
ചെങ്ങമനാട് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിനു മുന്നിട്ടിറങ്ങിയ പഞ്ചായത്ത് മെമ്പർമാർ ചേർന്ന് 16 കുട്ടികൾക്ക് കൂടി ടിവി നൽകി. ഉപയോഗയോഗ്യമായ ടിവി വിവിധ വീടുകളിൽ നിന്നും ശേഖരിച്ച് സ്കൂളിൽ വച്ചും എത്താൻ സാധിക്കാത്ത കുട്ടികൾക്ക് വീട്ടിലെത്തിച്ചും നൽകി.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ പി ആർ രാജേഷും വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി കെ സുധീറും ചേർന്നാണ് ടെലിവിഷനുകൾ ശേഖരിച്ചത്
സ്കൂൾ പി ടി എ പ്രസിഡന്റ് കെ ജെ എൽദോസ്, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ഡി, അധ്യാപകരായ ബിന്ദു പി എ, ബിജു ആന്റണി, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ എം കെ അസീസ് എന്നിവർ പങ്കെടുത്തു
