കുട്ടികളുടെ അവധിക്കാലം യന്തിരനൊപ്പം.

Breaking News

അവധിക്കാലത്ത് റോബോട്ടുകളെ കൂടുതൽ അടുത്തറിയാൻ റോബോട്ടിക് ക്ലബ്ബ് അവസരമൊരുക്കുന്നു.

പരീക്ഷാ ചൂട് ഒഴിഞ്ഞ അവധിക്കാലത്ത് പുതുപരീക്ഷണങ്ങൾക്ക് സജ്ജരായി നിൽക്കുന്ന കുട്ടികളെ വിനോദത്തോടൊപ്പം ന്യൂ ജൻ വിജ്ഞാനങ്ങളിലേക്കും തരിച്ചുവിടാനുള്ള പദ്ധതി ഒരുക്കിയിരിക്കെയാണ് കൊച്ചിയിലെ റോബോട്ടിക് ക്ലബ്ബ്
റോബോട്ടിന്റെ തലച്ചോറ് എന്ന് വിളിക്കുന്ന ഒരു ഇലക്ട്രോണിക് ബോർഡ് ഉണ്ട് അതിൽ എങ്ങിനെ മാറ്റങ്ങൾ വരുത്തി വിവിധ പ്രോഗ്രാമുകൾ ചെയ്യാം, വിവിധ സെൻസറുകൾ ഘടിപ്പിച്ച് മറ്റ് ആവശ്യക്കാർക്ക് ഉപയോഗിക്കാവുന്ന തരത്തിലേക്ക് വികസിപ്പിച്ചെടുക്കാം എന്നു തുടങ്ങി ഇലക്ട്രോണിക്സ്,ഓട്ടോമേഷൻ, പ്രോഗ്രാമിംഗ് മുതലായ കാര്യങ്ങളാണ് കുട്ടികൾക്ക് പകർന്നു കൊടുക്കുകയെന്ന് ക്ലബ്ബിന്റെ അമരക്കാരൻ അസിം ഹുസൈൻ പറയുന്നു.
സയൻസ് – ടെക്നോളജി ,എൻജിനീയറിംഗ് – മാത് സ് (സ്റ്റെം) കരിക്കുലം എന്നാണ് ഇത്തരത്തിലുള്ള കോഴ്സുകളുടെ പാഠ്യപദ്ധതി അറിയപ്പെടുന്നത്
ഒരു പ്ലാറ്റ്ഫോം അടിസ്ഥാനപ്പെടുത്തി പല കാര്യങ്ങൾ പഠിക്കാൻ കഴിയുന്നതു കൊണ്ട് സ്റ്റെം കരിക്കുലത്തിൽ റോബോട്ടിക്സ് വളരെ മികച്ചതാണെന്നും അസിം വ്യക്തമാക്കി. റോബോട്ട് ആകുമ്പോൾ കുട്ടികൾക്ക് ആകാംക്ഷയും താല്പര്യവും തോന്നുമെന്നും അവർ മറ്റു കാര്യങ്ങൾ അറിയാതെ പഠിച്ചു പോകുമെന്നുമാണ് സ്കൂളുകളിൽ കുട്ടികൾക്കായി റോബോട്ടിക്സ് ക്ലാസ്സുകൾ കൊടുക്കാറുള്ളവരുടെ അനുഭവം.

7 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്കായി ജൂനിയർ റോബോട്ടിക്സ് ,11 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കായി അഡ്വാൻസ്ഡ് റോബോട്ടിക്സ് എന്നിങ്ങനെ രണ്ടു തരം കോഴ്സുകളാണ് നടത്തുന്നത് .ക്ലാസിലേക്ക് ആവശ്യമായ ഇലക്ട്രോണിക് കിറ്റ് ക്ലബ്ബ് തന്നെ നൽകും .

ഗൂഗിൾ, മസാച്ചു സെറ്റ്സ് ഇൻസ്റ്റിട്യൂട് ഓഫ് ടെക്നോളജി (എം.ഐ.ടി.) തുടങ്ങിയവർ കുട്ടികൾക്ക് എളുപ്പത്തിൽ പ്രോഗ്രാമിങ്ങ് പഠിക്കുന്നതിനായി വികസിപ്പിച്ചിട്ടുള്ള ബ്ലോക് ലി, സ്ക്രാച്ച് ‘ എന്നീ സോഫ്റ്റ് വെയറുകളാണ് കോഴ്സുകൾക്കായി ഉപയോഗിക്കുന്നത്. റോബോട്ടിക്സ് ക്ലബ്ബുകൾ തുടങ്ങുന്നതിനുള്ള സങ്കേതിക പിന്തുണയും ഇവർ നൽകുന്നുണ്ട്

അവധിക്കാല കോഴ്സുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. കൊച്ചിയിൽ, കാക്കനാട് ,കലൂർ, ആലുവ എന്നിവിടങ്ങളിലാണ് ക്ലാസ്സുകൾ. 15 ദിവസം മുതൽ ഒരു മാസം വരെയാണ് കോഴ്സുകളുടെ സമയം മുതിർന്നവർക്കായി വീട്ടിലിരുന്ന് സ്വയം പഠിക്കാവുന്ന മെയ്ക്ക് മൈ ബോട്ട് എന്ന കിറ്റ് അടുത്ത മാസം വിപണിയിലെത്തിക്കാനുള്ള അണിയറ പ്രവർത്തനങ്ങളിലാണ് റോബോട്ടിക്സ് ക്ലബ്ബ്
www.kochiroboticsclub.com എന്ന വെബ്ബ് സൈറ്റ് വഴി റോബോട്ടിക്സ് കോഴ്സിന് പേര് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9569111100 , 75580033 22 ,എന്ന നമ്പറുകളിൽ ബന്ധപ്പെടുക.

Breaking News

9 thoughts on “കുട്ടികളുടെ അവധിക്കാലം യന്തിരനൊപ്പം.

  1. Pingback: viagra 100mg
  2. Pingback: best cialis site
  3. Pingback: cialis usa
  4. Pingback: tylenol generic
  5. Pingback: buy viagra 100mg

Comments are closed.

Top