
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കോളർഷിപ്പ് തുക നൽകി മറ്റൊരു മിടുമിടുക്കി.
നൗഷദിനേയും, ആദിയേയും അക്കുവിനേയും പോലെ നമ്മുടെ നാട്ടിലും നൻമ മരം പൂത്തുലഞ്ഞു…. തനിക്ക് ലഭിച്ച സ്കോളർഷിപ്പ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയാണ് സ്വാതി എന്ന തിരുവാണിയൂരുകാരി മാതൃകയായത്.
കുന്നത്ത്നാട് താലൂക്കിലെ തിരുവാണിയൂർ പഞ്ചായത്തിലെ ചെമ്മനാട് സൗത്ത് വാർഡ് 4 അത്താണി) ചെമ്പോത്തിനാൽ മുരളി, ഷൈല സി പി ഐ എം അത്താണി ബ്രാഞ്ചംഗം) ദമ്പതികളുടെ മകളാണ് സ്വാതി എന്ന ഈ മിടുക്കി..
സ്വാതി ഇപ്പോൾ തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിലെ എം.ടെക് വിദ്യാർത്ഥിനിയാണ്.
സി പി ഐ (എം) തിരുവാണിയൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവാണിയൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതു കണ്ടപ്പോഴാണ് സ്വാതി പാർട്ടി നേതാക്കളോട് തന്റെ ആഗ്രഹം പറഞ്ഞത്.. തുടർന്ന് തനിക്ക് ലഭിച്ച സ്കോളർഷിപ്പ് തുകയായ 5000 രൂപ പാർട്ടി ഏരിയ കമ്മിറ്റി അംഗവും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സ. അഡ്വ.കെ.സി പൗലോസിനെ ഏൽപ്പിച്ചു.
റിപ്പോര്‍ട്ട് : അശോകന് പി കെ
194 thoughts on “നൗഷദിനേയും, ആദിയേയും അക്കുവിനേയും പോലെ മറ്റൊരു നൻമ മരം പൂത്തുലഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വാതി എന്ന തിരുവാണിയൂരുകാരി സ്കോളർഷിപ്പ് തുക നൽകി മാതൃകയായത്.”
Comments are closed.