Month: August 2018
ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു; അര്‍ണബ് ഗോസ്വാമിക്ക് എതിരെ സിപിഎം നേതാവിന്റെ പത്തുകോടിയുടെ മാനനഷ്ടക്കേസ്
കൊച്ചി: പ്രളയകാലത്ത് ചാനല്‍ ചര്‍ച്ചയിലൂടെ മലയാളി സമൂഹത്തെ അപമാനിച്ച മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിക്ക് എതിരെ വക്കീല്‍നോട്ടീസ്. അര്‍ണബ് മാപ്പു പറയണമെന്നും മാനനഷ്ടമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നുമാവശ്യപ്പെട്ട് സിപിഎം നേതാവ് പി.ശശിയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മലയാളികളെ അപമാനിക്കാനും ജനങ്ങളെ വിഭജിച്ച് കലാപമുണ്ടാക്കാനുമാണ് ഗേസ്വാമി ശ്രമിച്ചതെന്ന് അദ്ദേഹം നോട്ടീസില്‍ ആരോപിച്ചു. രാജ്യത്തിനെതിരെ മറ്റിടങ്ങളില്‍ നിന്ന് പണം വാങ്ങി പ്രവര്‍ത്തിക്കുന്ന സംഘമാണ് മലയാളികള്‍ എന്നായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. മാധ്യമപ്രവര്ത്തകന്
പ്രളയക്കെടുതിയില്‍ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും അതിന്റെ പേരില്‍ കരഞ്ഞിരിക്കാന്‍ നമ്മള് തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും അതിന്റെ പേരില്‍ കരഞ്ഞിരിക്കാന്‍ നമ്മള് തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ അതിന്റെ പഴയ മഹത്വത്തിലേക്കും മൂല്യങ്ങളിലേക്കും തിരിച്ചെത്തിക്കുകയാണ് നമ്മുടെ മുന്നിലുള്ള ദൗത്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍, പ്രളയ രക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം ദുരന്ത മുഖത്തുനില്ക്കുമ്ബോള് ഒന്നും ആലോചിക്കാതെ രക്ഷാദൗത്യവുമായി എടുത്തുചാടുകയായിരുന്നു മത്സ്യത്തൊഴിലാളികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ജീവനോ ജോലിയോ ഒന്നും നോക്കാതെ ദുരന്തത്തിലകപ്പെട്ടവരെ
കണ്ണൂരില്‍ മുസ്ലീം ലീഗ് ഒാഫീസില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; കെട്ടിടത്തിനും വാഹനങ്ങള്‍ക്കും പരിക്ക്
കണ്ണൂര്‍ ഇരിട്ടിയില്‍ മുസ്ലിം ലീഗ് ഓഫീസില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ കെട്ടിടത്തിനും വാഹനങ്ങള്‍ക്കും കാര്യമായ കേട്പാട് സംഭവിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ ഓഫീസിനകത്ത് നിന്നും കൂടുതല്‍ ബോംബുകളും വടിവാള്‍ ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങളും കണ്ടെടുത്തു. ഇരിട്ടി ബസ് സ്റ്റാന്‍ഡിന് സമീപത്തെ മുസ്ലിം ലീഗ് ശാഖ ഓഫീസിലാണ് സ്ഫോടനം ഉണ്ടായത്. ഉഗ്ര ശബ്ദത്തോടെയുണ്ടായ സ്ഫോടനം ജനങ്ങളെ പരിഭ്രാന്തിയിലാക്കി.സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ചുമരുകള്‍ തകര്‍ന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കാര്യമായ കേട് പാട് സംഭവിച്ചു.ആളപായം ഉണ്ടായില്ല. പോലീസും ഫയര്‍
കണ്ണൂര്‍ ഇരിട്ടിയില്‍ ലീഗ് ഓഫീസില്‍ വന്‍ സ്ഫോടനം
കണ്ണൂര്‍ ഇരിട്ടിയില്‍ മുസ്ലീം ലീഗ് ഓഫീസില്‍ വന്‍ സ്ഫോടനം. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഓഫീസിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 2 കാറുകള്‍ക്ക് കേടുപറ്റി. സമീപത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്ത് പരിശോധന തുടരുകയാണ്. ബോംബ് കണ്ണൂരില്‍ നിന്നും ബോംബ് സ്ക്വാഡും പുറപ്പെട്ടിട്ടുണ്ട്.
അണ്ണാറക്കണ്ണനും തന്നാലായത്- മുരളി തുമ്മാരുകുടി എഴുതുന്നു
അണ്ണാറക്കണ്ണനും തന്നാലായത്. എൻറെ മരുമകനായ പ്രശാന്തിന്റെ മകൻ നാലു വയസ്സുകാരൻ പ്രണവ്. ചാലക്കുടിക്കടുത്ത് അന്നനാട്ടിലാണ് അവൻറെ അമ്മ വീട്. ചാലക്കുടിപ്പുഴ കരകയറി വന്നപ്പോൾ ആ വീടും വെള്ളത്തിൽ മുങ്ങി, കൂട്ടത്തിൽ അവന്റെ കളിപ്പാട്ടങ്ങളും. വെള്ളപ്പൊക്കം കഴിഞ്ഞയുടനെ കുട്ടിയെ ആ വീട്ടിലേക്ക് കൊണ്ടുപോകേണ്ട എന്ന് ഞാൻ പറഞ്ഞതിനാൽ അവൻ പോയില്ല. കളിപ്പാട്ടങ്ങളെല്ലാം അവിടെ നിന്നും അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ഞാൻ ഇന്നലെ വീട്ടിൽ ചെന്നപ്പോൾ അവൻ ഒറ്റക്കിരുന്ന് ആ കളിപ്പാട്ടങ്ങളെല്ലാം സോപ്പും പഴയ
ക്യാംപില്‍ ഉറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കിട്ടിയോ, കല്ലേറു കിട്ടിയത് മിച്ചം: കണ്ണന്താനത്തിന് ജന്മഭൂമിയുടെ വിമര്‍ശനം
ദുരിതാശ്വാസ ക്യാംപില്‍ കിടന്നുറങ്ങുന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ചിത്രം പോയ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഉറങ്ങുന്ന ഫോട്ടോയെടുത്ത് സ്വയം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പബലിസിറ്റിക്ക് ശ്രമിച്ചുവെന്ന് കാണിച്ച് കണ്ണന്താനത്തിനെ ആളുകള്‍ പൊങ്കാലയിട്ട് വധിച്ചിരുന്നു. ഇപ്പോള്‍ കണ്ണന്താനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി മുഖപത്രം 'ജന്മഭൂമി' രംഗത്തെത്തിയിരിക്കുകയാണ്. കണ്ണന്താനം അല്പം കൂടി മിതത്വം പ്രകടിപ്പിക്കണമായിരുന്നെന്നു പത്രം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അതിമിടുക്ക് അലോസരമാകും. ക്യാംപില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിനു കിട്ടിയോ? പകരം കുറേ
ജനജീവിതം ദുരിതത്തിലാക്കുന്ന നടപടികള്‍ ചിലര്‍ എടുക്കുന്നതായി ദുബായ് ഭരണാധികാരി: മോഡി സര്‍ക്കാരിനെതിരായ രൂക്ഷവിമര്‍ശനമെന്ന് സോഷ്യല്‍ മീഡിയ
ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ എഴുതിയ കുറിപ്പ് നരേന്ദ്ര മോഡി സര്‍ക്കാരിനെതിരായ വിമര്‍ശനമെന്ന് സോഷ്യല്‍ മീഡിയ. രണ്ടുതരം ആളുകളെയാണ് താന്‍ കണ്ടിട്ടുള്ളതെന്ന് അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു ഇതില്‍ രണ്ടാമത്തെ വിഭാഗത്തെ പരാമര്‍ശിക്കുന്ന ഭാഗമാണ് കേന്ദ്രസര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനമാണെന്ന് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. 'രണ്ട്വിഭാഗം ആളുകളുണ്ട്, ഇതില്‍ രണ്ടാമത് വിഭാഗം എളുപ്പമുള്ള കാര്യങ്ങളെ പ്രയാസകരമാക്കുന്നു.ജനങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്ന നടപടികളെടുക്കും. ജനങ്ങള്‍ ആവശ്യങ്ങള്‍ക്കു വേണ്ടി തങ്ങളുടെ വാതില്ക്കലും
പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിക്ക് കരസേനയുടെ കൈത്താങ്ങ്: 24 മണിക്കൂര്‍ വൈദ്യസഹായം ലഭ്യം
പ്രളയത്തെ തുടര്‍ന്ന് ഒറ്റപ്പെടുകയും ഉപകരണങ്ങള്‍ കേടുവരികയും ചെയ്തതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാക്കി കരസേന. പ്രളയത്തില്‍ലകപ്പെട്ട പുത്തന്‍വേലിക്കാര്‍ക്ക് ആശ്വാസമാകുകയാണ് കരസേനയുടെ വൈദ്യസഹായം. കഴിഞ്ഞ ദിവസമാണ് ആശുപത്രിയുടെ പ്രവര്‍ത്തനം കരസേന ഏറ്റെടുത്തത്. സെക്കന്‍ന്തരാബാദില്‍ നിന്നുളള ആര്‍മി മെഡിക്കല്‍ കോറമാണ് പുത്തന്‍വേലിക്കരയിലെത്തിയിരിക്കുന്നത്. എട്ട് ഡോക്ടര്‍മാരും നാല്‍പ്പത്തിയേഴ് പാരാമെഡിക്കല്‍ ജീവനക്കാരുമടക്കം 55 പേരടങ്ങുന്ന സംഘമാണ് എത്തിയത്. ഐ.പി. സേവനവും രാത്രികാല പരിശോധനയും ഇവിടെ ലഭ്യമാണ്. ലെഫ്റ്റനന്റ് കേണല്‍ സിദ്ധാര്‍ത്ഥയുടെ
തൃശ്ശൂര്‍ വനമേഖലയില്‍ സോയില്‍ പൈപ്പിങ്ങെന്ന അപൂര്‍വ പ്രതിഭാസം; ഭൗമാന്തര്‍ഭാഗത്ത് ടണലുകള്‍ രൂപപ്പെടുന്നു
തൃശൂര്‍: ശക്തമായ മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ സോയില്‍ പൈപ്പിങ് എന്ന അപൂര്‍വ ഭൗമപ്രതിഭാസമുണ്ടായതായി റിപ്പോര്‍ട്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലാന്‍ഡ് സ്ലൈഡ് പ്രോജക്ട് ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.എസ്.ശ്രീകുമാര്‍, മണ്ണൂത്തി ഫോറസ്ട്രി കോളെജ് ഡീന്‍ ഡോ.കെ.വിദ്യാസാഗരന് എന്നിവര്‍ അടങ്ങിയ വിദഗ്ധ സമിതിയുടേതാണ് കണ്ടെത്തല്‍. ഭൗമാന്തര്‍ഭാഗത്ത് ടണലുകള്‍ രൂപപ്പെടുന്ന പ്രതിഭാസമാണ് സോയില്‍ പൈപ്പിങ്. നദിയൊഴുകും പോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങള്‍ രുപപ്പെടുകയും അതിലൂടെ ദൃഡത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷ്ണങ്ങളും ഒഴുകി