എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ നിയമ നടപടിയുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ മുഹമ്മദ് റിയാസ്

Breaking News

ശ്രീനാരാണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ പിഎ മുഹമ്മദ് റിയാസ്  കഴിഞ്ഞ ദിവസം എന്‍കെ പ്രേമചന്ദ്രന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സര്‍വ്വകലാശാലയുടെ വിസി നിയമനത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അതിന് പിന്നില്‍ മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട മുഖ്യമന്ത്രിയുടെ കുടുംബമാണെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മുഹമ്മദ് റിയാസ് രംഗത്തെത്തിയിരിക്കുന്നത്.

തന്‍റെ പേര് അനാവശ്യമായി വലിച്ചിഴച്ചത് ശ്രദ്ധയില്‍പ്പെട്ടെന്നും പ്രേമചന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു റിയാസ് ഇക്കാര്യം അറിയിച്ചത്.

‘കൊല്ലം ലോകസഭാ അംഗം ശ്രീ എന്‍ കെ പ്രേമചന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തില്‍, ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് എന്റെ പേര് അനാവശ്യമായി പരാമര്‍ശിച്ചതായി മനസ്സിലാക്കുവാന്‍ കഴിഞ്ഞു. വ്യക്തിപരമായി എന്നെക്കുറിച്ച് അസംബന്ധം പറഞ്ഞതിന് നിയമനടപടി എന്‍ കെ പ്രേമചന്ദ്രനെതിരെ സ്വീകരിക്കുവാന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു’, റിയാസ് പറഞ്ഞു.

Breaking News
Top