കേരള പോലീസില്‍ 125 സ്പെഷ്യല്‍ നിയമനം

Breaking News

കേരള സംസ്ഥാന സർവീസിൽ പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കും, വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കും സ്പെഷ്യല്‍ നിയമനം. അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത ശേഷം പൂരിപ്പിച്ചു ഓഫ്‌ലൈൻ ആയി അപേക്ഷിക്കാം. ആർക്കൊക്കെയാണ് അപേക്ഷിക്കാൻ കഴിയുക,ശമ്പളം, ഒഴിവുകളുടെ എണ്ണം, അപേക്ഷിക്കുന്നവരുടെ യോഗ്യത, മറ്റ് വിവരങ്ങൾക്കും തുടർന്ന് വായിക്കുക.

വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ( കാറ്റഗറി നമ്പർ: 08/ 020) വയനാട് ജില്ലാ,മലപ്പുറം ജില്ലയിലെ നിലംബൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ ബ്ലോക്കുകൾ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നീ പ്രദേശങ്ങളിലെ പട്ടികവർഗ വിഭാഗത്തിൽപെട്ട വനിതകളിൽ നിന്നും രണ്ടാം ഘട്ട സ്പെഷ്യൽ റിക്രൂട്ടിമെന്റിനായി അപേക്ഷകൾ ക്ഷണിക്കുന്നു. 35 ഒഴിവുകളാണ് ഉള്ളത്. 22200 രൂപ മുതൽ 48000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 – 31 വയസ്സാണ് പ്രായപരിധി. അപേക്ഷ സമർപ്പിക്കുന്നവർ SSLC പാസായിരിക്കണം ( യോഗ്യതയുള്ളവരുടെ അഭാവത്തിൽ SSLC തോറ്റവരെയും, മതിയായ എണ്ണം ഇല്ലെങ്കിൽ എട്ടാം ക്ലാസ് യോഗ്യതയുള്ളവരെ നിയമിക്കും). യോഗ്യത സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

പോലീസ് കോൺസ്റ്റബിൾ തസ്തികയിൽ ( കാറ്റഗറി നമ്പർ: 09/ 020) വയനാട് ജില്ലാ,മലപ്പുറം ജില്ലയിലെ നിലംബൂർ, കാളികാവ്, അരീക്കോട്, വണ്ടൂർ ബ്ലോക്കുകൾ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നീ പ്രദേശങ്ങളിലെ പട്ടികവർഗ വിഭാഗത്തിൽപെട്ട വനിതകളിൽ നിന്നും രണ്ടാം ഘട്ട സ്പെഷ്യൽ റിക്രൂട്ടിമെന്റിനായി അപേക്ഷകൾ ക്ഷണിക്കുന്നു. 90(ബറ്റാലിയൻ അടിസ്ഥാനത്തിൽ) ഒഴിവുകളാണ് ഉള്ളത്. 22200 രൂപ മുതൽ 48000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 – 31 വയസ്സാണ് പ്രായപരിധി. അപേക്ഷിച്ചവരെ തിരഞ്ഞെടുക്കുന്നത് നേരിട്ടുള്ള നിയമനം വഴിയാണ്. അപേക്ഷ സമർപ്പിക്കുന്നവർ SSLC പാസായിരിക്കണം ( യോഗ്യതയുള്ളവരുടെ അഭാവത്തിൽ SSLC തോറ്റവരെയും, മതിയായ എണ്ണം ഇല്ലെങ്കിൽ എട്ടാം ക്ലാസ് യോഗ്യതയുള്ളവരെ നിയമിക്കും).

യോഗ്യതയുള്ളവരും താല്പര്യമുള്ളവരും എഴുതിയതോ ടൈപ്പ് ചെയ്‌തോ അപേക്ഷകൾ കേരള PSC യുടെ ബന്ധപ്പെട്ട ഓഫിസുകളിൽ നേരിട്ടോ തപാൽ വഴിയോ സമർപ്പിക്കുക. അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ ഇതൊക്കെയാണ്, യോഗ്യത, വയസ്സ്, ജാതി, നേറ്റിവിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും സാമർപ്പിക്കുക. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (വനിതാ പോലീസ് കോൺസ്റ്റബിൾ )ലിങ്ക്
ഒഫീഷ്യൽ നോട്ടിഫിക്കേഷൻ (പോലീസ് കോൺസ്റ്റബിൾ )ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ്ലിങ്ക്
Breaking News
Top