വേറിട്ട മാർഗ്ഗം – ഡി.വൈ.എഫ്.ഐ ദേശം കുന്നുംപുറം യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് വേണ്ടി ന്യൂസ്‌ പേപ്പർ ചലഞ്ജ് തുടങ്ങി.

Breaking News

ന്യൂസ് പേപ്പർ ചലഞ്ജ് ഡിവൈഎഫ്ഐ
ദേശം കുന്നുംപുറം യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിന് വേണ്ടി ന്യൂസ്‌ പേപ്പർ ചലഞ്ജ് തുടങ്ങി. എല്ലാ വീടുകളിൽ നിന്നും ന്യൂസ്‌ പേപ്പറുകൾ ശേഖരിച്ച് വിറ്റ് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിന് വേണ്ടിയാണ് ക്യാമ്പയിൻ തുടങ്ങിയത്.

പാർട്ടി മെമ്പറും മോഡേൺ ബ്രെഡ്‌ യൂണിയൻ സെക്രട്ടറിയുമായ രാജീവ്, സനൽ കുമാർ കീടേത്ത് എന്നിവരുടെ വീടുകളിൽ നിന്നും DYFI യൂണിറ്റ് സെക്രട്ടറി സി വി ബിനീഷ്, പ്രസിഡന്റ് അനന്തു ഭാസി എന്നിവരുടെ നേതൃത്വത്തിൽ പേപ്പറുകൾ ശേഖരിച്ച് തുടങ്ങി. എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കളും ഈ ക്യാമ്പയിന്റെ ഭാഗമാകണം എന്ന് അഭ്യർത്ഥിക്കുന്നു.
പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

Breaking News
Top