
സംസ്ഥാന സര്‍ക്കാറിന്റെ മട്ടുപ്പാവ് കൃഷി അവാര്‍ഡ് ഒന്നാം സ്ഥാനത്തിന് സുമ സുരേന്ദ്രന് അര്‍ഹയായി. 50,000 രൂപ ,പ്രശസ്തിപത്രം ,ഫലകം എന്നിവയാണ് പുരസ്കാരം. 10 സെന്റ് സ്ഥലത്തെ വീടിന്റെ മട്ടുപ്പാവ് നിറയെ വിവിധയിനം പയര്‍, ചീര, പച്ചമുളക്, കാബേജ്, ബീന്‍സ്, കാപ്സികം, തക്കാളി എന്നിവ വിളയിക്കുന്നു. വീട്ടാവശ്യത്തിന് കൂടാതെ വിപണനം നടത്തുകയും ചെയ്യുന്നുണ്ട്. പച്ചക്കറി കൃഷിയെ കൂടാതെ ഔഷധ സസ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും കൃഷിയും സുമ ചെയ്യുന്നുണ്ട്.
2005ലാണ് സുമ കൃഷി ആരംഭിച്ചത്. ആദ്യം വീട്ടാവശ്യത്തിനായാണ് കൃഷി തുടങ്ങിയത്. പൂര്‍ണമായും ജൈവ രീതിയില്‍ ഫിഷ് അമിനോ ആസിഡ്, മഞ്ഞക്കെണി, നീലക്കെണി തുടങ്ങിയവയാണ് കീട നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. സ്കൂള്‍ പഠനകാലത്ത് കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു സുമ. ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും ബിരുദാന്തര ബിരുദവും കരസ്ഥമാക്കി.








