സിനിമാ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ്

Breaking News

തിരുവനന്തപുരം: സംസ്ഥാനത്തെ തിയറ്ററുകളില്‍ ടിക്കറ്റ് നിരക്ക് ഇന്ന് മുതല്‍ വര്‍ധിക്കും. വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് 10 രൂപ മുതല്‍ 30 രൂപ വരെ വര്‍ധനവുണ്ടാകും. ടിക്കറ്റുകളിന്‍മേല്‍ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം തല്‍ക്കാലത്തേക്ക് അനുവദിച്ച്‌ നല്‍കാമെന്ന് തിയറ്റര്‍ ഉടമകള്‍ തീരുമാനിച്ചതോടെയാണ് നിരക്കില്‍ വര്‍ധനവ് ഉണ്ടാകുന്നത്. 130 രൂപയാകും ഇനി സാധാരണ ടിക്കറ്റിന്റെ നിരക്ക്. ജിഎസ്ടി നടപ്പായപ്പോള്‍, 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതി, അതിനു മുകളില്‍ 28% എന്നു തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ ഇളവു വരുത്തുകയും യഥാക്രമം 12%, 18% എന്ന് കുറയ്ക്കുകയും ചെയ്‌തു.

3 രൂപ ക്ഷേമനിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 95 രൂപയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 100 ആക്കി. ഇതിന്റെ കൂടെ 12 % ജിഎസ്ടിയും 1% പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയായി. തദ്ദേശഭരണചട്ടം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അടിസ്ഥാനവിലയില്‍ 5% വിനോദ നികുതി ചുമത്തുകയും 5% ജിഎസ്ടിയും ചേര്‍ത്ത് ഉത്തരവിറക്കുകയും ചെയ്തതോടെയാണ് ടിക്കറ്റിന്റെ അടിസ്ഥാനവില 95ല്‍ നിന്നു 106 രൂപയായി. ജിഎസ്ടി 18 % ആയതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയാകും.

Breaking News

8 thoughts on “സിനിമാ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ്

  1. Pingback: viagra 100mg
  2. Pingback: best cialis site
  3. Pingback: cialis 20

Comments are closed.

Top