മുബൈയിലെ വൊക്കാര്‍ഡ് ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരികരിച്ചു. സഹായം അഭ്യർത്ഥിച്ച് നഴ്സിങ്ങ് കൗൺസിലിനെ ബന്ധപ്പെട്ടു.

Breaking News

മുബൈയിലെ വൊക്കാര്‍ഡ് ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരികരിച്ചത്. വളരെ വിഷമകരമായ അവസ്ഥയിലാണ് എല്ലാരും കഴിയുന്നത്. ചികിൽസാ അപര്യാപ്തത കാരണം വിഷമാവസ്ഥയിലാണ് പലരും.

നഴ്സിങ്ങ് കൗൺസിൽ പ്രസിഡൻ്റ് ഉഷാ ദേവിയെ ഫോണിൽ സഹായം അഭ്യർഥിച്ച് വിളിച്ചതിനെ തുടർന്ന് അവിടെത്തെ റജിസ്റ്റാറുമായി കാര്യങ്ങൾ സംസാരിച്ചിരുന്നു. നടപടിയെടുക്കാം എന്ന് പറയുന്നതല്ലാതെ കാര്യങ്ങൾ നടക്കുന്നില്ല.

രോഗ ലക്ഷണമുള്ള അവസ്ഥയിലും കൊവിഡ് ടെസ്റ്റ്‌ നടത്താൻ പോലും ആശുപത്രി അധികൃതർ കൂട്ടാക്കാതെ ജോലി ചെയ്യാൻ നിർബന്ധിച്ചത് സ്ഥിതി ഗുരുതരമാക്കി. ഒരു നഴ്സിനെ ചികിൽസക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മതിയായ ചികിൽസ ലഭിക്കാത്ത സാഹചര്യവും അവരുടെ ഇപ്പോഴെത്തെ വിഷമവും മുഖ്യമന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പിലും നഴ്‌സിങ്ങ് കൗൺസിൽ പ്രസിഡൻ്റ് ഉഷാ ദേവി ധരിപ്പിച്ചിട്ടുണ്ട്.

Breaking News

5 thoughts on “മുബൈയിലെ വൊക്കാര്‍ഡ് ആശുപത്രിയിലെ 46 മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരികരിച്ചു. സഹായം അഭ്യർത്ഥിച്ച് നഴ്സിങ്ങ് കൗൺസിലിനെ ബന്ധപ്പെട്ടു.

  1. Pingback: viagra tablets

Comments are closed.

Top