55 ദിവസത്തിനുള്ളില്‍ കേരളത്തില്‍ 567 തീപിടുത്തങ്ങള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്

കൊച്ചി; വേനല്‍ ശക്തമാകുന്നതിനൊപ്പം കേരളത്തില്‍ തീപിടുത്ത ഭീഷണി വര്‍ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയില്‍ മാത്രം മൂന്ന് ഇടങ്ങളിലാണ് തീ പിടിത്തമുണ്ടായത്. ഇതില്‍ ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം കൊച്ചിയെ തന്നെ പുകനിറച്ചു. ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ 55 ദിവസത്തിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ചെറുതും വലുതുമായി 567 തീപിടുത്തങ്ങളാണുണ്ടായത്. ഉപഗ്രഹങ്ങളിലാണ് കേരളത്തിലെ തീപിടുത്തം പതിഞ്ഞത്. നാസയുടെ ഉപഗ്രഹ സംവിധാനമായ ലാന്‍സ് ഫേംസ് (LANCE FIRMS), യൂറോപ്യന്‍ യൂണിയന്റെ

ആറ്റുകാല്‍ പൊങ്കാല; ഹരിത ചട്ടം നടപ്പാക്കാത്ത സംഘടനകള്‍ക്ക് പിഴയിട്ട് തിരുവനന്തപുരം നഗരസഭ, തുക ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഹരിതചട്ടം നടപ്പാക്കാത്ത സംഘടനകള്‍ക്ക് പിഴ. ആറ്റുകാല്‍ പൊങ്കാലയ്ക്ക് പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണ വിതരണം നടത്തിയവര്‍ ഏഴ് ദിവസത്തിനകം പിഴ അടയ്ക്കണമെന്ന് കാണിച്ച്‌ തിരുവനന്തപുരം നഗരസഭ സംഘടനകള്‍ക്ക് ഇന്ന് നോട്ടീസ് അയയ്ക്കും. 129 സംഘടനകളാണ് പൊങ്കാല ദിവസം ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യാന്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം രജിസ്റ്റര്‍ ചെയ്തതിലും കൂടുതലാളുകള്‍ ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. മാത്രമല്ല മിക്കവരും പ്ലാസ്റ്റിക് കാരി ബാഗ്, പാത്രങ്ങള്‍, ഗ്ലാസ്

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതികളുടെ കൊലപാതകം: കൊലപാതകികളെക്കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു; അന്വേഷണം ഒരു ജീപ്പിനെ കേന്ദ്രീകരിച്ച്‌; ഏഴു പേര്‍ കസ്റ്റഡിയില്‍

കാസര്‍ഗോഡ്: കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലപാതകികളെക്കുറിച്ച്‌ പൊലീസിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയതായി സൂചന. സ്ഥലത്ത് എത്തിയ കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള ഒരു ജീപ്പിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ ജീപ്പാണ് കൃപേഷിനെയും ശരത്‌ലാലിനെയും ഇടിച്ചിട്ടതെന്നാണ് കരുതുന്നത്. സ്ഥലത്ത് നിന്ന് കിട്ടിയ മൂന്ന് മൊബൈല്‍ ഫോണുകളില്‍ ഒന്ന് പ്രതികളില്‍ ഒരാളുടേതാണെന്നാണ് പൊലീസിന്റെ നിഗമനം. സ്ഥലത്ത് നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വിരലടയാളവും പൊലീസിന്

ഹ​ര്‍​ത്താ​ല്‍ കോ​ട​തി അ​ല​ക്ഷ്യം: നേ​താ​ക്ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി, മാധ്യമങ്ങള്‍ക്കും വിമര്‍ശനം

കൊ​ച്ചി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഹ​ര്‍​ത്താ​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ഡീ​ന്‍ കു​ര്യാ​ക്കോ​സ്, യു​ഡി​എ​ഫ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ എ​ന്നി​വ​ര്‍​ക്ക് നോ​ട്ടീ​സ് അ​യ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഹ​ര്‍​ത്താ​ല്‍ വാ​ര്‍​ത്ത​ക​ളു​ടെ റി​പ്പോ​ര്‍​ട്ടിം​ഗ് സം​ബ​ന്ധി​ച്ച്‌ മാ​ധ്യ​മ​ങ്ങ​ള്‍​ക്കും കോ​ട​തി ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മാ​ണ് ന​ല്‍​കി​യ​ത്.

‘വ്യത്യസ്തനായ മുഖ്യന്‍, വാക്ക് പാലിക്കുന്ന വ്യക്തിത്വം’; പിണറായി വിജയന്‍ പറഞ്ഞ വാക്ക് എട്ട് മാസം കൊണ്ട് നടപ്പാക്കി

നിപാ വൈറസ് ബാധ പരത്തിയ ഭീതിയുടെ ദിനങ്ങളെ പിന്നിലാക്കി അതിജീവനത്തിന്റെ പാതയില്‍ മുന്നേറുന്ന മലയാളികള്‍ക്ക് 1000 ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ജനകീയ സര്‍ക്കാരിന്റെ സമ്മാനമാണ് രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. മെയ് 30ന് തറക്കല്ലിട്ട് എട്ടുമാസത്തില്‍ ആദ്യഘട്ടനിര്‍മാണം പൂര്‍ത്തിയാക്കിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വൈറസിനെ അതിജീവിക്കാന്‍ നടത്തിയ സമാനതകളില്ലാത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച മുഖ്യമന്ത്രി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ

Top