സ്വപ്‌നയുമായി ബന്ധം: സ്വർണക്കടത്തിൽ ജനം ടിവി തലവൻ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസ്

സ്വർണക്കടത്ത് കേസിൽ ബിജെപി ചാനൽ തലവൻ അനിൽ നമ്പ്യാർക്ക് കസ്റ്റംസ് നോട്ടീസയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ജനം ടിവി കോ-ഓർഡിനേറ്റിങ് എഡിറ്ററോട് കസ്റ്റംസ് നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്ത് ഈ ആഴ്ച ഹാജരാകാനാണ് നിർദ്ദേശം. . സ്വർണക്കടത്ത് പിടികൂടി മണിക്കൂറുകൾക്കുള്ളിൽ പ്രതി സ്വപ്‌‌ന സുരേഷുമായി അനൽ നമ്പ്യാർ ഫോണിൽ സംസാരിച്ചതിന്റെ രേഖകൾ നേരത്തേ പുറത്തുവന്നതാണ്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ലെന്ന് പറയാൻ അനിൽ നമ്പ്യാർ തന്നോട് നിർദേശിച്ചുവെന്ന് സ്വപ്ന

ആഗസ്റ്റ്‌ 19 സഖാവ് പി. കൃഷ്ണപിള്ള ദിനം. അകാലത്തിൽ പൊലിഞ്ഞുപോയ വിപ്ലവ നക്ഷത്രം…

പി.കൃഷ്ണപിള്ളയുടെ 72-ആം ചരമവാര്‍ഷികമാണ്‌..കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ സർവഥാ യോഗ്യനായ ധീരവിപ്ലവകാരി. സമാനതകളില്ലാത്ത സംഘടനാ പാടവത്തിലൂടെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് ബീജാവാപം നടത്തിയ ആദ്യപഥികരില്‍ ഒരാള്‍. ഇ എം എസ് എന്ന കമ്മ്യൂണിസ്റ്റ് താത്വികാചാര്യന്റെയും എ കെ ജി എന്ന "പാവങ്ങളുടെ പടത്തലവ"ന്റെയും സമകാലികനായിരുന്ന സഖാവ് കൃഷ്ണപിള്ള, അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ തൊഴിലാളികളുടെയും തൊഴിലാളിപ്രസ്ഥാനത്തിന്റെയും ഏറ്റവും വലിയ ജനകീയ സംഘാടകനായിരുന്നു. 1906 ഓഗസ്റ്റ് 19 മുതല്‍ 1948 ഓഗസ്റ്റ് 19

സുപ്രീം കോടതി എന്തിനാണിങ്ങനെ പേടിക്കുന്നത്?

കോടതി അലക്ഷ്യക്കേസിൽ പ്രശസ്ത അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുകയാണ്. ശിക്ഷ എന്താണെന്ന് രണ്ടു ദിവസം കഴിഞ്ഞ് ഓഗസ്റ്റ് 20-ന് കോടതി പറയും. 1971-ലെ കോടതി അലക്ഷ്യ നിയമം വകുപ്പ് 12 പ്രകാരം ആറു മാസത്തെ തടവും രണ്ടായിരം രൂപയുമാണ് പരമാവധി ശിക്ഷ. രാജ്യം 74-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ തലേന്നാണ് ഈ കേസിൽ സുപ്രീം കോടതിയുടെ വിധി വന്നുവെന്നത് യാദൃശ്ചികമായിരിക്കാം. അർദ്ധരാത്രിയിലാണ് ഇന്ത്യ സ്വാതന്ത്ര്യത്തിലേക്കുണർന്നത്. ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കുള്ള രാജ്യത്തിന്റെ

അഴിമതിയെപ്പറ്റി, സ്വജനപക്ഷപാതിത്വത്തെപ്പറ്റി, സ്വാധീനത്തെപ്പറ്റിയൊക്കെ പ്രബന്ധം രചിക്കുന്ന നിങ്ങൾ, സ്വാധീനമുപയോഗിച്ചു നിങ്ങളിലെ പ്രമുഖർ നേടിയ ഫ്ലാറ്റുകൾ ഏത് കണക്കിൽ പെടുത്തും ..? അല്ല അതും ജനങ്ങളുടെ നികുതിപ്പണം തന്നെയാണല്ലോ.. ല്ലേ…..

കഴിഞ്ഞദിവസം ഒരു മാധ്യമത്തൊഴിലാളി സർക്കാരിന്റെ പേ റോളിൽ ഉള്ള ഒരാൾ രാഷ്ട്രീയം പറയാമോ, മാധ്യമങ്ങളെ വിമർശിക്കാമോ എന്നൊക്കെ ചോദിക്കുന്നത് കേട്ടു… ? സർക്കാരിന്റെ പണത്തെപ്പറ്റി ബേജാറാകുന്ന മാധ്യമങ്ങളെ പഴയൊരു കാര്യം ഓർമപ്പെടുത്താം … അധികം പഴക്കമൊന്നുമില്ല ഒരു അഞ്ചാറ് വർഷത്തെ പഴക്കം … തിരുവനന്തപുരം പേരൂർക്കടയിൽ മാധ്യമ പ്രവർത്തകർക്കായി കേരള ഹൗസിംഗ് ബോർഡ് അൻപത്തി നാല് ഫ്ലാറ്റുകൾ നിർമ്മിച്ചു .. ടു ബെഡ് റൂം, ത്രീ ബെഡ് റൂം ഫ്ലാറ്റുകൾ

വികസനക്കുതിപ്പിൽ കേരളം പവ്വർക്കട്ടില്ലാത്ത 5 വർഷങ്ങൾ.

ഏട്ടുകാലി മമ്മുഞ്ഞുകൾ അവതാര പിറവി എടുക്കാൻ ഇനി അധികകാലം ഇല്ലാ എന്നത് കൊണ്ട് ഇടമൺ - കൊച്ചി പവർ ഹൈവേ സംബന്ധിച്ച് സവിസ്തരം പ്രതിപാദിക്കയാണ്. 🔴2005 ൽ കൂടംകുളം നിലയത്തിൽ നിന്നുള്ള വൈദ്യുതി കടത്തുന്നതിനുള്ള പദ്ധതിക്ക് സെൻ്റർ ഫോർ ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകുന്നത്. 🔴കേന്ദ്ര പൊതുമേഖല സ്ഥാപനമായ പവർഗ്രിഡ് കോർപ്പറേഷനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചത്. 🔴2008 ലാണ് 1800 കോടി മുതൽ മുടക്കുള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നത്. 🔴കൂടംകുളം മുതൽ തിരുനെൽവേലി

വ്യാജവാര്‍ത്ത മറുനാടന്‍ മലയാളി യുട്യൂബ് ചാനല്‍ പൂട്ടി.

സംഘപരിവാര്‍ അജണ്ടകളും വ്യാജപ്രചാരണങ്ങളും കേരളത്തില്‍ പ്രചരിപ്പിക്കാന്‍ സൈബര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തുവെന്ന ആരോപണം നിലനില്‍ക്കുന്ന മറുനാടന്‍ മലയാളിക്ക് കനത്ത പ്രഹരം. മുസ്ലീങ്ങള്‍ക്കും ഇടതുപക്ഷത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് സമാനമായ നിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്ന യൂട്യൂബ് ചാനല്‍ ഒറ്റ രാത്രികൊണ്ട് പൂട്ടി. ശ്രീകണ്ഠന്‍ നായര്‍ക്കെതിരേയും സമൂഹത്തില്‍ മാന്യമായി ജീവിക്കുന്നവര്‍ക്കെതിരേയും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ നിരന്തരമായി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ കൂടി ഉപയോഗിച്ചിരുന്ന മറുനാടന്‍ മലയാളി യൂട്യൂബ് ചാനലാണ് പൂട്ടിയത്. 7,84,000 സബ്സ്‌ക്രൈബേഴ്സുണ്ടായിരുന്ന യൂട്യൂബ് ചാനലാണ് നിരന്തരമായ പരാതികളെത്തുടര്‍ന്ന് പൂട്ടിക്കെട്ടിയത്.

ദേശീയ വിദ്യാഭ്യാസ നയം: ചില പ്രാഥമിക ചിന്തകൾ- മുരളി തുമ്മാരുകുടി & നീരജ ജാനകി

ദേശീയ വിദ്യാഭ്യാസ നയം ജൂലൈ 29 ന് കാബിനറ്റ് അംഗീകരിച്ചു എന്ന വാർത്ത വന്നപ്പോൾ മുതൽ അതൊന്നു വായിക്കണമെന്ന് കരുതിയതാണ്. ഒരു വർഷം മുൻപ് കരട് പോളിസി പ്രസിദ്ധീകരിച്ചപ്പോൾ വായിക്കുകയും അതിൽ എന്റെ അഭിപ്രായം പബ്ലിക് ആയും പ്രൈവറ്റ് ആയും നൽകുകയും ചെയ്തിരുന്നു. അതിൽ ഏതൊക്കെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് അറിയാനുള്ള ആകാംക്ഷയും ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ വാർത്തകൾ നൽകിയ പത്രങ്ങൾ ഒന്നും തന്നെ പുതിയ പോളിസിയുടെ കോപ്പിയുടെ ലിങ്ക് കൊടുത്തില്ല. ആ

Top