
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ വിജയശതമാനം 98.11 ശതമാനമാണെന്ന് ഫലം പ്രഖ്യാപിച്ചുകൊണ്ട് ഡിപിഐ അറിയിച്ചു. പരീക്ഷ എഴുതിയ കുട്ടികളില്‍ 4,26,513 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം വിജയശതമാനം 97.84 ശതമാനം ആയിരുന്നുവെന്ന് ഡിപിഐ അറിയിച്ചു.
37,334 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം പത്തനംതിട്ട ജില്ലക്കാണ്. 99.33 ശതമാനം. ഏറ്റവും കുറവ് വിജയം വയനാട്ടിലാണ്. 93.22 ശതമാനം. മലപ്പുറമാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാഭ്യാസ ജില്ല. 2493 കുട്ടികള്‍ക്കാണ് എ പ്ലസ് ലഭിച്ചത്.
www.keralapareekshabhavan.in, www.results.kerala.nic.in, www.results.kite.kerala.gov.in, sslcexam.kerala.gov.in and www. prd.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ഫലം അറിയാനാവും. പിആര്‍ഡി ലൈവ്, സഫലം ആപ്പുകള്‍ വഴിയും ഫലമറിയാം.
വ്യക്തിഗത റിസല്‍റ്റിനു പുറമെ സ്കൂള്‍,വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസല്‍റ്റ് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോര്‍ട്ടുകള്‍, ഗ്രാഫിക്സുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂര്‍ണ വിശകലനം പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ‘റിസല്‍റ്റ് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിന്‍ ചെയ്യാതെ തന്നെ ലഭ്യമാകും.
നാലുലക്ഷത്തി പതിനയ്യായിരം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 2,12,615 പെണ്‍കുട്ടികളും 2,22,527 ആണ്‍കുട്ടികളും. ലക്ഷദ്വീപിലും ഗള്‍ഫിലും കേന്ദ്രങ്ങളുണ്ടായിരുന്നു. സ്വകാര്യ രജിസ്ട്രേഷനിലൂടെ 1867 കുട്ടികളും പരീക്ഷയെഴുതിയിരുന്നു. ആകെ പരീക്ഷ എഴുതിയവര്‍ 4, 35,142.
മാര്‍ച്ച് പതിമൂന്ന് മുതല്‍ 28 വരെ ആയിരുന്നു എസ്.എസ്.എല്‍.സി. പരീക്ഷകള്‍ നടന്നത്. മുഴുവന്‍സമയ പൊതുവിദ്യാഭ്യാസ ഡയറക്ടറില്ലാതെയാണ് ഇത്തവണ മൂല്യനിര്‍ണയപ്രക്രിയ പൂര്‍ത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.14 ദിവസം കൊണ്ടാണ് മൂല്യനിര്‍ണയം നടത്തിയത്.
187 thoughts on “എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; 98.11 ശതമാനം വിജയം.”
Comments are closed.