രാജസ്ഥാനില്‍ കോണ്‍ഗ്രസ് വന്നെങ്കിലും ഒരു മാറ്റവുമില്ല; പശുഭീകരതയാല്‍ കൊല്ലപ്പെട്ട പെഹ്ലു ഖാനെയും മക്കളെയും പശുമോഷ്ടാക്കളാക്കി കുറ്റപത്രം.

ജയ്പൂര്‍: ബി.ജെ.പി പോയി കോണ്‍ഗ്രസ് വന്നെങ്കിലും പശുഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ യാതൊരു മാറ്റവും വരുത്താതെ രാജസ്ഥാന്‍ പൊലിസ്. 2017ല്‍ പശു മോഷ്ടാവെന്നാരോപിച്ച്‌ സംഘ്പരിവാര്‍ മര്‍ദിച്ചുകൊലപ്പെടുത്തിയ പെഹ്ലു ഖാനെ മരണശേഷം പ്രതിയാക്കി രാജസ്ഥാന്‍ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചു. പെഹ്ലു ഖാനെ പശുമോഷ്ടാവായി ചിത്രീകരിക്കുന്ന കുറ്റപത്രത്തില്‍ അദ്ദേഹത്തിന്റെ രണ്ടുമക്കളെയും പ്രതിചേര്‍ത്തിട്ടുണ്ട്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഡിസംബറില്‍ തയാറാക്കിയ കുറ്റപത്രം മെയ് 29നാണ് ബെഹ്‌റൂറിലെ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേ്റ്റ് മുന്‍പാകെ

ര​ജി​സ്​​റ്റ​ര്‍ വി​വാ​ഹം ഇ​നി രഹസ്യമാക്കി വെക്കാന്‍ കഴിയില്ല

തി​രു​വ​ന​ന്ത​പു​രം: ര​ജി​സ്​​റ്റ​ര്‍ വി​വാ​ഹം ഇ​നി രഹസ്യമാക്കി വെക്കാന്‍ കഴിയില്ല. ര​ജി​സ്​​ട്രാ​ര്‍ ഓ​ഫി​സി​ലെ നോ​ട്ടീ​സ്​ ബോ​ര്‍​ഡി​ല്‍ മാ​ത്രം ഒ​തു​ങ്ങി​യി​രു​ന്ന അ​റി​യിപ്പ് ഇനി മുതല്‍ വെ​ബ്​​സൈ​റ്റി​ലും കാണാന്‍ കഴിയും. അ​പേ​ക്ഷ​ക​രു​ടെ ഫോട്ടോ​യും വി​ലാ​സ​വും സഹിതമാണ് വിവരങ്ങള്‍ വെബ്സൈറ്റില്‍ കാണിക്കുക. വി​വാ​ഹം ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ച്ച്‌ വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തു​ക​യും ആ​ക്ഷേ​പം സ്വീ​ക​രി​ച്ച്‌ തീ​ര്‍​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ച​ട്ടം. എ​ന്നാ​ല്‍ നി​ല​വി​ല്‍ അ​പേ​ക്ഷ സ്വീ​ക​രി​ച്ച​ശേ​ഷം വി​വ​രം സ​ബ് ര​ജി​സ്​​ട്രാ​ര്‍ ഓ​ഫി​സി​ലെ നോ​ട്ടീ​സ്​ ബോ​ര്‍​ഡി​ല്‍ പ​തി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് 22, യു.ഡി.എഫ് 17.

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മേല്‍ക്കൈ. തെരഞ്ഞെടുപ്പ് നടന്ന 44 പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പല്‍ വാര്‍ഡുകളില്‍ 22 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് വിജയിച്ചു. 17 വാര്‍ഡുകള്‍ യു.ഡി.എഫ് വിജയിച്ചപ്പോള്‍ ബി.ജെ.പി അഞ്ച് വാര്‍ഡുകള്‍ സ്വന്തമാക്കി. 33 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ആറ് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും അഞ്ച് മുനിസിപ്പല്‍വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.തിരുവനന്തപുരത്തെ കല്ലറ പഞ്ചായത്ത് ഭരണം ഉപതെരഞ്ഞെടുപ്പ് ജയത്തോടെ എല്‍.ഡി.എഫില്‍നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. വയനാട് മുട്ടില്‍ പഞ്ചായത്തിലും ഇടുക്കി മാങ്കുളം

ഡെൻമാർക്കിൽ ഇടതുസർക്കാർ അധികാത്തിൽ. മെയ്‌റ്റെ ഫ്രഡറിക്‌സൺ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രധാനമന്ത്രി.

ഡെൻമാർക്കിൽ ഇടതുസർക്കാർ അധികാത്തിൽ. ഇടതു കക്ഷികളുടെ പിന്തുണയോടെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയാണ് സർക്കാർ രൂപീകരിച്ചത്. മെയ്‌റ്റെ ഫ്രെഡറിക്‌സൺ പ്രധാനമന്ത്രിയാകും. 41കാരിയായ മെയ്‌റ്റെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലായാതോടെ നീണ്ട ചർച്ചകൾക്കൊടുവിലാണ് റെഡ് ബ്ലോക്ക് മുന്നണി സർക്കാർ രൂപീകരിക്കുന്നത്. രാജ്യത്തെ 179 സീറ്റുകളിൽ 91 സീറ്റുകളാണ് ഇടതുപക്ഷത്തിനുള്ളത്.

ജനോപകാരപ്രദമായ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്, കേരളത്തില്‍ വിഭവസമൃദ്ധ ഉച്ചഭക്ഷണമൊരുക്കി സര്‍ക്കാര്‍ സ്‌‌കൂള്‍

പൊതുവിദ്യാലയങ്ങളിൽ ഭക്ഷണത്തിനൊപ്പം പഴവർഗങ്ങളും നൽകും.  ഇതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ‌്  സമർപ്പിച്ചു. സർക്കാർ  തീരുമാനം ഉടൻ ഉണ്ടാകും. ഉച്ചഭക്ഷണത്തിന‌് പുറമെ പാലും പഴവും മുട്ടയും കുട്ടികൾക്കു നൽകുന്ന ഏക സംസ്ഥാനമാകും കേരളം. ഒന്നു മുതൽ എട്ടുവരെയുള്ള സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിലെ 28 ലക്ഷം വിദ്യാർഥികൾക്കായാണ്‌ പദ്ധതി. ഓരോ വിദ്യാർഥിക്കും ആഴ‌്ചയിൽ രണ്ട‌് ദിവസമായി 10 രൂപയുടെ പഴം നൽകും. വാഴപ്പഴം, മാങ്ങ, പേരയ‌്ക്ക, പപ്പായ, നെല്ലിക്ക

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം; പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

കൊല്ലം; കടയ്ക്കല്‍ ഐരക്കുഴി യുപി സ്‌കൂളിന്റെ കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ സ്‌കൂള്‍ മാനേജര്‍ പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുത്തു. അപകടാവസ്ഥയിലായിരുന്ന കെട്ടിടം യഥാസമയം പൊളിച്ചു നീക്കാത്തതിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. അപകടാവസ്ഥയിലായിരുന്ന പഴയ കെട്ടിടം ബുധനാഴ്ച്ച അര്‍ധരാത്രിയോടെയാണ് പൊളിഞ്ഞ് വീണത്. അപകടം നടന്നത് സ്‌കൂള്‍ പ്രവര്‍ത്തിസമയത്താവാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിനോട് ചേര്‍ന്നുള്ള കെട്ടിട്ടമാണ് തകര്‍ന്നു വീണത്.

മക്കളുടെ വിവാഹത്തിന് ലക്ഷങ്ങള്‍ വിലയുള്ള ഒന്നേകാല്‍ ഏക്കര്‍ ഭൂരഹിതര്‍ക്ക് സൗജന്യമായി നല്‍കും; മാതൃകയായി മുസ്‌ലിം ലീഗ് നേതാവ്

കാഞ്ഞിരപ്പള്ളി: മക്കളുടെ വിവാഹത്തിന് ഭൂമിയില്ലാത്തവര്‍ക്ക് ലക്ഷങ്ങളുടെ വിലയുള്ള ഭൂമി പതിച്ചു നല്‍കാനൊരുങ്ങുകയാണ് ദമ്ബതികള്‍. മുണ്ടക്കയം നെന്മേനി സ്വദേശിയും മുസ്‌ലിം ലീഗ് കോട്ടയം ജില്ലാ പ്രസിഡന്റുമായ അസീസ് ബഡായിലും ഭാര്യ സുനിതയുമാണ് മക്കളുടെ വിവാഹത്തോടനുബന്ധിച്ച്‌ ഭൂരഹിതര്‍ക്ക് നാലു സെന്റ് ഭൂമി വീതം സൗജന്യമായി നല്‍കി മാതൃകയാകുന്നത്. കൂട്ടിക്കല്‍ ടൗണിനു സമീപം ഇതിനായി ഒന്നേകാല്‍ ഏക്കര്‍ ഭൂമി മാറ്റിവച്ചു. നൂറോളം അപേക്ഷ ലഭിച്ചതില്‍നിന്നും

‘വിവാദ അയ്യപ്പബോര്‍ഡ്’; കേരളവര്‍മ്മയിലെ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

തൃശ്ശൂര്‍: ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ച്‌ ബോര്‍ഡ് വച്ചെന്ന പരാതിയില്‍ തൃശ്ശൂര്‍ കേരള വര്‍മ്മ കൊളേജിലെ എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തൃശ്ശൂര്‍ സിജെഎം കോടതിയാണ് കേസെടുക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് കുമാറാണ് ഹിന്ദുദേവതകളെ അപമാനിച്ചെന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. എസ്‌എഫ്‌ഐ നേതാക്കള്‍ക്കെതിരെ ഡിജിപി, സിറ്റി പൊലീസ് കമ്മീഷണര്‍, തൃശ്ശൂര്‍ വെസ്റ്റ് സിഐ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടും കേസ്

‘സ്വീറ്റ്‌സ് വാങ്ങാന്‍ എന്റെ മകന്‍ 100 രൂപ പേഴ്‌സില്‍ നിന്ന് എടുത്തുപോയി, ഉപദ്രവിക്കരുത്’; നന്മമരങ്ങള്‍; കുറിപ്പ്

ഒരാഴ്ച മുന്‍പാണ് സബീഷ് വര്‍ഗീസ് എന്ന യുവാവിന് പേഴ്‌സ് കളഞ്ഞുപോകുന്നത്. ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷന് സമീപംവെച്ച്‌. വിലപിടിച്ച രേഖകളും പെന്‍ഡ്രൈവും പേഴ്‌സിലുണ്ടായിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച്‌ പോസ്റ്റ് ഇടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒരാഴ്ച പിന്നിട്ടിട്ടും പേഴ്‌സ് ലഭിക്കാതായതോടെ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് ഇരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞദിവസം ഒരു കൊറിയര്‍ സബീഷിനെ തേടിയെത്തി. നഷ്ടപ്പെട്ട രേഖകളും പെന്‍ഡ്രൈവുമെല്ലാം ആ കവറിലുണ്ടായിരുന്നു. ഒപ്പം ഒരു കത്തും.

വയനാട്ടിലും തിരുവനന്തപുരത്തും രാജ്യം തോറ്റോയെന്ന് മോദി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയും ബി.ജെ.പി.യുടെ വന്‍വിജയവും ചോദ്യം ചെയ്യുന്നതിലൂടെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 'ബി.ജെ.പി.യും സഖ്യകക്ഷികളും ജയിച്ചപ്പോള്‍ രാജ്യവും ജനാധിപത്യവും തോറ്റെന്ന് ചില നേതാക്കള്‍ പറയുന്നു. ഇത്തരം പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണ്. വയനാട്ടിലും റായ്ബറേലിയിലും ബെറാംപുരിലും തിരുവനന്തപുരത്തും ഇന്ത്യ തോറ്റോ?. അമേഠിയില്‍ ഇന്ത്യ തോറ്റോ?. ഇത് ധാര്‍ഷ്ട്യവും ജനവിധിക്കെതിരായ ഭാഷ

Top