Fake note case: Former BJP leader from Kodungallur arrested again with Crores of fake Indian currency

THRISSUR: A former BJP leader who was arrested long back with fake currency notes following note ban was arrested again recently with fake notes with a face value of crores of rupees. It was Kodungallur S N Puram native Erasseri Rakesh, who was arrested by Koduvally Police. His aide and Malappuram

സൗജന്യ സേവനമല്ലിത്…; ഉപയോക്താക്കളോടു കടുംകൈ ചെയ്യാന്‍ യൂട്യൂബിന്റെ പുതിയ നയം

ഇന്റര്‍നെറ്റും സ്മാര്‍ട്ട് ഫോണും കയ്യില്‍ വച്ച്‌ കൊണ്ട് പലരും പ്രത്യേകിച്ച്‌ യുവാക്കള്‍ പണമുണ്ടാക്കാനും പ്രശസ്തി ആര്‍ജിക്കാനും സ്വന്തം മികവ് തെളിയിക്കുവാനുമായി ഉപയോഗിച്ച ഏറ്റവും പ്രധാനപ്പെട്ട മാധ്യമമായിരുന്നു യൂട്യൂബ്. ഇനിമുതല്‍, ഇത് അത്ര എളുപ്പമല്ലെന്നാണ് യൂട്യൂബ് നടപ്പിലാക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പുതിയ നയം വ്യക്തമാക്കുന്നത്. തങ്ങള്‍ ഒരിക്കലും ഒരു സൗജന്യ സേവനമല്ലെന്നാണ് യൂട്യൂബിന്റെ വാദം. ഇന്നും പല യുവാക്കളും വിനോദത്തിനായിക്കൂടി വ്ലോഗര്‍ എന്ന നാമം സ്വീകരിച്ചു, വിവരങ്ങളും ദൃശ്യങ്ങളും അവതരിപ്പിച്ചു യൂട്യൂബുവഴി പണമുണ്ടാക്കുകയും, അതിനായി

പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഇനി ഹെല്‍മെറ്റ് നിര്‍ബന്ധം; നാലു വയസ്സിന് മുകളിലുള്ളവര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇനി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ്. പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് വേണമെന്ന കേന്ദ്ര മോട്ടോര്‍ വാഹനനിയമം കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലു വയസ്സിന് മുകളിലുള്ള കുട്ടികള്‍ അടക്കം എല്ലാ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കി. കേന്ദ്രനിയമത്തിനെതിരായ അപ്പീല്‍ പിന്‍വലിക്കുന്നതായും, ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ കേന്ദ്ര

ജിഎസ്ടി കോമ്പന്‍സേഷനായി കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് 1600 കോടി; കുടിശ്ശിക നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു: തോമസ് ഐസക്

സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രത്തിന്റെ സംസ്ഥാനത്തോടുള്ള സമീപനമെന്ന് ധനമന്ത്രി തോമസ് ഐസക് സഭയില്‍. ജിഎസ്ടി കോമ്പന്‍സേഷനായി കഴിഞ്ഞ മാസം സംസ്ഥാനത്തിന് ലഭിക്കാനുള്ളത് 1600 കോടി രൂപയാണ് ഈ തുക ഇതുവരെ കേന്ദ്രം നല്‍കിയിട്ടില്ല. അംഗീകൃത വായപാ അടങ്കല്‍ 6500 കോടി കേന്ദ്രം ഇതുവരെ തന്നിട്ടില്ല. സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കത്തിന് കാരണം ഇതാണെന്നും എന്നാല്‍ ഈ പ്രതിസന്ധിക്കിടയിലും സ്ഥാനത്തെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടായിട്ടില്ലെന്നും മന്ത്രി

വികസനത്തിന്റെ വൈദ്യുതി പ്രവാഹം; രാമചന്ദ്രന്‍ കടന്നപ്പള്ളി

പത്തനംതിട്ട: കേരളത്തിന്റെ വികസന പാതയില്‍ വികസനത്തിന്റെ വൈദ്യുതി പ്രവാഹമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നതെന്ന് തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി വകുപ്പിന്റെ പ്രവര്‍ത്തനം സംസ്ഥാനത്തിന് പ്രതീക്ഷയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടംകുളം ആണവ വൈദ്യുതി നിലയത്തില്‍ നിന്നുള്ള ഇടമണ്‍- കൊച്ചി 400 കെവി ട്രാന്‍സ്മിഷന്‍ ലൈനിന്റെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. എതിര്‍പ്പ് ഉയരുന്നു എന്നതുകൊണ്ട്

ഐടി മേഖലയിലെ 40,000 പേര്‍ക്ക് ജോലി നഷ്ടപ്പെടും, അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇത് ആവര്‍ത്തിക്കും; ഐടി വിദഗ്ധന്‍

ബാംഗളൂര്‍; ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഐടി മേഖലയില്‍ 30,000 മുതല്‍ 40,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് പ്രവചിച്ച്‌ ഐടി വിദഗ്ധന്‍ മോഹന്‍ദാസ് പൈ. വളര്‍ച്ച മന്ദഗതിയിലാവുന്നതുകൊണ്ടാണ് കമ്ബനികള്‍ക്ക് ജീവനക്കാരെ ഒഴിവാക്കേണ്ടിവരുന്നതെന്നും എന്നാല്‍ ഇത് അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സാധാരണ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനികള്‍ അതിവേഗം വളരുമ്പോഴാണ് സ്ഥാനക്കയറ്റം കൊടുക്കുന്നത്. അതുപോലെ വളര്‍ച്ച മന്ദഗതിയിലാകുമ്പോള്‍ കമ്പനികള്‍ക്ക് ഘടനകള്‍

കൂട്ടവിറ്റഴിക്കല്‍: ഡിസംബറില്‍ വ്യാപകപ്രക്ഷോഭം; സിപിഐ എം

പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഡിസംബറിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങളോട് സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആഹ്വാനം ചെയ്‌തു. ജനുവരി എട്ടിനു കേന്ദ്രട്രേഡ്‌ യൂണിയനുകളുടെ അഖിലേന്ത്യാ പണിമുടക്കിന്‌ പാര്‍ടി പിന്തുണ പ്രഖ്യാപിച്ചു. പൊതു ആസ്‌തികള്‍ സംരക്ഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പൊളിറ്റ്‌ബ്യൂറോ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യം തകര്‍ച്ച നേരിടുമ്പോള്‍ ആഭ്യന്തര--വിദേശ കുത്തകകള്‍ക്ക്‌ പരമാവധിലാഭം കൊയ്യാന്‍ അവസരം തുറന്നുകൊടുക്കുകയാണ്‌ മോഡിസര്‍ക്കാര്‍. കൃഷി,

അറബിക്കടലില്‍ ചൂടും തണുപ്പും മാറി മാറി; ചുഴലിക്കാറ്റുകള്‍ വീണ്ടും രൂപപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്‌

കൊച്ചി: അറബിക്കടലില്‍ വലിയ മാറ്റങ്ങളെന്ന് വിദഗ്ധര്‍. മധ്യ കിഴക്കന്‍ ഭാഗം ചൂടില്‍ നിന്ന് മാറി തടത്തിരിക്കുമ്പോള്‍, പടിഞ്ഞാറന്‍ ഭാഗത്തെ ചൂടില്‍ മാറ്റം വന്നിട്ടില്ല. അടുത്തിടെ കടന്നുപോയ ഇരട്ട ചുഴലിക്കാറ്റുകളാണ് ഈ ഭാഗത്തെ തണുപ്പിച്ചത്. കേരളവും മധ്യ അറേബ്യന്‍ മേഖലകളും ഉള്‍പ്പെടുന്ന മേഖലയില്‍ 27 ഡിഗ്ര സെല്‍ഷ്യസാണ് ഇപ്പോള്‍ താപനില. അതേസമയം യെമന്‍ ഉള്‍പ്പെടെയുള്ള മേഖലകളിലെ അറബിക്കടലിലെ താപനില 30 ഡിഗ്രിയില്‍ കൂടുതലാണ്. ഈ ചൂടുള്ള

പൊലീസുകാര്‍ ഓര്‍ഡര്‍ ചെയ്ത മസാലദോശയില്‍ പുഴു,​ ഹോട്ടല്‍ അടച്ചുപൂട്ടി

തിരുവനന്തപുരം: പൊലീസുകാര്‍ ഓര്‍‌ഡര്‍ ചെയ്ത മസാല ദോശയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലെ ഹോട്ടല്‍ അടച്ചു പൂട്ടി. തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഹോട്ടല്‍ ശ്രീപദ്മനാഭയിലെ മസാല ദോശയില്‍ നിന്നാണ് പുഴുവിനെ കിട്ടിയത്. വൈകുന്നേരത്തോടെ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുകയായിരുന്നു. ഇവര്‍ ഓര്‍ഡര്‍ ചെയ്ത ദോശയിലാണ് പുഴുവിനെ കണ്ടത്. തുടര്‍ന്ന് പോലീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടല്‍ അടച്ചുപൂട്ടാന്‍

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന് സമൂഹം തയ്യാറാകണമെന്ന് മന്ത്രി. മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സമൂഹം ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. നല്ല നടപ്പ് (പ്രൊബേഷന്‍) ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭരണഘടനയെ വെല്ലുവിളിക്കുന്ന സാമൂഹികാന്തരീക്ഷം ആശാസ്യമല്ല. വ്യത്യസ്തത ഏറെയുള്ള സാമൂഹ്യക്രമം നിലനില്‍ക്കുന്ന രാജ്യത്ത് പാര്‍ലമന്റിനും മുകളിലായാണ് ഭരണഘടനയെന്ന് കാണണം. ഇങ്ങനെയൊരു സമൂഹത്തില്‍ കാണപ്പെടുന്ന കുറ്റവാളികളുടെ മാനസിക പരിവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. ജയിലുകളില്‍ കഴിയുന്ന 21 വയസിന് താഴെയുള്ളവരെ കുറ്റകൃത്യങ്ങളുടെ വ്യാപ്തിക്ക്

Top