കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മേയ് 12ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തില്‍ കര്‍ണാടകയിലെ ജനങ്ങള്‍ മടുത്തുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയെ അധികാരത്തില്‍ നിന്നും പുറത്താക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സിദ്ധരാമയ്യയുടെ ജന്മസ്ഥലമായ മൈസൂരുവില്‍ ബി.ജെ.പി തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ ജനങ്ങള്‍ സിദ്ധരാമയ്യ സര്‍ക്കാരിനെ പുറത്താക്കാന്‍ തയ്യാറെടുത്ത് കഴിഞ്ഞു. അഴിമതി മുഖമുദ്ര‌യാക്കിയ വിവിധ മുന്നണികളുടെ ഭരണത്തില്‍ ജനങ്ങള്‍

ആദിവാസി പട്ടികവര്‍ഗ ഗോത്ര വിഭാഗങ്ങളുടെ സാമൂഹ്യ ജീവിതം തടസപ്പെടുത്താതെയുള്ള സുസ്ഥിര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; പിണറായി വിജയന്‍

കോതമംഗലം: ആദിവാസി പട്ടികവര്‍ഗ ഗോത്ര വിഭാഗങ്ങളുടെ സാമൂഹ്യ ജീവിതം തടസപ്പെടുത്താതെയുള്ള സുസ്ഥിര വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോതമംഗലം കുട്ടമ്പുഴയില്‍ പന്ത്രപ്ര ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്കുള്ള വനാവകാശ രേഖ വിതരണവും പട്ടയമേളയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൂട്ടമായി ജീവിക്കാനാഗ്രഹിക്കുന്ന ആദിവാസികള്‍ക്ക് അതേ രീതിയില്‍ തുടരാനാവുന്ന വിധത്തിലാണ് ഭൂമി വിതരണം ചെയ്യുന്നത്. ആദിവാസികളുടെ ജീവിത നിലവാരമുയര്‍ത്തുന്നതിന് ഭൂമി നല്‍കിയത് കൊണ്ടു മാത്രം കാര്യമില്ല. ജീവിക്കാനുള്ള മാര്‍ഗവും പിന്തുണയും ലഭ്യമാക്കണം.

വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ കര്‍ണാടകയില്‍ വിതരണത്തിനെത്തിച്ച 10 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലേക്ക് കൊണ്ടുവന്ന 10 ലക്ഷത്തിന്റെ കള്ളനോട്ടുകള്‍ ഡിആര്‍ഐ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ നിര്‍മിച്ചവയാണ് ഇവയെന്നാണ് വിവരം. പശ്ചിമബംഗാളിലെ ഹൗറയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുന്ന ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ സഞ്ചരിച്ചിരുന്ന ഇവരെ വിശാഖപട്ടണത്തുനിന്നാണ് ഡിആര്‍ഐ സംഘം പിടികൂടിയത്. പുതിയ 2000 രൂപയുടെ 510 വ്യാജ നോട്ടുകളാണ് പിടികൂടിയത്. അഞ്ച് കെട്ടുകളാക്കി പത്രക്കടലാസില്‍ പൊതിഞ്ഞ് തലയിണക്കുള്ളില്‍ ഒളിപ്പിച്ചാണ് ഇവര്‍ കള്ളനോട്ട് കടത്തിയത്. ബംഗ്ലാദേശില്‍ നിന്ന്

വെടിക്കെട്ട് അപകടമുണ്ടായാല്‍ പൂര്‍ണ ഉത്തരവാദിത്തം പൊലീസിന്: ലോക്‌നാഥ് ബെഹ്‌റ

കോട്ടയം: വെടിക്കെട്ട് അപകടങ്ങള്‍ സംസ്ഥാനത്ത് ഇനിയും ഉണ്ടായാല്‍ ഉത്തരവാദിത്തം പൊലീസിനാണെന്ന് ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. ഡി.ജി.പി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഘോഷം കൊഴുപ്പിക്കാന്‍ നടത്തുന്ന വെടിക്കെട്ടുകള്‍ക്ക്​ ​ അവസരം നല്‍കരുതെന്നും ഇക്കാര്യത്തില്‍ ആദ്യം മറുപടി നല്‍കേണ്ടത്​ പൊലീസാണെന്നും സര്‍ക്കുലറില്‍ പറയുന്നു. വെടിക്കെട്ട്​ നടത്താന്‍ ജില്ല ഭരണകൂടം അനുമതി നല്‍കിയാലും പൊലീസിന്​ നിരവധി ഉത്തരവാദിത്തമുണ്ട്​. അപകടം ഉണ്ടായാല്‍ ജില്ല ഭരണകൂടമാണോ പൊലീസാണോ മറുപടി പറയേണ്ടതെന്ന ചോദ്യങ്ങള്‍ക്ക്​ പൊലീസാണ് ആദ്യം ഉത്തരം നല്‍കേണ്ടതെന്നാണ്

നാടിന്‍റെ വികസത്തിന് ചിലര്‍ എതിരു നില്‍ക്കുന്നത് ഒറ്റപ്പെട്ട മാനസിക നിലകള്‍ മൂലം;സംസ്ഥാനത്തിന് ഏറെ മുന്നോട്ടു പോകാനുണ്ടെന്നും മുഖ്യമന്ത്രി പിണറായി

നാടിന്‍റെ വികസത്തിന് ചിലര്‍ എതിരു നില്‍ക്കുന്നത് ഒറ്റപ്പെട്ട മാനസിക നിലകള്‍ മൂലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നത്തെ അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തിന് ഏറെ മുന്നോട്ടു പോകാനുണ്ടെന്നും, ഉദ്യോഗാര്‍ഥികള്‍ക്ക് നാട്ടില്‍ തന്നെ തൊ‍ഴില്‍ സാഹചര്യങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ പുതുതായി രൂപീകരിച്ച കുന്നംകുളം താലൂക്കിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്തെ ലോക നിലവാരത്തിലേക്ക് നയിക്കാനുള്ള പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പൊതുജനം ഈ വീഡിയോ കാണണം.. നിങ്ങളാണ് ഇവരെ വിലയിരുത്തേണ്ടത്

പൊതുജനം ഈ വീഡിയോ കാണണം എന്നുള്ളതു കൊണ്ടു തന്നെയാണ് ഇത് പോസ്റ്റ് ചെയ്യുന്നത് നിങ്ങളാണ് ഇവരെ വിലയിരുത്തേണ്ടത്. ചിലപ്പോൾ കോമഡിയെന്നു തോന്നും അതിനപ്പുറത്തേക്ക് ഒന്നാഴത്തിൽ ചിന്തിച്ചുനോക്കൂ. അസഭ്യങ്ങൾ വിളിച്ചു കൂവുന്ന ഏതോ ഒരു നേതാവും അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന അണികളും ഇതാണ് സംഘപരിവാരം ഇടയ്ക്കിടയ്ക്ക് പറയാറുള്ള ആർഷ ഭാരത സംഘ സംസ്കാരം അശ്ലീലത്തിന്റെ മുനവെച്ച വാക്കുകള്‍ കൊണ്ട് വിളിച്ചു കൂവുന്നതൊക്കെ സഭ്യതയുടെ എല്ലാ അതിരുകളും ഭേദിച്ചുകൊണ്ടല്ലേയെന്നു നോക്കൂ. കേരളത്തിന്റെ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നു.അതിനു ശേഷം പത്തനംതിട്ടയുടെ ജനകീയനായ

സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് അക്രമവും നാശവും ഉണ്ടാക്കും ;കാന്തപുരം

കോഴിക്കോട്: സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നതിനെ വിമര്‍ശിച്ച്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. സ്ത്രീകള്‍ പൊതുരംഗത്തിറങ്ങുന്നത് അക്രമവും നാശവും ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് അല്‍ ബനാത്ത് സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷ ചടങ്ങുകള്‍ക്കിടെയാണ് കാന്തപുരത്തിന്‍റെ വിവാദ പരാമര്‍ശമുണ്ടായത്.

സിബിഎസ്‌ഇ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തിയതിന് എബിവിപി നേതാവടക്കം അറസ്റ്റില്‍; പിടികൂടിയത് എബിവിപിയുടെ ജില്ലാ കോര്‍ഡിനേറ്ററെ

സിബിഎസ്‌ഇ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്ന സംഭവത്തില്‍ എബിവിപി നേതാവടക്കം 12 ആളുകള്‍ കസ്റ്റഡിയില്‍. ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലാ കോര്‍ഡിനേറ്റര്‍ സതീഷ് പാണ്ഡെയാണ് പിടിയിലായവരിലെ പ്രമുഖന്‍. ഇതില്‍ എബിവിപി നേതാവടക്കം 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പാണ്ഡെ ഒരു സ്വകാര്യ കോച്ചിംഗ് നടത്തുന്നുണ്ട് എന്ന് പൊലീസ് പറയുന്നു. ഇവിടെ കോച്ചിംഗിന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇയാള്‍ ചോദ്യക്കടലാസ് വിറ്റത്. ഇയാള്‍ സിബിഎസ്‌ഇയുടെ ചോദ്യപ്പേപ്പര്‍ വിറ്റ് പണമുണ്ടാക്കി. അറസ്റ്റിലായ മൂന്നുപേരെ ചോദ്യം ചെയ്താല്‍ ചോര്‍ച്ചയുടെ വ്യാപ്തി

കീഴാറ്റൂര്‍ സമരം: ഇനി ചര്‍ച്ചയില്ലെന്ന സൂചന നല്‍കി ജി.സുധാകരന്‍

തിരുവനന്തപുരം: കീഴാറ്റൂര്‍ സമരം ഇനി ചര്‍ച്ചയില്ലെന്ന സൂചന നല്‍കി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കീഴാറ്റൂരിനെ കുറിച്ച്‌ ഇനിയെന്ത് ചര്‍ച്ചയെന്നും അദ്ദേഹം ചോദിച്ചു. കേരളത്തില്‍ മറ്റെവിടെയും ഇല്ലാത്ത എന്ത് പ്രാധാന്യമാണ് കീഴാറ്റൂരിനുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല കീഴാറ്റൂരിലേതെന്നും ജി. സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു.കീഴാറ്റൂര്‍ സമരത്തെ പരിഹസിച്ച്‌ കൊണ്ട് ജി. സുധാകരന്‍ മുമ്പും  രംഗത്തുവന്നിരുന്നു. സമരം നടത്തുന്നത് വയല്‍ക്കിളികളല്ല വയല്‍ കഴുകന്‍മാരാണ്. പ്രദേശത്തെ 60 ഭൂവുടമകളില്‍ 56

ജുഡീഷ്യറിയില്‍ ആര്‍.എസ്​.എസുകാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു- കപില്‍ സിബല്‍

ന്യൂഡല്‍ഹി: ജുഡീഷ്യറിയില്‍ ആര്‍.എസ്​.എസ്​ പ്രചാരകരെ നിയമിക്കാനുള്ള ശ്രമമാണ്​ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​ കപില്‍ സിബല്‍. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍.എസ്​.എസ്​ പ്രചാരകരന്‍മാരെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ജുഡീഷ്യറിയിലും ആര്‍.എസ്​.എസ്​ ഇടപെടല്‍ ഉണ്ടാവുന്നതെന്ന്​ കപില്‍ സിബല്‍ പറഞ്ഞു. ഇത്​ ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതിനെ എതിര്‍ക്കണം. ജുഡീഷ്യറിയിലും ഇൗ വിഷയം ഉയര്‍ത്തികൊണ്ടുവരണം. ജുഡീഷ്യറിയെ നിയന്ത്രിക്കാനാണ്​ സര്‍ക്കാര്‍ ശ്രമിക്കുന്നത്​. ജുഡീഷ്യറി നിയ​ന്ത്രണത്തില്‍ നിന്ന്​ പോകുമോയെന്ന്​ ബി.ജെ.പി ഭയപ്പെടുകയാണെന്നും കപില്‍ സിബല്‍ പറഞ്ഞു. രാജ്യത്തെ എല്ലാ

Top