ആ​ധാര്‍ സുരക്ഷ.! ആ​ധാ​ര്‍ ന​മ്പ​ര്‍ പ​ര​സ്യ​പ്പെ​ടു​ത്ത​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി യു​ഐ​ഡി​എ​ഐ

ന്യൂ​ഡ​ല്‍​ഹി: ആ​ധാ​ര്‍ ന​മ്പ​ര്‍ പ​ര​സ്യ​പ്പെ​ടു​ത്തി വെ​ല്ലു​വി​ളി​ന​ട​ത്ത​രു​തെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി ആ​ധാ​ര്‍ അ​ഥോ​റി​റ്റി. ആ​ധാ​ര്‍ ന​മ്പ​ര്‍ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ര്യ​പ്പെ​ടു​ത്ത​രു​തെ​ന്ന് യു​ഐ​ഡി​എ​ഐ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ആ​ധാ​ര്‍ പ​ര്യ​പ്പെ​ടു​ത്തു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്നും യു​ഐ​ഡി​എ​ഐ അ​റി​യി​ച്ചു. ആ​ധാ​ര്‍ നമ്പ​ര്‍ പ​ര​സ്യ​പ്പെ​ടു​ത്തി​യു​ള്ള ച​ല​ഞ്ചു​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് നി​ര്‍​ദേ​ശം. ആ​ധാ​ര്‍ നമ്പ​ര്‍ പ​ര​സ്യ​പ്പെ​ടു​ത്തി വെ​ല്ലു​വി​ളി ന​ട​ത്തി​യ ട്രാ​യി ചെ​യ​ര്‍​മാ​ന്‍റെ വ്യ​ക്തി​വി​ര​ങ്ങ​ള്‍ ഹാ​ക്ക​ര്‍​മാ​ര്‍ പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് യു​ഐ​ഡി​എ​ഐ മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ള്‍ അ​നാ​വ​ശ്യ​മാ​ണ്. ഇ​ത് നി​യ​മ​ത്തി​നു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും യു​ഐ​ഡി​എ​ഐ പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ആ​ധാ​ര്‍ നമ്പ​ര്‍ പ​ര​സ്യ​പ്പെ​ടു​ത്തി

ഇ​ന്ത്യ​യി​ലെ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ല്‍ 277 എ​ണ്ണം വ്യാ​ജം; മു​ന്നി​ല്‍ ഡ​ല്‍​ഹി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് 277 വ്യാ​ജ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ള്‍. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് സ​ഹ​മ​ന്ത്രി സ​ത്യ​പാ​ല്‍ സിം​ഗ് ലോ​ക്സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു​വ​ച്ച റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​മ​ര്‍​ശ​ങ്ങ​ളു​ള്ള​ത്. 66 വ്യാ​ജ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളു​മാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യാ​ണ് വ്യാ​ജ​ന്‍​മാ​രു​ടെ പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്ത്. തെ​ല​ങ്കാ​ന-35, പ​ശ്ചി​മ ബം​ഗാ​ള്‍-27, ക​ര്‍​ണാ​ട​ക-23, ഉ​ത്ത​ര്‍​പ്ര​ദേ​ശ്-22, ഹ​രി​യാ​ന-18, മ​ഹാ​രാ​ഷ്ട്ര-16, ത​മി​ഴ്നാ​ട്-11, ഗു​ജ​റാ​ത്ത്-8, ആ​ന്ധ്രാ പ്ര​ദേ​ശ്-7, ച​ണ്ഡി​ഗ​ഡ്-7, പ​ഞ്ചാ​ബ്-5, രാ​ജ​സ്ഥാ​ന്‍-3, ഉ​ത്ത​രാ​ഖ​ണ്ഡ്-3 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വ്യാ​ജ

സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി മ​ണി​പ്പൂ​രി​ല്‍ ഒ​രു കു​റ്റ​വാ​ളി​ക്കു വ​ധ​ശി​ക്ഷ

ഇം​ഫാ​ല്‍: സ്വാ​ത​ന്ത്ര്യ​ത്തി​നു​ശേ​ഷം മ​ണി​പ്പൂ​രി​ല്‍ ആ​ദ്യ​മാ​യി ഒ​രു കു​റ്റ​വാ​ളി​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ചു. 2015-ല്‍ ​നാ​ലു വ​യ​സു​ള്ള ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​യ ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​ണ് മ​ണി​പ്പൂ​രി​ലെ ഒ​രു ജി​ല്ലാ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2015 ഡി​സം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. നാ​ലു​വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി​യെ പ്ര​തി സ​മീ​പ​ത്തു​ള്ള കു​തി​ര​ലാ​യ​ത്തി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ പ്ര​തി ഡേ​വി​ഡ് പി​ടി​യി​ലാ​യി. കേ​സി​ല്‍ 21 സാ​ക്ഷി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ര​യു​ടെ മാ​താ​വി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25 ല​ക്ഷം രൂ​പ

കുറുവടികൊണ്ട് വടിച്ചുമാറ്റാനാവാത്ത ‘മീശ’; നാളെ പുസ്തകമായി പുറത്തിറങ്ങുന്നു

മാതൃഭൂമി ആഴ്‌ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന എസ് ഹരീഷിന്റെ 'മീശ' നോവല്‍ ഡി സി ബുക്‌സ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. നാളെ മുതല്‍ പുസ്തകം ലഭ്യമാകും. ദേശാഭിമാനി, മലയാളം വാരിക, ഗ്രീന്‍ബുക്‌സ്, ഇന്‍സൈറ്റ് പബ്ലിക്ക, സൃഷ്‌ടി എന്നിവര്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും മുന്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച പ്രസാധകര്‍ എന്ന നിലയില്‍ എസ് ഹരീഷ് ഡി സി ബുക്‌സിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് ഡി സി ബുക്‌സ് അധികൃതര്‍ അറിയിച്ചു.പ്രശസ്‌ത ഡിസൈനര്‍ സൈനുല്‍ ആബിദാണ് 'മീശ'യുടെ

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് ഐടി സെല്‍ അംഗം അറസ്റ്റില്‍

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് ഐടി സെല്‍ അംഗത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് ഐടി സെല്‍ മാനാജര്‍ ചിരാഗ് പട്‌നായിക്കിനെയാണ് (36) നോര്‍ത്ത് അവന്യുവില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ഐടി സെല്ലില്‍ ഒപ്പം ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെയാണ് പട്‌നായിക്ക് പീഡിപ്പിച്ചത്. ജൂലൈ മൂന്നിന് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരാതി പ്രകാരം ഇയാള്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ വെച്ച്‌ ശാരീരികമായി

റൊണാള്‍ഡോയില്ലാത്ത റയല്‍ മാഡ്രിഡ് ടീമിനെ കെട്ടിപ്പടുക്കുക വലിയ വെല്ലുവിളിയാണെന്ന് ലോപെടെഗി

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഒരു മികച്ച റയല്‍ മാഡ്രിഡ് ടീം കെട്ടിപ്പടുക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് പരിശീലകന്‍ ലോപെടെഗി. റയലിന്റെ ആദ്യ പ്രീസീസണ്‍ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നേരിടുന്നതിന്റെ മുന്‍പ് ആണ് ലോപെടെഗിയുടെ പ്രതികരണം. ലോപെടെഗിയുടെ റയല്‍ മാഡ്രിഡ് പരിശീലകനായുള്ള ആദ്യ മത്സരമാണിത്. റൊണാള്‍ഡോക്ക് പകരക്കാരനായി റയലിനെ മുന്നോട്ട് നയിക്കാന്‍ ഗരെത് ബെയ്‌ലിന് കഴിയുമെന്നും റയല്‍ മാഡ്രിഡ് പരിശീലകന്‍ പറഞ്ഞു. നാളെ പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.35നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള റയലിന്റെ

ബാ​ര്‍ കോ​ഴ​യി​ല്‍ മാ​ണി​ക്കെ​തി​രെ തെ​ളി​വി​ല്ല; നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച്‌ വി​ജി​ല​ന്‍​സ്

തി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ കേ​സി​ല്‍ കെ.​എം. മാ​ണി​ക്കെ​തി​രെ തെ​ളി​വി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച്‌ വി​ജി​ല​ന്‍​സ്. കെ.​എം.​മാ​ണി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ റി​പ്പോ​ര്‍​ട്ട് ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ബി​ള്‍ മാ​ത്യു ഫ​യ​ല്‍ ചെ​യ്ത ആ​ക്ഷേ​പ​ത്തി​ന്‍റെ തു​ട​ര്‍​വാ​ദ​ത്തി​നി​ടെ​യാ​ണ് വി​ജി​ല​ന്‍​സ് മു​ന്‍​നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച​ത്. സ​ത്യ​സ​ന്ധ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ണ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ച​തെ​ന്നും ഈ ​റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​താ​യും വി​ജി​ല​ന്‍​സ് അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​നി​ടെ കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍ കോ​ട​തി​യി​ല്‍ ഹ​ര്‍​ജി​യു​മാ​യി എ​ത്തി. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍

പ​ശു​ക​ശാ​പ്പ് ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കാ​ള്‍ വ​ലി​യ കു​റ്റം: ബി​ജെ​പി എം​എ​ല്‍​എ

ന്യൂ​ഡ​ല്‍​ഹി: പ​ശു​ര​ക്ഷാ ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളെ ന്യാ​യീ​ക​രി​ച്ച്‌ മ​റ്റൊ​രു ബി​ജെ​പി നേ​താ​വു കൂ​ടി രം​ഗ​ത്ത്. പ​ശു​ക്ക​ളെ കൊ​ല്ലു​ന്ന​വ​ര്‍ അ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി ബി​ജെ​പി എം​എ​ല്‍​എ ഗ്യാ​ന്‍‌ ദേ​വ് അ​ഹൂ​ജ​യാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ശു​ക​ശാ​പ്പ് ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ത്തെ​ക്കാ​ള്‍ വ​ലി​യ കു​റ്റ​മാ​ണെ​ന്ന് ഗ്യാ​ന്‍‌ ദേ​വ് പ​റ​ഞ്ഞു. ഭീ​ക​ര​ര്‍ ര​ണ്ടോ മൂ​ന്നോ ആ​ളു​ക​ളെ മാ​ത്രമാ​ണ് കൊ​ല്ലു​ന്ന​ത്. എ​ന്നാ​ല്‍ ഒ​രു പ​ശു​വി​നെ കൊ​ന്നാ​ല്‍ നൂ​റു​ക​ണ​ക്കി​ന് ഹി​ന്ദു​ക്ക​ളു​ടെ വി​കാ​ര​മാ​ണ് വ്ര​ണ​പ്പെ​ടു​ന്ന​ത്. പ​ശു​ക്ക​ളെ കൊ​ന്നാ​ല്‍ ജ​നം രോ​ഷാ​കു​ല​രാ​കും. പ​ശു​ക്ക​ട​ത്തു​കാ​ര്‍ ഇ​തി​ന്‍റെ പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും

രാജ്യത്ത് അടുത്ത പത്തുവര്‍ഷത്തേക്കു ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാവില്ല: ദേശീയ നിയമ കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ കഴിയുന്ന സാഹചര്യമല്ല ഉള്ളതല്ലെന്ന് ദേശീയ നിയമ കമ്മീഷന്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് മൗലാനാ ജലാലുദ്ദീന്‍ ഉമരിയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ബി.എസ് ചൗഹാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുന്നതിനിടെയാണ് നിയമ കമ്മിഷന്‍ അധ്യക്ഷന്‍ ഇക്കാര്യം ബോര്‍ഡ് ഭാരവാഹികളെ അറിയിക്കുന്നത്. ഏകസിവില്‍കോഡ്

വാ​ട്സ്‌ആ​പ്പ് ആ​ന്‍​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ഇ​നി ഗ്രൂ​പ്പ് കോ​ളിം​ഗ് ചെ​യ്യാം

ന്യു​യോ​ര്‍​ക്ക്: വാ​ട്സ്‌ആ​പ്പി​ല്‍ വീ​ഡി​യോ-​വോ​യി​സ് പി​ന്തു​ണ​യോ​ടെ ഗ്രൂ​പ്പ് കോ​ളിം​ഗ് ന​ട​ത്താ​ന്‍ ക​ഴി​യു​ന്ന സം​വി​ധാ​നം നി​ല​വി​ല്‍​വ​ന്നു. ഒ​ക്ടോ​ബ​റി​ല്‍ വി​ക​സി​പ്പി​ച്ച ഗ്രൂ​പ്പ് കോ​ളിം​ഗ് സം​വി​ധാ​ന​ത്തെ സം​ബ​ന്ധി​ച്ച്‌ മേ​യി​ല്‍ ന​ട​ത്തി​യ ആ​നു​വ​ല്‍ എ​ഫ്8 ഡെ​വ​ല​പ്പ​ര്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ വാ​ട്സ്‌ആ​പ്പ് ഉ​ട​മ​ക​ളാ​യ ഫേ​സ്ബു​ക്ക് പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്നു. പു​തി​യ ഫീ​ച്ച​ര്‍ ലോ​ക​ത്താ​ക​മാ​ന​മു​ള്ള ആ​ന്‍​ഡ്രോ​യ്ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ല​ഭ്യ​മാ​കും. ഒ​രു​നേ​രം നാ​ലു​പേ​രു​മാ​യാ​ണ് ഗ്രൂ​പ്പ് കോ​ളിം​ഗ് ന​ട​ത്താ​ന്‍ ക​ഴി​യു​ക. ഐ​ഒ​എ​സ് ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ബീ​റ്റ പ​തി​പ്പാ​യി ഗ്രൂ​പ്പ് കോ​ളിം​ഗ് ഫീ​ച്ച​ര്‍ വാ​ട്സ്‌ആ​പ്പ് നേ​ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Top