്റുകള്‍ കണ്ടെത്തിയാല്‍ വിവരം ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും നല്കുന്ന സ്കൂള്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിച്ച് തിരുത്തിനല്കാം.
മുഖ്യ അലോട്ട്മെന്റ് രണ്ടെണ്ണമാണുണ്ടാവുക. ഇതില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നല്‍കും. തുടര്‍ന്ന്, സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ തുടങ്ങും. ജൂലായ് ഏഴിന് ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.
159 thoughts on “പ്ലസ് വണ്‍ പ്രവേശനം ; അപേക്ഷ ഇന്ന് കൂടി ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം”
Comments are closed.